'അവളെ പറ്റിച്ച് പുറത്തുപോകാറുണ്ടായിരുന്നു'; ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം സൂരജ്

By Web TeamFirst Published Mar 2, 2020, 6:44 PM IST
Highlights

ബിഗ് ബോസ് വീട്ടില്‍ പുതിയ കളികളാണ് ഇപ്പോള്‍. നേരത്തെ ഉണ്ടായിരുന്നു രണ്ടുപേര്‍ പുറത്തേക്ക് പോയിക്കഴിഞ്ഞു. ഒന്ന് ജസ്‍ലയും മറ്റൊരാള്‍ ആര്‍ജെ സൂരജും. ഒരു മാസത്തോളമാണ് സൂരജ് ബിഗ് ബോസ് വീട്ടില്‍ കഴിഞ്ഞത്.

ബിഗ് ബോസ് വീട്ടില്‍ പുതിയ കളികളാണ് ഇപ്പോള്‍. നേരത്തെ ഉണ്ടായിരുന്നു രണ്ടുപേര്‍ പുറത്തേക്ക് പോയിക്കഴിഞ്ഞു. ഒന്ന് ജസ്‍ലയും മറ്റൊരാള്‍ ആര്‍ജെ സൂരജും. ഒരു മാസത്തോളമാണ് സൂരജ് ബിഗ് ബോസ് വീട്ടില്‍ കഴിഞ്ഞത്. താരതമ്യേന ശാന്തനായ സൂരജ് ചിലപ്പോഴൊക്കെ പൊട്ടിത്തെറിക്കുന്നതും നമ്മള്‍ കണ്ടു. എന്നാല്‍ പുറത്തുപയോ ശേഷം സൂരജിന് പറയാനുള്ള മറ്റു ചില കാര്യങ്ങളാണ്.

എന്നെ സംബന്ധിച്ചടത്തോളം എന്നെ പഠിക്കാമെന്നായിരുന്നു ലക്ഷ്യം. നാട്ടിന്‍ പുറത്തുകാരനായ എന്നെ, എന്‍റെ നാട്ടുകാരായ 140 കുടുംബങ്ങള്‍ ടിവിയിലൂടെ കാണുക എന്നതായിരുന്നു എന്‍റെ ഏറ്റവും വലിയ കൗതുകം. ഇത്രയും നാള്‍ ബിഗ് ബോസ് വീട്ടില്‍ നിന്ന ശേഷം പുറത്തുവരികയാണ്. നേരത്തെ പല വിഷയങ്ങളിലും ഞാന്‍ പ്രതികരിച്ചിരുന്നു. അതെല്ലാം നല്ല ഭാഷയില്‍ തന്നെയായിരുന്നു. വിവരങ്ങളും ഞാന്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ബിഗ് ബോസ് വീട്ടില്‍ ചില മാറ്റങ്ങളുണ്ട്. ഞാനുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാത്രമാണ്  ഇടപെട്ടതെന്നും അതാണ് ഞാനെന്നും സൂരജു പറഞ്ഞു.

അവിടെ നിന്നാലും പുറത്തിറങ്ങിയാലും സന്തോഷമെന്നായിരുന്നു അവസ്ഥ. ഇഷ്ടപ്പെട്ട കാര്യങ്ങളെയൊക്കെ ഏറെ മിസ് ചെയ്തിരുന്നു. കുടുംബമായിരുന്നു പ്രധാനം. ഭാര്യയെ കൂടാതെ ഇത്രയും ദിവസം മാറിനിന്നിട്ടില്ല. അവളെ പറ്റിച്ച് മുങ്ങുന്ന പരിപാടിയുണ്ടായിരുന്നു എനിക്ക്. അവര് ഉറങ്ങിയ ശേഷം പുറത്തേക്ക് ചാടും. ഫോണ്‍ അഡിക്ടായ ഞാന്‍ മുപ്പത് ദിവസം അതില്ലാതെ ജീവിച്ചു എന്നത് തന്നെ വലിയ ടാസ്കാണെന്നും സൂരജ് പറ‍ഞ്ഞു.

click me!