ബിഗ്ബോസ് ഹൗസ് അഞ്ചാം ആഴ്ച പൂര്‍ത്തിയാക്കി അതിന്‍റെ വാരന്ത്യഎപ്പിസോഡുകളിലേക്ക് കടക്കുകയാണ്. ശനി, ഞായര്‍ ദിവസങ്ങളിലെ എപ്പിസോഡുകളില്‍ എലിമിനേഷന്‍ അടക്കം നടത്തുവാനും, ഈ ആഴ്ചയിലെ ബിഗ്ബോസ് ഹൗസിലെ സംഭവങ്ങള്‍ വിലയിരുത്താനുമായി മോഹന്‍ലാല്‍ എത്തുന്നു. ഇതിന് മുന്‍പായി പുറത്തുവിട്ട എപ്പിസോഡ് പ്രമോയാണ് ശനിയാഴ്ചത്തെ എപ്പിസോഡ് സംബന്ധിച്ച് കാഴ്ചക്കാര്‍ക്കിടയില്‍ കൗതുകം ഉണ്ടാക്കുന്നത്. 

കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ രജിത്തിനെതിരെ മഞ്ജു പത്രോസ് നടത്തിയ പരാമര്‍ശത്തിലാണ് മോഹന്‍ലാല്‍ ക്ഷുഭിതനായത്. വീഡിയോ പ്രമോ പ്രകാരം 'വാ വിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാന്‍ സാധിക്കില്ല' എന്ന ആറാം തമ്പുരാനിലെ ഡയലോഗ് പറഞ്ഞാണ് മോഹന്‍ലാല്‍ തുടങ്ങുന്നത്. രോഗം എന്നത് ഒരു അവസ്ഥയാണ്, മനസിന് അത് ബാധിച്ചയാള്‍, അതെല്ലാം മോശമായ വര്‍ത്തമാനമാണ്, അല്ലെ മഞ്ജു എന്ന് മോഹന്‍ലാല്‍ പറയുന്നു. മഞ്ജു അപ്പോള്‍ ലാലേട്ട എനിക്കത് ഓര്‍മ്മയില്ലെന്ന് പറയും.

ഓര്‍മ്മയില്ലെങ്കില്‍, ചോദിക്കൂ അടുത്തയാളോട് ഞാന്‍ എന്താ തമാശ പറയുകയാണോ എന്ന് മോഹന്‍ലാല്‍ ക്ഷുഭിതനായി, രജിത്ത് അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്ന് രജിത്തിനോട് മോഹന്‍ലാല്‍ ചോദിച്ചു. അങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് രജിത്ത് പറഞ്ഞതോടെ. അങ്ങനെ പറയാന്‍ പാടില്ല. സെന്‍സ് വേണം, സെന്‍സിബിലിറ്റി വേണം, സെന്‍സിറ്റിവിറ്റി വേണം എന്ന മമ്മൂട്ടി ഡയലോഗാണ് ഈ സമയം മോഹന്‍ലാല്‍ മഞ്ജുവിനെ ഓര്‍മ്മിപ്പിച്ചത്.