'പവന്‍റെ ലാവണ്യയല്ലേ...'; വിടാതെ ആരാധകര്‍, മറുപടികളുമായി ഇരുവരും

Published : Feb 19, 2020, 03:25 PM ISTUpdated : Feb 19, 2020, 03:27 PM IST
'പവന്‍റെ ലാവണ്യയല്ലേ...'; വിടാതെ ആരാധകര്‍, മറുപടികളുമായി ഇരുവരും

Synopsis

ബിഗ് ബോസ് വീട്ടില്‍ കുറച്ചുദിവസം മാത്രമാണ് പവന്‍ ജിനോ തോമസ് എന്ന മത്സരാര്‍ത്ഥി ഉണ്ടായിരുന്നതെങ്കിലും നിരവധി ആരാധകരെ സൃഷ്ടിച്ചാണ് മടക്കം. ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടാണ് ബിഗ് ബോസ് വീട്ടില്‍ നിന്ന് പവന്‍ മടങ്ങിയത്.

ബിഗ് ബോസ് വീട്ടില്‍ കുറച്ചുദിവസം മാത്രമാണ് പവന്‍ ജിനോ തോമസ് എന്ന മത്സരാര്‍ത്ഥി ഉണ്ടായിരുന്നതെങ്കിലും നിരവധി ആരാധകരെ സൃഷ്ടിച്ചാണ് മടക്കം. ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടാണ് ബിഗ് ബോസ് വീട്ടില്‍ നിന്ന് പവന്‍ മടങ്ങിയത്. ഉള്ള ദിവസങ്ങളില്‍ വലിയ സംഘര്‍ഷങ്ങള്‍ക്കും കയ്യാങ്കളിക്കും വരെ പവനും പങ്കാളിയായിയിരുന്നു. എന്നാല്‍ വളരെ സങ്കടത്തോടെയാണ് എല്ലാവരും പവനെ തിരിച്ചയച്ചത്.

എന്നാല്‍ പവന്‍ ബിഗ് ബോസില്‍ തന്റെ പ്രണയത്തെക്കുറിച്ചും, വിവാഹ ജീവിതത്തെ കുറിച്ചു തുറന്നുപറഞ്ഞിരുന്നു.  തന്നെക്കാളും മൂന്ന് വയസ്സ് മുതിർന്ന ആളെയാണ് താൻ വിവാഹം ചെയ്തതെന്നും പവൻ ഷോയില്‍ വ്യക്തമാക്കി. തനിക്ക് പ്രത്യേകിച്ച് വരുമാനമില്ലെന്നും ഭാര്യയുടെ ചെലവിലാണ് ജീവിക്കുന്നുവെന്നും അഭിമാനപൂര്‍വ്വം പവന്‍ പറയുന്നതും കണ്ടിരുന്നു. എന്നാല്‍ പലപ്പോഴും ഒളിഞ്ഞും തെളിഞ്ഞും പവന്‍ പറഞ്ഞതിനെ വിമര്‍ശിക്കുകയായിരുന്നു മറ്റുള്ള മത്സരാര്‍ത്ഥികളില്‍ പലരും ചെയ്തത്.

സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നെങ്കിലും അത്രയ്ക്ക് സജീവമായിരുന്നില്ല ലാവണ്യ. എന്നാല്‍  ലാവണ്യയുടെ പേജില്‍ മുപ്പത്തിരണ്ടിലധികം ഫോളോവേഴ്സാണ് ഇപ്പോഴുള്ളത്. നേരത്തെ പ്രൈവറ്റ് ആയിരുന്ന അക്കൗണ്ട് ഇടയ്ക്ക് ലാവണ്യ പബ്ലിക്കാക്കിയിരുന്നു പവന്‍റെ ആരാധകര്‍ക്കെല്ലാം ഇപ്പോള്‍ ലാവണ്യ മറുപടി നല്‍കുന്നുമുണ്ട്. നേരത്തെ പ്രതികരണത്തിന് തയ്യാറാകാതിരുന്ന പവനും ഇപ്പോള്‍ ലാവണ്യയുടെ പേജിലും പവന്‍റെ പേജിലും പ്രതികരണങ്ങളുമായി എത്തുന്നുണ്ട്. ഇരുവരുടെയും രസകരമായ ചിത്രങ്ങളാണ് ലാവണ്യയും പവനും പങ്കുവയ്ക്കുന്നത്.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഞാൻ കൊടുത്ത സ്നേഹം തിരിച്ചു കിട്ടിയിട്ടില്ല, പക്ഷേ അവരോട് സ്നേഹം മാത്രം'; ആദിലയെയും നൂറയെയും കുറിച്ച് അനുമോൾ
'പിള്ളേർ എന്തേലും ആഗ്രഹം പറഞ്ഞാൽ...'; വൈറലായി നെവിനും സൗബിനും ഒന്നിച്ചുള്ള വീഡിയോ