എനിക്കുറപ്പുണ്ട്, സാന്‍ഡ്രയ്ക്ക് ഇപ്പോഴും സുജോയെ ഇഷ്ടമാണെന്ന് വീണ, ഉപദേശവുമായി ഷാജി

Published : Mar 01, 2020, 06:34 PM ISTUpdated : Mar 01, 2020, 07:22 PM IST
എനിക്കുറപ്പുണ്ട്, സാന്‍ഡ്രയ്ക്ക് ഇപ്പോഴും സുജോയെ ഇഷ്ടമാണെന്ന് വീണ, ഉപദേശവുമായി ഷാജി

Synopsis

ബിഗ് ബോസ് വീട്ടില്‍ ഏറെ കോലാഹലങ്ങള്‍ സൃഷ്ടിച്ച പ്രണയമായിരുന്നു സുജോയും അലസാന്‍ഡ്രയും തമ്മിലുണ്ടായിരുന്നത്. ഇരുവരും സ്ട്രാറ്റജി എന്നുപറഞ്ഞ് തുടങ്ങിയ പ്രണയം പിന്നീട് സുജോയുടെ  സുഹൃത്തുകൂടിയായ പവന്‍ എത്തിയതോടെയാണ് വലിയ കോലാഹലങ്ങളിലേക്ക് നയിച്ചത്. 

ബിഗ് ബോസ് വീട്ടില്‍ ഏറെ കോലാഹലങ്ങള്‍ സൃഷ്ടിച്ച പ്രണയമായിരുന്നു സുജോയും അലസാന്‍ഡ്രയും തമ്മിലുണ്ടായിരുന്നത്. ഇരുവരും സ്ട്രാറ്റജി എന്നുപറഞ്ഞ് തുടങ്ങിയ പ്രണയം പിന്നീട് സുജോയുടെ  സുഹൃത്തുകൂടിയായ പവന്‍ എത്തിയതോടെയാണ് വലിയ കോലാഹലങ്ങളിലേക്ക് നയിച്ചത്. സുജോയ്ക്ക് പുറത്ത് വലിയ പ്രണയമുണ്ടെന്ന് പവന്‍ വെളിപ്പെടുത്തി. എന്നാല്‍ സുജോ ഇത് സമ്മതിച്ചിരുന്നില്ല. ഇപ്പോഴിതാ കണ്ണ് രോഗം മാറി തിരിച്ചെത്തിയപ്പോള്‍ കഥയാകെ മാറിയിരിക്കുന്നു. സാന്‍ഡ്രയോടുള്ളത് സ്ട്രാറ്റജിയുടെ ഭാഗമായ പ്രണയമായിരുന്നുവെന്ന് സുജോ വ്യക്തമാക്കി. എന്നാല്‍ താന്‍ ആത്മാര്‍ത്ഥമായിട്ടായിരുന്നു എന്നാണ് അലസാന്‍ഡ്ര പറഞ്ഞത്.

ഇരുവരുടെ സംസാരങ്ങളില്‍ ഏതാണ് സത്യമെന്ന് വ്യക്തമാകാതെ കുഴങ്ങിയിരിക്കുകയാണ് വീട്ടിലെ മറ്റു മത്സരാര്‍ത്ഥികള്‍. ആരുടെ കൂടെ നില്‍ക്കണമെന്നോ ആര് പറയുന്നത് വിശ്വസിക്കണമെന്നോ പലര്‍ക്കും മനസിലാകുന്നില്ല. സാന്‍ഡ്ര പറഞ്ഞതെല്ലാം കേട്ട് വലിയ പിന്തുണ നല്‍കിയ ജസ്‍ല സുജോയുടെ വാക്കുകള്‍ക്കും നയപരമായാണ് ഉത്തരം നല്‍കിയത്. ഇപ്പോഴിതാ ഇരുവരുമായി സംസാരിച്ച ശേഷം വീണയും ആര്യയും ഷാജിയുമെല്ലാം സംസാരിക്കുന്നതും സമാന വിഷയമാണ്.

സാന്‍ഡ്രയോട് സുജോ  ക്ലാരിഫിക്കേഷന്‍ കൊടുക്കുകയായിരുന്നു എന്ന് സാന്‍ഡ്ര പറഞ്ഞുവെന്ന് വീണ പറഞ്ഞു.  എനിക്കിപ്പഴും സുജോയെയും സാന്‍ഡ്രയെയും പിടികിട്ടിയിട്ടില്ല. അവര്‍ പരസ്പരം വീട്ടില്‍ ഇങ്ങനെയൊക്കെ നിക്കാം എന്ന് പറഞ്ഞതാണോ എന്ന് സംശയമുണ്ട്. അതുകൊണ്ട് രണ്ടുപേരേം വിശ്വസിക്കണ്ട. വലിയ പണി മേടിക്കേണ്ടെന്നായിരുന്നു ഷാജിയുടെ ഉപദേശം.

അവള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ സങ്കടം വരുന്നുണ്ട്. എപ്പഴാണ് നമ്മള്‍ സ്ട്രാറ്റജി പ്ലാന്‍ ചെയ്തതെന്ന് സുജോയോട് ചോദിച്ചതായി സാന്‍ഡ്ര പറഞ്ഞതായി വീണ ആര്യയോടു പറഞ്ഞു. പൊട്ടന്‍മാര്‍ അവസാനം നമ്മളാകുമെന്ന് ആര്യയും മറുപടി നല്‍കി. ആരു പറയുന്നതും വിശ്വസിക്കേണ്ടെന്നായിരുന്നു അവസാനമായി വീണ പറഞ്ഞുനിര്‍ത്തിയത്.

PREV
click me!

Recommended Stories

'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ
കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ