
ബിഗ് ബോസ് സീസണ്‍ രണ്ടില്‍ അപ്രതീക്ഷിത സംഭവങ്ങളുടെ ഘോഷയാത്രയാണ്. രജിത് കുമാര്‍ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചത് തന്നെയാണ് പ്രധാന വിഷയം. അതുസംബന്ധിച്ച ചര്‍ച്ചകളും നടപടിയും നോക്കിയിരിക്കുകയായിരുന്നു പ്രേക്ഷകര്‍ മോഹന്‍ലാല്‍ വന്ന എപ്പിസോഡില്‍ രേഷ്മയോടും അവരുടെ രക്ഷിതാക്കളോടും മോഹന്‍ലാല്‍ സംസാരിച്ചു. രിജിത്തിന്‍റെ പ്രവൃത്തിയെ കുറിച്ച് വീട്ടിലെ മറ്റ് മത്സരാര്‍ത്ഥികളോടും മോഹന്‍ലാല്‍ സംസാരിച്ചു.
പുള്ളിക്ക് പറ്റിപ്പോയതാണ്. രജിത് കുമാര്‍ മനപ്പൂര്‍വ്വം ചെയ്തതല്ല. ടാസ്കില്‍ നല്ല രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ വേണ്ടി ചെയ്യുന്നതാണ്. ബുദ്ധിപരമായാണെങ്കിലും മറ്റുള്ള രീതിയിലാണെങ്കിലും നല്ല രീതിയില്‍ ചെയ്യുന്ന ആളാണ്. നല്ലൊരു പ്ലെയറാണ്. കിട്ടിയ ടാസ്കില്‍ പറഞ്ഞിട്ടുണ്ടായിരുന്നു കുസൃതി നിറഞ്ഞ കുട്ടികളാണെന്ന്. അങ്ങനെ കുസൃതിത്തരത്തിന് വേണ്ടി ചെയ്തതാണ്. അത് ഞങ്ങള്‍ക്കറിയാം. അത് ഇത്രയും ഗൗരവമുള്ളതാവുമെന്ന് ഓര്‍ത്തില്ല. രേഷ്മയുടെ കണ്ണിന്‍റെ പ്രശ്നം ഓര്‍മയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പറ്റിപ്പോയതാണ് ലാലേട്ടാ... ഒരിക്കലും മനപ്പൂര്‍വ്വമല്ലെന്നും ആര്യ പറഞ്ഞു.
നല്ല രീതിയില്‍ ടാസ്കില്‍ ക്യാരക്ടര്‍ ഭംഗിയാക്കാന്‍ വേണ്ടി ചെയ്ത കാര്യമാണിത്. എന്‍റെടുത്ത് തകര്‍ക്കണമെന്നൊക്കെ പറഞ്ഞിരുന്നു. ആ കാര്യക്ടര്‍ ഭംഗിയാക്കാന്‍ വേണ്ടി ചെയ്ത കാര്യമാണ്. എന്തെങ്കിലും പറ്റിക്കഴിഞ്ഞാല്‍ സോറി പറയുന്നയാളാണ്. പക്ഷെ താങ്ങാന്‍ പറ്റുന്നതിലപ്പുറമുള്ള കാര്യം ചെയ്തതുകൊണ്ട് സ്റ്റക്കായിപ്പോയതാണെ്. ഉള്ളില്‍ നിന്ന് അറിയാതെ വന്നുപോയതാണ്. പക്ഷെ കയ്യിലെടുത്ത സാധനം വളരെ പ്രശ്നമുള്ളതായിപ്പോയി. ഒരിക്കലും മനപ്പൂര്‍വ്വം ചെയ്തതല്ലെന്നും സുജോ പറഞ്ഞു.
മനപ്പൂര്‍വ്വം ചെയ്തതല്ല. ആ ടാസ്ക് തുടങ്ങുമ്പോള്‍ തന്നെ എന്നെ കുളിച്ചില്ലെന്ന് പറഞ്ഞ് ഇറിറ്റേറ്റ് ചെയ്യാന്‍ തുടങ്ങിയിരുന്നു. അത് ക്യാരക്ടറായിട്ടായിരുന്നു. രേഷ്മ ചോക്ലേറ്റ് കൊടുക്കാന്‍ ചെല്ലുമെന്ന് പോലും അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഒരിക്കലും പ്ലാന്‍ ചെയ്ത സാധനമല്ല. അതെനിക്ക നന്നായി അറിയാമെന്നും അലസാന്‍ഡ്ര പറഞ്ഞു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ