'രജിത്തിനെ പൊക്കി വയ്ക്കുന്നത് പിള്ളാരു സെറ്റാണ്, അത് ഒറ്റയടിക്ക് താഴെ പോകും'

Published : Mar 03, 2020, 02:58 PM ISTUpdated : Mar 03, 2020, 02:59 PM IST
'രജിത്തിനെ പൊക്കി വയ്ക്കുന്നത് പിള്ളാരു സെറ്റാണ്, അത് ഒറ്റയടിക്ക് താഴെ പോകും'

Synopsis

ബിഗ് ബോസ് വീട്ടില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ ചര്‍ച്ചയാകുന്നത് രജിത് കുമാറിന് വീടി ന് പുറത്ത് ലഭിക്കുന്ന പിന്തുണയെ കുറിച്ചാണ്. ഇതേ വിഷയത്തില്‍ ഫുക്രു ദയയോട് സംസാരികുകകയാണ്.

ബിഗ് ബോസ് വീട്ടില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ ചര്‍ച്ചയാകുന്നത് രജിത് കുമാറിന് വീടി ന് പുറത്ത് ലഭിക്കുന്ന പിന്തുണയെ കുറിച്ചാണ്. ഇതേ വിഷയത്തില്‍ ഫുക്രു ദയയോട് സംസാരികുകകയാണ്. രജിത്തിന് പിന്തുണ പുറത്തുണ്ടെന്ന് തനിക്കെങ്ങനെ മനസിലായെന്ന് ദയ പറയുന്നതോടെയാണ് സംസാരം ആരംഭിക്കുന്നത്. മോഹന്‍ലാല്‍ വരുമ്പോള്‍, രജിത് സംസാരിക്കുമ്പോള്‍ മാത്രം ലഭിക്കുന്ന കയ്യടി ശ്രദ്ധിച്ചിട്ടുണ്ടോയെന്ന് ദയ ചോദിച്ചു. അതു ശരിയാണെന്നും അതെനിക്കറിയാം. എന്‍റെ പ്രായത്തിലുള്ളവരാണ് പിന്തുണ കൊടുക്കുന്നതെന്നും അറയാം. അത് കളിയാക്കിക്കൊണ്ടാണെങ്കില്‍ കൂവുമെന്ന് ദയ പറ‍ഞ്ഞു. 

മൂപ്പര് സംസാരിക്കുമ്പോള്‍ കയ്യടി വീഴുന്നുണ്ട്. നീ സംസാരിക്കുമ്പോഴടക്കം കയ്യടിയില്ല. നമുക്ക് കയ്യടിയൊന്നും വേണ്ട, അത് കളിയാക്കിക്കൊണ്ടുള്ള, സിംപതി കൊണ്ടുള്ള കയ്യടിയാണ്. ഫഹദ് ഫാസിലും ആസിഫലിയും കുഞ്ചാക്കോ ബോബനും വേദിയിലേക്ക് വന്നാല്‍ ഒരു സാധാരണ കയ്യടിയുണ്ടാകും, അതേസമയം സന്തോഷ് പണ്ഡിറ്റ് വേദിയിലേക്ക് വരുമ്പോള്‍ വലിയ കയ്യടിയായിരിക്കും.

അത് പ്രത്യേക സൈസ് വീഡിയോയും സിനിമയുമൊക്കെ ചെയ്ത് കുറച്ച് സപ്പോര്‍ട്ടും കുറച്ച് കളിയക്കാലുമൊക്കെയാണ് എന്ന് ഫുക്രു. സന്തോഷ് പണ്ഡിറ്റിന് കളിയാക്കി കളിയാക്കി ഇപ്പോള്‍ വലിയ പിന്തുണയാണെന്ന് ദയ പറഞ്ഞു. അതു തന്നെയാണ് ഇവിടെയും കിട്ടുന്നതെന്ന് ഫുക്രു, പ്രായമുള്ള ആലായതുകൊണ്ട് പിള്ളാര്‍ സെറ്റ് പൊക്കി വയ്ക്കുന്നതാണെന്നും  ഇത് ഒറ്റയടിക്ക് താഴെ പോകുമെന്നും ഫുക്രു പറ‍ഞ്ഞു.

PREV
click me!

Recommended Stories

വിനായകനോട് ആക്രോശിച്ച് മോഹൻലാൽ ! ജയിലിനുള്ളിൽ ഷൈൻ, ചായക്കപ്പ് എറിഞ്ഞുടച്ച് ഉണ്ണി മുകുന്ദൻ; ബി​ഗ് ബോസ് 'സെലിബ്രിറ്റി എഡിഷൻ' വൈറൽ
എന്തൊരു ചേലാണ്..; ദുബായിൽ ചുറ്റിക്കറങ്ങി ലേഡി ബി​ഗ് ബോസ്, 'അനുമോൾ സുന്ദരിപ്പെണ്ണെ'ന്ന് ഫാൻസ്