
മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് ഏഷ്യാനെറ്റില്‍ വീണ്ടും സംപ്രേഷണം തുടങ്ങിയിരിക്കുകയാണ്. മോഹൻലാല്‍ തന്നെയാണ് ബിഗ് ബോസ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. മത്സരാര്‍ഥികളുടെ ഇണക്കങ്ങളും പിണക്കങ്ങളും കഴിഞ്ഞ തവണ പ്രേക്ഷകര്‍ കണ്ടതാണ്. ഇത്തവണ കുറച്ച് രസകരമായ മുഹൂര്‍ത്തങ്ങള്‍ കൂടിയുണ്ടാകും എന്നാണ് പ്രേക്ഷകര്‍ കരുതുന്നത്. കാരണം മത്സരാര്‍ഥികളുടെ വൈവിധ്യവും നര്‍മ്മബോധവും തന്നെ.
ഇന്നത്തെ എപ്പിസോഡില്‍ ഡോ. രജിത്തിന് ഫുക്രു പണികൊടുക്കുന്നതാണ് തുടക്കത്തില്‍ കണ്ടത്. താൻ ഞൊട്ടയിടാൻ മിടുക്കനാണ് എന്ന് ഫുക്രു പറയുന്നു. ശരീരത്തിനു ഗുണം കിട്ടുമെന്നും ഫുക്രു പറയുന്നു. ഒടുവില്‍ ഡോ രജിത് കുമാറും സമ്മതിക്കുന്നു. ഡോ. രജിത്തിന് ഞൊട്ടയിട്ടുകൊടുക്കുകയും ചെയ്‍തു ഫുക്രു. എന്നാല്‍ പിന്നീട് ഡോ. രജത് കുമാര്‍ എഴുന്നേല്‍ക്കുന്നില്ല. അഭിനയമാണ് എന്നും ഫുക്രു പറയുന്നു. ഫുക്രു കൊലപാതകത്തിന് അറസ്റ്റിലാകുമെന്നാണ് സോമദാസ് പറയുന്നു. ഒടുവില്‍ ഇക്കിളിയിട്ടാണ് ഡോ. രജിത്കുമാര്‍ എഴുന്നേല്‍ക്കുന്നത്. ഹൃദയാഘാതം വന്നതുപോലെയാണ് അനുഭവപ്പെട്ടത് എന്നാണ് ഡോ. രജിത് പറയുന്നത്. എന്തായാലും പ്രേക്ഷകര്‍ ആസ്വദിച്ചിട്ടുണ്ടാകും ആ രംഗങ്ങള്‍.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ