കാവസാക്കി നിൻജ 400 പുതിയ ലുക്കിൽ

Published : May 22, 2025, 04:59 PM IST
കാവസാക്കി നിൻജ 400 പുതിയ ലുക്കിൽ

Synopsis

കാവസാക്കി നിൻജ 400 ന്റെ 2025 പതിപ്പ് പുതിയ കളർ ഓപ്ഷനുകളോടെയും ഗ്രാഫിക്സോടെയും ജാപ്പനീസ് വിപണിയിൽ അവതരിപ്പിച്ചു. മെക്കാനിക്കൽ മാറ്റങ്ങളൊന്നുമില്ലാതെ പഴയ എഞ്ചിനും ഹാർഡ്‌വെയറും തന്നെയാണ് പുതിയ പതിപ്പിലും ഉള്ളത്. ഇന്ത്യയിൽ നിന്ന് പിൻവലിച്ച നിൻജ 400ന് പകരം നിൻജ 500 ആണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്.

ജാപ്പനീസ് സൂപ്പർ ഇരുചക്ര വാഹന ബ്രാൻഡായ കാവസാക്കി തങ്ങളുടെ മിഡിൽ-വെയ്റ്റ് സൂപ്പർസ്‌പോർട്ട് ബൈക്കായ നിൻജ 400 ന്റെ 2025 പതിപ്പ് പുറത്തിറക്കി. ജാപ്പനീസ് വിപണിയിൽ ആണ് നിലവിൽ വാഹനത്തെ അവതരിപ്പിച്ചിരിക്കുന്നത്. മെക്കാനിക്കുകളിൽ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് മോട്ടോർസൈക്കിളിന്റെ ഏറ്റവും പുതിയ പതിപ്പ് വരുന്നത്. എങ്കിലും, ഡിസൈനിന്‍റെ കാര്യത്തിൽ പരിഷ്‍കരങ്ങൾ ഉണ്ട്. പ്രത്യേകിച്ചും, ബ്രാൻഡ് രണ്ട് പുതിയ കളർ ഓപ്ഷനുകളുള്ള ബൈക്കിന് പുതിയ ഗ്രാഫിക്സ് നൽകിയിട്ടുണ്ട്. കമ്പനിയുടെ ലൈം ഗ്രീൻ പെയിന്റ് സ്കീമിൽ നിന്ന് ഈ പുതിയ നിറങ്ങൾ വളരെ വ്യത്യസ്തമാണ്.

കാവസാക്കി നിൻജ 400 ന് മുമ്പത്തെ പതിപ്പിന്റെ അതേ മൊത്തത്തിലുള്ള രൂപകൽപ്പന തന്നെ തുടരുന്നു. ബൈക്കിൽ ഇരട്ട ഹെഡ്‌ലാമ്പ് സജ്ജീകരണം ലഭിക്കുന്നു. ബോഡിയിലുടനീളം ഷാർപ്പായിട്ടുള്ള വരകളും ഒരു വേറിട്ട ഇന്ധന ടാങ്കും ഉൾപ്പെടെ വരുന്നു. 2018 മുതൽ തുടരുന്ന അതേ രൂപകൽപ്പനയാണിത്. മാറ്റങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ, കെആർടി എഡിഷൻ ലിവറി ഇപ്പോൾ മെറ്റാലിക് മാറ്റ് ഗ്രാഫീൻ സ്റ്റീൽ ഗ്രേ x മെറ്റാലിക് ഫ്ലാറ്റ് സ്പാർക്ക് ബ്ലാക്ക്, മെറ്റാലിക് സ്പാർക്ക് ബ്ലാക്ക് x മെറ്റാലിക് മാഗ്നറ്റിക് ഡാർക്ക് ഗ്രേ എന്നീ നിറങ്ങളിൽ ലഭ്യമാണ്.

കാവസാക്കി നിൻജ 400 ന് കരുത്ത് പകരുന്നത് പരിചിതമായ 399 സിസി, പാരലൽ-ട്വിൻ സിലിണ്ടർ എഞ്ചിനാണ്. ഈ എഞ്ചിൻ 44 bhp പവറും 38 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ഗിയർബോക്സ് ഉപയോഗിച്ച് ഈ പവർ പിൻ ചക്രത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. ഇതിനുപുറമെ, ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകളും മോണോഷോക്കും അടങ്ങുന്ന അതേ ഹാർഡ്‌വെയറും ഇതിൽ തുടരുന്നു. 17 ഇഞ്ച് വീലുകളിൽ ഘടിപ്പിച്ചിരിക്കുന്ന സിംഗിൾ ഫ്രണ്ട്, റിയർ ഡിസ്ക് ബ്രേക്കുകളാണ് ബ്രേക്കിംഗ് ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നത്.

കുറച്ചു കാലം മുമ്പ്, കാവസാക്കി നിൻജ 400 ഇന്ത്യൻ വിപണിയിൽ ഒരു സിബിയു ആയി വിൽപ്പനയ്ക്കെത്തിയിരുന്നു. എങ്കിലും, ബ്രാൻഡ് ഇതിനെ വിപണിയിൽ നിന്നും പിൻവലിക്കാൻ തീരുമാനിക്കുകയും അത് നിൻജ 500 ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയും ചെയ്തു. കാവസാക്കി ഒന്നിലധികം അന്താരാഷ്ട്ര വിപണികളിൽ പിന്തുടർന്ന അതേ രീതിയാണിത്. അതേസമയം, പഴയ നിൻജ 300 വിൽപ്പനയിൽ തുടരുന്നു.

PREV
Read more Articles on
click me!

Recommended Stories

വിപണി പിടിക്കാൻ ഹീറോ വിഡ; വമ്പൻ നേട്ടത്തിന്റെ രഹസ്യം
സ്വാർട്ട്പിലൻ 401-ൽ ഒരു നിഗൂഢ പ്രശ്നം? ഹസ്‍ഖ്‍വർണയുടെ നീക്കം