
ചെറുതാണെങ്കിലും അതി മനോഹരമായ രീതിയിലാണ് ബിഗ് ബോസ് സീസൺ ടൂവിലെ അടുക്കള ക്രമീകരിച്ചിരിക്കുന്നത്. മികച്ച രീതിയിലുള്ള ഇന്റീരിയൽ വർക്കുകളാണ് അടുക്കളയിലെ പ്രധാന ആകര്‍ഷണം. ഫ്രിഡ്ജ്, ഓവൻ, മിക്സി, പ്ലേറ്റുകൾ, തുടങ്ങി നിരവധി സാധനങ്ങളും ഈ കുഞ്ഞടുക്കളയിൽ ക്രമീകരിച്ചിട്ടുണ്ട്.
ആനയുടെ രൂപത്തിലാണ് അടുക്കളയുടെ നിർമ്മാണം. നെറ്റിപ്പട്ടവും വലിയ ചെവികളും ഈ അടുക്കളയിലുണ്ട്. പെട്ടികളുടെ രൂപത്തിലാണ് ഓരോ കബോർഡുകളും ക്രമീകരിച്ചിരിക്കുന്നത്. പച്ച, നീല, ഓറഞ്ച് എന്നിവയാണ് പശ്ചാത്തല നിറങ്ങൾ.
മികച്ച രീതിയിലാണ് ഊണുമേശ ക്രമീകരിച്ചിരിക്കുന്നത്. ടേബിളിന്റെ നടുക്കായിട്ട് ഒരു ക്യാമറയും ഘടിപ്പിച്ചിട്ടുണ്ട്. കസേരകളിൽ പുരുഷന്റെയും സ്ത്രീയുടെയും ചിത്രങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. വാഴയിലയുടെ രൂപത്തിലാണ് ഊണുമേശ നിർമ്മിച്ചിരിക്കുന്നത്. മലയാള തനിമയുള്ള രീതിയിലാണ് അടുക്കള ക്രമീകരിച്ചിരിക്കുന്നതെങ്കിലും ആധുനിക രീതിയിലുള്ള സജ്ജീകരണങ്ങളും അതിനൊപ്പമുണ്ട്.
അടുക്കളയുടെ ഒരു വശത്തായി മലയാളികൾ ഏറ്റവും കൂടുതൽ മനസിൽ കൊണ്ടു നടക്കുന്ന സിനിമാ ഡയലോഗുകളും ആലേഖനം ചെയ്തിട്ടുണ്ട്. ഈ ചുമരിനോട് ചേർന്നാണ് ബിഗ് ബോസ് ഹൗസിലെ സ്റ്റോർ റൂം വരുന്നത്.