'വെള്ളിമൂങ്ങ'യിലെ പഞ്ചായത്ത് പ്രസിഡന്റും ബിഗ് ബോസിലുണ്ട്; മത്സരാര്‍ഥികളിലാരാള്‍ വീണ നായര്‍

Web Desk   | Asianet News
Published : Jan 05, 2020, 07:51 PM ISTUpdated : Jan 05, 2020, 08:16 PM IST
'വെള്ളിമൂങ്ങ'യിലെ പഞ്ചായത്ത് പ്രസിഡന്റും ബിഗ് ബോസിലുണ്ട്; മത്സരാര്‍ഥികളിലാരാള്‍ വീണ നായര്‍

Synopsis

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ മത്സരാര്‍ഥികളില്‍ ഒരാളായ വീണ നായര്‍ മലയാളികളെ സംബന്ധിച്ച് ഒട്ടുമേ അപരിചിതത്വമില്ലാത്ത മുഖമാണ്. നര്‍ത്തകിയും സീരിയല്‍- സിനിമ താരവുമാണ് അവര്‍. നിരവധി സീരിയലുകളിലൂടെ മലയാളത്തിന്റെ മിനിസ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് വീണ. 2014 ല്‍ മലയാളത്തിലെ വന്‍ഹിറ്റായ വെള്ളി മൂങ്ങയിലെ പഞ്ചായത്ത് പ്രസിഡന്റിനെ ഏത് സിനിമാപ്രേമിക്കാണ് മറക്കാന്‍ സാധിക്കുക.

നര്‍ത്തകി എന്ന നിലയിലാണ് വീണനായര്‍ ആദ്യം ശ്രദ്ധ പിടിച്ചുപറ്റിയത്. നാലാമത്തെ വയസ്സില്‍ നൃത്തം അഭ്യസിച്ചു തുടങ്ങി. ഭരത നാട്യത്തിലും കേരള നടനത്തിലും പ്രാവീണ്യം നേടി. കലോത്സവവേദികളില്‍ സ്ഥിരസാന്നിധ്യമായിരുന്നു വീണ. ബാബു, ലതിക എന്നിവരാണ് മാതാപിതാക്കള്‍.

സംഗീതജ്ഞനും ആര്‍ജെയുമായ സ്വാതി സുരേഷ് ഭൈമിയാണ് വീണയുടെ ഭര്‍ത്താവ്. ആര്‍ജെ അമാന്‍ എന്നറിയിപ്പെടുന്ന അദ്ദേഹം ഇപ്പോള്‍ ക്ലബ്ബ്എഫ്എം ദുബായ് റേഡിയോയിലാണ്.  ധന്‍വിന്‍ എന്ന ഒരു മകനുണ്ട്.

മനോജ് സംവിധാനം ചെയ്‍ത എന്റെ മകള്‍ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് വീണ സിനിമാരംഗത്ത് എത്തിയത്. നിരവധി കോമഡി സീരിയലുകളിലെ വേഷങ്ങള്‍ അവതരിപ്പിക്കുകയും ചെയ്‍തു. തമിഴ് സിരീയലുകളിലും ഇവര്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

മോഹൻലാല്‍ ആണ് ബിഗ് ബോസ്സിനെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

PREV
click me!

Recommended Stories

'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ
കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ