ബിഗ് സ്‌ക്രീനിലെ മുത്തശ്ശി ഇനി ബിഗ് ബോസില്‍; മത്സരാര്‍ഥിയായി രാജിനി ചാണ്ടി

Web Desk   | Asianet News
Published : Jan 05, 2020, 06:44 PM ISTUpdated : Jan 05, 2020, 08:18 PM IST
ബിഗ് സ്‌ക്രീനിലെ മുത്തശ്ശി ഇനി ബിഗ് ബോസില്‍; മത്സരാര്‍ഥിയായി രാജിനി ചാണ്ടി

Synopsis

ബിഗ് ബോസ് മലയാളം രണ്ടാം സീസണിന് തുടക്കം, മത്സരിക്കാൻ  രാജിനി ചാണ്ടി.


മലയാള ടെലിവിഷനില്‍ ഒട്ടേറെ പുതുമകളുമായെത്തിയ റിയാലിറ്റി ഷോ ബിഗ് ബോസിന്റെ രണ്ടാം സീസണിന് തുടക്കം കുറിക്കുമ്പോള്‍ മത്സരാര്‍ഥികള്‍ ആരൊക്കെയെന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു മലയാളികള്‍. 17 പേരാണ് ആകെ മത്സരാര്‍ഥികള്‍. ആ പതിനേഴ് പേരില്‍ ഒരാള്‍ രാജനി ചാണ്ടിയാണ്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്‍ത  'ഒരു മുത്തശ്ശി ഗദ' എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി സിനിമാപ്രേമികളുടെ ശ്രദ്ധയിലേക്കെത്തിയ ആള്‍.

ആദ്യ ചിത്രത്തില്‍ ലഭിച്ച കഥാപാത്രത്തിന് തന്റെ വ്യത്യസ്‍ത അഭിനയശൈലികൊണ്ട് സവിശേഷമായ സ്വഭാവാഖ്യാനം നടത്തിയ നടിയാണ് അവര്‍. മലയാളസിനിമയില്‍ സാധാരണ കണ്ടുവരാറുള്ള മുത്തശ്ശി കഥാപാത്രങ്ങളില്‍നിന്ന് വ്യത്യസ്‍തമായിരുന്നു ആ കഥാപാത്രം.

പെട്ടെന്ന് ദേഷ്യം വരുന്ന, കാര്യങ്ങള്‍ വെട്ടിത്തുറന്നുപറയുന്ന, ഉച്ചത്തില്‍ സംസാരിക്കുന്ന ഒരു മുത്തശ്ശി. സംവിധായകന്‍ ആഗ്രഹിച്ചതിലോ അതിന് മുകളിലോ പ്രകടനം കൊണ്ട് ആ കഥാപാത്രത്തെ എത്തിച്ചു അവര്‍.

ആദ്യ ചിത്രത്തിന് പിന്നാലെ ചില ടെലിവിഷന്‍ പരിപാടികളിലൂടെ കുടുംബപ്രേക്ഷകരിലേക്കും എത്തി രാജനി ചാണ്ടി. ചില പരസ്യങ്ങളിലും അവര്‍ എത്തിയിരുന്നു.

ഇപ്പോഴിതാ ബിഗ് ബോസ് മലയാളത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് എത്തുമ്പോള്‍ എങ്ങനെയാവും പ്രേക്ഷകര്‍ അവരെ സ്വീകരിക്കുക? ഓരോ വാരാന്ത്യത്തിലും എലിമിനേഷന്‍ ഉള്ള ഷോയില്‍ എത്ര ആഴ്‍ച വരെ അവര്‍ മുന്നോട്ടുപോകും? അവസാന റൗണ്ട് വരെയോ അന്തിമ ടൈറ്റില്‍ വരെയോ എത്തുമോ? കാത്തിരുന്ന് കാണാം.

PREV
click me!

Recommended Stories

'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ
കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ