ശബ്ദം മാറിയോ? പുതിയ 'ബിഗ് ബോസിന്' പുതുവത്സരാശംസകൾ നേർന്ന് മോഹൻലാൽ

Published : Jan 05, 2020, 06:52 PM ISTUpdated : Jan 05, 2020, 06:56 PM IST
ശബ്ദം മാറിയോ? പുതിയ 'ബിഗ് ബോസിന്' പുതുവത്സരാശംസകൾ നേർന്ന് മോഹൻലാൽ

Synopsis

കൺഫെഷൻ മുറിയിലെത്തിയാണ് മോഹൻലാൽ ബി​ഗ് ബോസുമായി സംസാരിച്ചത്. ബി​ഗ് ബോസിന് അദ്ദേഹം പുതുവത്സരാശംകൾ നേരുകയും ചെയ്തിട്ടുണ്ട്. 

ചെന്നൈ: മലയാളി ടെലിവിഷൻ പ്രേ​ക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബി​ഗ് ബോസ് സീസൺ ടൂവിന് ഏഷ്യാനെറ്റിൽ തുടക്കമായി. ‘ഇനി വലിയ കളികളുമല്ല കളികള്‍ വേറെ ലെവല്‍’ എന്ന ടാഗ് ലൈനുമായാണ് മോഹൻലാൽ അവതാരകനാകുന്ന ബി​ഗ് ബോസ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ചെന്നൈ ഇവിപി ഫിലിം സിറ്റിയിൽ ഒരുങ്ങിയ ബി​ഗ് ബോസ് ഹൗസിനെ മോഹ​ൻലാൽ പ്രേക്ഷകർക്ക് പരിചപ്പെടുത്തി. പ്രേക്ഷകർ ഇതുവരെ കാണാത്ത ശബ്ദം മാത്രം കേട്ട് പരിചയമുള്ള ബി​ഗ് ബോസിനെയും മോഹൻലാൽ പരിചയപ്പെടുത്തി.

എന്നാൽ, ബി​ഗ് ബോസ് സീസൺ വണ്ണിലെ ആ ശബ്ദം തന്നെയല്ലേ പുതിയ ബി​ഗ് ബോസിന്റേത് എന്ന സംശയത്തിലാണ് പ്രേക്ഷകർ. കൺഫെഷൻ മുറിയിലെത്തിയാണ് മോഹൻലാൽ ബി​ഗ് ബോസുമായി സംസാരിച്ചത്. ബി​ഗ് ബോസിന് അദ്ദേഹം പുതുവത്സരാശംകൾ നേരുകയും ചെയ്തിട്ടുണ്ട്. 

കഴിഞ്ഞ തവണത്തേക്കാൾ മികച്ചതാണ് ഇത്തവണത്തെ കൺഫെഷൻ റൂം. വ്യത്യസ്ത നിറങ്ങളോടെ അതിമനോഹരമായാണ് കൺഫെഷൻ റൂം ഒരുക്കിയിരിക്കുന്നത്. മത്സരാർത്ഥികൾക്ക് ഇരിക്കുന്നതിനായി കുഷ്യനോടുകൂടിയ വിശാലമായ ഇരിപ്പടവും റൂമിൽ ഒരുക്കിയിട്ടുണ്ട്.  

PREV
click me!

Recommended Stories

'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ
കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ