
ഏഷ്യാനെറ്റില്‍ വീണ്ടും ബിഗ് ബോസ് സംപ്രേഷണം ആരംഭിച്ചിരിക്കുകയാണ്. ബിഗ് ബോസ് തുടങ്ങി ദിവസങ്ങള്‍ കൊണ്ടുതന്നെ പ്രേക്ഷകര്‍ റിയാലിറ്റി ഷോയിലെ സംഭവങ്ങള്‍ ചര്‍ച്ചയാക്കുകയാണ്. അതിന് പ്രധാന കാരണം രജിത് കുമാറിന്റെ സംഭാഷണങ്ങള്‍ തന്നെ. രേഷ്‍മയുമായി രജിത് കുമാര്‍ നടത്തിയ സംഭാഷണവം ബിഗ് ബോസ് കണ്ടവര്‍ക്കിടയില്‍ ചര്‍ച്ചയായി. രേഷ്‍മ നായരെ ഉപദേശിക്കുന്ന രജിത് കുമാറിനെയാണ് ബിഗ് ബോസ്സില്‍ കണ്ടത്.
രേഷ്‍മയുടെ രജിത് കുമാറും തമ്മിലുള്ള സംഭാഷണം ഇങ്ങനെ- കഴിഞ്ഞ ദിവസം രേഷ്‍മ എന്നോട് പറഞ്ഞ വാചകമെന്നത് കഴിഞ്ഞ പത്ത് വര്‍ഷം മുമ്പ് ചെയ്‍ത കാര്യം തെറ്റാണെന്ന് തോന്നി എന്നാണെന്ന് രജിത് കുമാര്‍ പറഞ്ഞു. എന്നാല്‍ എല്ലാം അല്ല ചില കാര്യങ്ങള്‍ എന്ന് രേഷ്‍മ മറുപടിയും പറഞ്ഞു. എന്നാല്‍ ഇനി ഒരു അഞ്ച് വര്‍ഷം കൂടി കഴിയുമ്പോള്‍ ഇപ്പോള്‍ ചെയ്‍തത് എല്ലാം തെറ്റാണെന്നു തോന്നുമെന്നായിരുന്നു രജിത് കുമാര്‍ രേഷ്‍മയോട് പറഞ്ഞത്. എന്നാല്‍ രണ്ട് ദിവസം കഴിയുമ്പോള്‍ തോന്നുമെന്നായിരുന്നു രേഷ്‍മയുടെ ചുട്ട മറുപടി കൊടുത്തത്. പത്ത് വര്‍ഷം കഴിയുമ്പോള്‍ താങ്കള്‍ ചെയ്‍തത് എല്ലാം അബദ്ധം ആണെന്ന് തോന്നാതിരിക്കട്ടെയെന്ന് രജിത് കുമാറും പറഞ്ഞു. എന്നാല്‍ ബ്ലണ്ടര്‍ ആണെന്ന് ഞാൻ പറഞ്ഞിട്ടില്ല വേറെ രീതിയില്‍ ചെയ്യാമായിരുന്നുവെന്ന് തോന്നിയെന്നാണ് പറഞ്ഞത് എന്നായിരുന്നു രേഷ്‍മയുടെ മറുപടി. പത്ത് വര്‍ഷം കഴിഞ്ഞിട്ട് ഒരു ഭര്‍ത്താവിനെ വേണമെന്ന് തോന്നിയാല്‍ ഞാൻ കെട്ടും. കുട്ടിയെ വേണമെന്ന് തോന്നിയാല്‍ ഞാൻ കൃത്രിമമായി ഗര്‍ഭധാരണം നടത്തും, കുട്ടിയെ ഉണ്ടാക്കും എന്നും രജിത് കുമാറിന് ഉപദേശത്തിന് മറുപടിയായി രേഷ്‍മ പറഞ്ഞു. അതെല്ലാം ലക്ഷങ്ങളും കോടികളും വേണ്ടതാണ് എന്ന് രജിത് കുമാര്‍ പറഞ്ഞു. എന്നാല്‍ താൻ കോടികള്‍ ഉണ്ടാക്കും എന്ന് രേഷ്‍മ പറഞ്ഞു. എന്നാല്‍ അതൊന്നും അല്ല ഞാൻ പറഞ്ഞത് താങ്കള്‍ക്ക് പത്ത് വര്‍ഷം കഴിയുമ്പോള്‍ ബ്ലണ്ടറൊന്നും ഉണ്ടാകാതിരിക്കട്ടെയെന്നും രജിത് കുമാര്‍ പറഞ്ഞു. അങ്ങനെയായാല്‍ ഞാൻ ബ്ലണ്ടര്‍ എന്നോ മറ്റൊ പറഞ്ഞ് ഒരു ആത്മകഥയെഴുതും അതിന് റോയല്‍റ്റി കിട്ടും കോടിക്കണക്കിന് എന്നും രേഷ്‍മ പറഞ്ഞു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ