രജിത് കുമാറിന്‍റെ സ്വീകരണം; നടന്നതെന്തെന്ന് വിശദീകരിച്ച് ഷിയാസ്

Published : Mar 16, 2020, 02:57 PM IST
രജിത് കുമാറിന്‍റെ സ്വീകരണം; നടന്നതെന്തെന്ന് വിശദീകരിച്ച് ഷിയാസ്

Synopsis

ബിഗ് ബോസ്  സീസണ്‍ രണ്ടില്‍ നിന്ന് പുറത്തായ രജിത് കുമാറിന് കൊച്ചിയില്‍ സ്വീകരണം നല്‍കിയ സംഭവത്തില്‍ വിശദീകരണവുമായി ഷിയാസ് കരീം. ഞാന്‍ കൊറോണാ പ്രശ്നം  നില്‍ക്കുമ്പോള്‍ ഞാന്‍ വിളിച്ചിട്ട് വന്നതല്ല അവിടെയുണ്ടായിരുന്ന ആളുകള്‍

ബിഗ് ബോസ്  സീസണ്‍ രണ്ടില്‍ നിന്ന് പുറത്തായ രജിത് കുമാറിന് കൊച്ചിയില്‍ സ്വീകരണം നല്‍കിയ സംഭവത്തില്‍ വിശദീകരണവുമായി ഷിയാസ് കരീം. ഞാന്‍ കൊറോണാ പ്രശ്നം  നില്‍ക്കുമ്പോള്‍ ഞാന്‍ വിളിച്ചിട്ട് വന്നതല്ല അവിടെയുണ്ടായിരുന്ന ആളുകള്‍. കൊറോണയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ഞാന്‍ അങ്ങനെ ചെയ്യില്ലെന്നും രജിത് അറിയിച്ച പ്രകാരം അദ്ദേഹത്തെ കൂട്ടിക്കൊണ്ട് പോരാനാണ് ഞാന്‍ എത്തിയതെന്നും ഷിയാസ് പറഞ്ഞു. 

കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഞാന്‍ വിളിച്ചുവരുത്തിയതാണ് ആളുകളെ എന്ന തരത്തില്‍ പോസ്റ്റുകള്‍ ഇടുന്നത് എന്തിനാണെന്നും, കാര്യമറിയാതെ ഇത്തരം പ്രചാരണങ്ങള്‍ നടത്തരുതെന്നു ഷിയാസ് പറഞ്ഞു. സ്വീകരണവുമായി ബന്ധപ്പെട്ട് ഷിയാസടക്കമുള്ള എഴുപതോളം പേര്‍ക്കെതിരെ കേസെടുത്തതായി ജില്ലാ കളക്ടര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

വീഡിയോക്കൊപ്പം ഷിയാസ് കുറിച്ചത്

ഞാൻ Rejith Sir ഒന്ന് കാണാൻ വേണ്ടി മാത്രം പോയ ഒരാൾ അല്ല അദ്ദേഹം വിളിച്ചു കൊണ്ട് വരാൻ Rejith Sir അവശ്യം പറഞ്ഞത് കൊണ്ടും അദ്ദേഹത്തെ ഞാൻ ഒരു സഹോദരനെ പോലെ കാണുന്നത് കൊണ്ടും മാത്രമാണ് ഞാൻ ഇന്നലെ പോയത് , രാവിലെ മുതൽ ഉള്ള ഫോൺ കോളിന് ഉള്ള മറുപടിയാണ് ഈ വീഡിയോ .... ഇന്നലത്തെ ജനക്കൂട്ടം ഒന്നും ന്യായീകരണം അർഹിക്കുന്ന ഒന്നല്ല !!

"

PREV
click me!

Recommended Stories

കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്