'ഇവിടേയ്ക്ക് വന്നപ്പോള്‍ അമ്മയുടെ മാസബലി മുടങ്ങി'; 50 ദിവസത്തെ ബിഗ് ബോസ് ജീവിതം പറഞ്ഞ് രജിത്

By Web TeamFirst Published Feb 23, 2020, 10:33 PM IST
Highlights

ബിഗ് ബോസ് വീട് അമ്പത് ദിവസം പൂര്‍ത്തിയാവുകയാണ് ഇന്ന്. ഇന്നലെ ശനിയാഴ്ച മോഹന്‍ലാല്‍ എത്തി മഞ്ജുവിനെ പുറത്താക്കാനുള്ള തീരുമാനം അറിയിച്ച് മടങ്ങി. രണ്ടാം ദിവസമായ ഇന്ന് മോഹന്‍ലാല്‍ എത്തിയപ്പോള്‍ തന്നെ ആദ്യം പറഞ്ഞത് ബിഗ് ബോസില്‍ അമ്പത് ദിവസം പൂര്‍ത്തിയാക്കിയതിന്‍റെ ഗുണങ്ങളും ദോഷങ്ങളും പങ്കുവയ്ക്കാനായിരുന്നു. 

ബിഗ് ബോസ് വീട് അമ്പത് ദിവസം പൂര്‍ത്തിയാവുകയാണ് ഇന്ന്. ഇന്നലെ ശനിയാഴ്ച മോഹന്‍ലാല്‍ എത്തി മഞ്ജുവിനെ പുറത്താക്കാനുള്ള തീരുമാനം അറിയിച്ച് മടങ്ങി. രണ്ടാം ദിവസമായ ഇന്ന് മോഹന്‍ലാല്‍ എത്തിയപ്പോള്‍ തന്നെ ആദ്യം പറഞ്ഞത് ബിഗ് ബോസില്‍ അമ്പത് ദിവസം പൂര്‍ത്തിയാക്കിയതിന്‍റെ ഗുണങ്ങളും ദോഷങ്ങളും പങ്കുവയ്ക്കാനായിരുന്നു. ഓരോരുത്തരായി തന്‍റെ അനുഭവങ്ങളും നേട്ടങ്ങളും കോട്ടങ്ങളും പങ്കുവയ്ക്കുന്നതിനടയില്‍  വളരെ വൈകാരികമായണ് രിജിത് കുമാര്‍ സംസാരിച്ചത്.

'2019 മെയ് പത്തൊമ്പതിനാണ് അമ്മ മെഡിക്കല്‍ കോളേജില്‍ വച്ച് മരിക്കുന്നത്. ഒരു വര്‍ഷത്തെ മാസബലി എന്നുപറയുന്ന മരണാനന്തര ചടങ്ങുണ്ട്. അത് മുടക്കിയിട്ടാണ് ഞാനിവിടെ വന്നത്. ആ ആലുവാ മണപ്പുറത്തെ തന്ത്രികളോട്, ബലി ചേര്‍ത്തിടാന്‍ പറ്റുമോ എന്ന് ചോദിച്ച്, പറ്റുമെന്ന് ഉറപ്പിച്ച ശേഷമാണ് ബിഗ് ബോസ് വീട്ടിലെത്തിയത്. 

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമായതുകൊണ്ടാണ് എല്ലാം മാറ്റിവച്ച് എനിക്ക് ഇവിടെ വന്നിരിക്കുന്നത്. നേരത്തെ ഞാനൊരു അധ്യാപകനും സാമൂഹിക പ്രവര്‍ത്തകനുമൊക്കെയായി ഒരു കീ കൊടുത്തു ഓടുന്ന പോലെയാണ് ഞാന്‍ പ്രവര്‍ത്തിച്ചത്. സഹോദരങ്ങളോടൊപ്പം  കൂടിയപ്പോള്‍ ഞാന്‍ കൂടുതല്‍ ഫ്ലക്സിബിള്‍ ആയി. എന്നില്‍ വന്ന മാറ്റം തന്നെയാണ്.

ഞാന്‍ ഇവിടെ നില്‍ക്കുന്നുണ്ടെങ്കില്‍ എന്നെ സ്നേഹിക്കുന്ന എന്‍റെ സഹോദരങ്ങള്‍ പുറത്ത് ധാരാളം പേരുണ്ടെന്ന്, ആ സനേഹം മനസിലാക്കിയതുകൊണ്ടാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. എന്‍റെ ബാക്കി ജീവിതം എന്‍റെ സഹോദരങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിച്ചുകൊണ്ടുള്ള ജീവിതമാണ് ഇനി നയിക്കുന്നത്. ബാക്കി എത്ര ദിവസം നില്‍ക്കാന്‍ പറ്റുമോ എല്ലാ എന്‍റര്‍ടെയിന്‍മെന്‍റുകളും ടാസ്കുകളും എന്‍റെ തലപോയാലും ഇരുന്നൂറ് ശതതമാനം ആത്മാര്‍ത്ഥമായി ചെയ്യുമെന്ന് വാക്ക് നല്‍കുന്നു' എന്നും രജിത് പറഞ്ഞു.

click me!