
ഏറെ കോലാഹലങ്ങള്‍ക്ക് ശേഷം തെരഞ്ഞെടുക്കപ്പെട്ട പ്രദീപ്, ദയ, സാജു എന്നിവര്‍ ക്യാപ്റ്റന്‍സി ടാസ്കില്‍ പങ്കെടുത്തു. ഓരോരുത്തരുടെ കളറിലുള്ള കൊടികള്‍ സ്ഥാപിച്ചിട്ടുള്ള ചളിമണ്‍ സ്ക്വയറില്‍ കുത്തിവയ്ക്കുന്നതായിരുന്നു ടാസ്ക്. എന്നാല്‍ സ്ഥലത്തെ മറ്റുള്ളവര്‍ കുത്തിവച്ച കൊടികള്‍ ചവിട്ടി ദൂരെ കളയാനും എല്ലാവരും സമയം കണ്ടെത്തണം. പലപ്പോഴും സാജുവും ദയയും പ്രതീപും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടിയെങ്കിലും വിജയം സാജുവിനൊപ്പമായിരുന്നു.
ആദ്യം അവരവരുടെ കൊടികള്‍ കുത്തിയാഴ്ത്താന്‍ ശ്രദ്ധിച്ച മൂവരും പിന്നീട് മറ്റുള്ളവരുടെ കൊടികള്‍ ചവിട്ടി കളയുന്നതില്‍ കൂടുതല്‍ ശ്രദ്ധിച്ചു. കൂടുതല്‍ സമയം നീണ്ടുനിന്ന ടാസ്ക് കഴിയുമ്പോഴേക്കും മൂന്നുപേരും നന്നായി ക്ഷീണിച്ചിരുന്നു. കിതച്ചുകൊണ്ടിരുന്ന ദയയ്ക്കും സാജുവിനും വീണ വെള്ളം കൊണ്ടുകൊടുത്തു നല്‍കി.
ഒടുവില്‍ വിജയിയെ പ്രഖ്യാപിക്കാന്‍ ഇത്തവണത്തെ ക്യാപ്റ്റനായ രജിതിനെ തന്നെ വിളിച്ചു. ഏറ്റവും കൂടുതല്‍ കൊടി കുത്തിയ ആള്‍ ആരാണെന്ന് പറയാനായിരുന്നു ബിഗ് ബോസ് രജിത്തിനെ ചുമതലപ്പെടുത്തിയത്. നേരത്തെയുള്ള കോലാഹലങ്ങളിലില്‍ നിന്നെല്ലാം മാറി തീര്‍ത്തും ശാന്തമായി ടാസ്ക് കണ്ടിരുന്ന രജിത് ഫലവും പ്രഖ്യാപിച്ചു. വരുന്ന ആഴ്ചയില്‍ ക്യാപ്റ്റനായി തെരഞ്ഞെടുത്ത സാജു നവോദയക്ക് ബിഗ് ബോസ് ആശംസകള്‍ നേര്‍ന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ