എന്തുകൊണ്ട് 'രജിത് സര്‍ ഉയിര്‍' പേളി മാണി പറയുന്നു

Web Desk   | Asianet News
Published : Mar 02, 2020, 08:52 PM IST
എന്തുകൊണ്ട്  'രജിത് സര്‍ ഉയിര്‍'  പേളി മാണി പറയുന്നു

Synopsis

ബിഗ് ബോസ് സീസണ്‍ ഒന്നിലെ പേളി-ശ്രീനിഷ് എന്നീ മത്സരാര്‍ത്ഥികളെ അറിയാത്തവര്‍ ആരുമുണ്ടാകില്ല. ബിഗ് ബോസ് വീട്ടില്‍ തുടങ്ങിയ പ്രണയം ജീവിതത്തിലേക്ക് എത്തിച്ച താരജോഡികളായിരുന്നു അവര്‍. മത്സരത്തില്‍ റണ്ണറപ്പ് കൂടിയായിരുന്നു പേളി.

ബിഗ് ബോസ് സീസണ്‍ ഒന്നിലെ പേളി-ശ്രീനിഷ് എന്നീ മത്സരാര്‍ത്ഥികളെ അറിയാത്തവര്‍ ആരുമുണ്ടാകില്ല. ബിഗ് ബോസ് വീട്ടില്‍ തുടങ്ങിയ പ്രണയം ജീവിതത്തിലേക്ക് എത്തിച്ച താരജോഡികളായിരുന്നു അവര്‍. മത്സരത്തില്‍ റണ്ണറപ്പ് കൂടിയായിരുന്നു പേളി. സീസണ്‍ രണ്ട് ബിഗ് ബോസ് ആരംഭിച്ചതിന് ശേഷം ആദ്യമായി പേളി രജിത്തിന് പിന്തുണയറിയിച്ച് എത്തിയിരുന്നു. ഒപ്പം തന്നെ ശ്രീനിഷും സഹൃത്തും ആദ്യ സീസണ്‍ മത്സരാര്‍ത്തിയായ ഷിയാസും രജിത്തിന് പിന്തുണയറിയിച്ചു.

'രജിത് സര്‍ ഉയിര്‍' ആണെന്ന് വ്യക്തമാക്കിയ പേളി, അതിന്‍റെ കാരണവും വ്യക്തമാക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കുകയായിരുന്നു പേളി  ഞാൻ ഷോ നിത്യം കാണുന്ന ആളായിരുന്നില്ല, ഷോയുടെ ഏതാനും കട്ടിങ്ങുകളും പ്രൊമോ വീഡിയോകളുമാണ് ഞാൻ കൂടുതൽ കണ്ടിരുന്നത്. ആളുകളുടെ അഭിപ്രായങ്ങളും ട്രോളുകളും ഞാൻ കാണുന്നുണ്ടായിരുന്നു. രണ്ടു ദിവസം തുടര്‍ച്ചയായി ഷോ കണ്ടതിനു ശേഷമാണ് രജിത് സാറിനെ കുറിച്ച് ഞാൻ അങ്ങനെ കുറിച്ചത്. ഞാന്‍ ആ വീട്ടിലുണ്ടായിരുന്ന ഒരാളാണ്, അതെനിക്കറിയാം എങ്ങനെ ഫീല്‍ ചെയ്യുമെന്ന്.

വീടിനുള്ളിൽ കുടുങ്ങുന്ന ആ അവസ്ഥ എന്താണെന്ന് പുറത്തുള്ളവര്‍ക്ക് മനസിലാക്കാൻ കഴിയില്ല. അങ്ങനെ  ഒരു സാഹചര്യത്തിൽ, ഒരിക്കലും ശാരീരിക അതിക്രമങ്ങൾ അംഗീകരിക്കില്ല, രജിത് ആക്രമിക്കപ്പെട്ടത്  കണ്ടപ്പോൾ ഞാൻ അസ്വസ്ഥയായിരുന്നു. സാറിന്റെ സ്ഥാനത്ത് മറ്റാരെങ്കിലും ആണെങ്കിലും ഞാനിതുതന്നെ പറയും.

ഷോയിൽ ആരെയെങ്കിലും വേദനിപ്പിക്കുന്നത് എനിക്ക് സഹിക്കാനാവില്ല.  കാര്യം എന്തായാലും ഒരാളുടെ ദേഹത്ത് കൈവയ്ക്കാനോ ഉപദ്രവിക്കാനോ പാടില്ല. അതിനെ നിങ്ങള്‍ക്ക് ന്യായീകരിക്കാനും കഴിയില്ല. നിങ്ങൾക്ക് വഴക്കുണ്ടാക്കാം, പക്ഷേ ഒരു വ്യക്തിയുടെ ശരീരത്തിൽ തൊടുന്ന നിമിഷം പരിധി ലംഘിക്കുകയാണ്- പേളി പറ‍ഞ്ഞു.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നെവിന്റെ ആറ്റിറ്റ്യൂഡാണ് ഏറ്റവുമധികം ഇഷ്ടമായത്'; പ്രിയപ്പെട്ട മത്സരാർത്ഥിയെക്കുറിച്ചു പറഞ്ഞ് അനൂപ് കൃഷ്ണൻ
'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം