70 കിലോമീറ്റർ വരെ മൈലേജ്; ഹീറോയുടെ ഈ ബൈക്കിന് 7,635 രൂപ വിലക്കുറവ്

Published : Jul 24, 2026, 03:57 PM IST
Hero HF Deluxe, Hero HF Deluxe Safety, Hero HF Deluxe Price, Hero HF Deluxe Price Drop

Synopsis

ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ ജനപ്രിയ കമ്മ്യൂട്ടർ ബൈക്കായ ഹീറോ എച്ച്.എഫ് ഡീലക്സ് കാൻവാസ് ബ്ലാക്ക് എഡിഷന്റെ വില 7,635 രൂപ കുറച്ചു. ഇതോടെ ബൈക്കിന്റെ പ്രാരംഭ വില 59,999 രൂപയായി, എന്നാൽ ഈ ഓഫർ നിലവിൽ ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ മാത്രമാണ് ലഭ്യം.

കുറഞ്ഞ വിലയിൽ മികച്ച മൈലേജ് നൽകുന്ന ഒരു വിശ്വസനീയ ബൈക്ക് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത. രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ ജനപ്രിയ കമ്മ്യൂട്ടർ ബൈക്കായ ഹീറോ എച്ച്.എഫ് ഡീലക്സ് കാൻവാസ് ബ്ലാക്ക് എഡിഷന്റെ വില കുറച്ചു. കമ്പനി ഈ മോഡലിന് 7,635 രൂപയുടെ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ബൈക്കിന്റെ പ്രാരംഭ വില 59,999 രൂപയായി കുറഞ്ഞു. നേരത്തെ ഈ ബൈക്കിന്റെ വില 67,634 രൂപയായിരുന്നു.

2023 ജൂണിലാണ് ഹീറോ എച്ച്.എഫ് ഡീലക്സ് കാൻവാസ് ബ്ലാക്ക് എഡിഷൻ വിപണിയിലെത്തിയത്. അന്ന് ബൈക്കിന്റെ വില 60,760 രൂപയായിരുന്നു. പിന്നീട് പല ഘട്ടങ്ങളിലായി വില വർധിപ്പിച്ച് 67,634 രൂപയിലെത്തിച്ചിരുന്നു. ഇപ്പോഴത്തെ വില കുറവ് ലോഞ്ച് വിലയേക്കാൾ പോലും താഴെയാണെന്നതാണ് പ്രത്യേകത.

എന്നാൽ ഈ വിലക്കുറവ് രാജ്യത്തുടനീളം ലഭ്യമല്ല. നിലവിൽ ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ ഉപഭോക്താക്കൾക്കാണ് പുതിയ വിലയുടെ ആനുകൂല്യം ലഭിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലേക്ക് ഓഫർ വ്യാപിപ്പിക്കുമോ എന്ന കാര്യത്തിൽ കമ്പനി ഇതുവരെ വ്യക്തത നൽകിയിട്ടില്ല.

97.2 സി.സി എൻജിനും 70 കിലോമീറ്റർ മൈലേജും

ഹീറോ എച്ച്.എഫ് ഡീലക്സിൽ മാറ്റമില്ലാതെ 97.2 സി.സി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിനാണ് നൽകിയിരിക്കുന്നത്. ഈ എൻജിൻ 7.8 പി.എസ് കരുത്തും 8.05 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്നു. നാല് സ്പീഡ് ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്ന എൻജിൻ ദൈനംദിന യാത്രകൾക്ക് അനുയോജ്യമായ പ്രകടനമാണ് നൽകുന്നത്. ബൈക്കിന് ലിറ്ററിന് ഏകദേശം 70 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

കരുത്തുറ്റ ട്യൂബുലാർ ഡബിൾ ക്രാഡിൽ ഫ്രെയിം, ടെലിസ്കോപിക് ഫ്രണ്ട് ഫോർക്കുകൾ, ഡ്യുവൽ റിയർ ഷോക്ക് അബ്സോർബറുകൾ, രണ്ട് ചക്രങ്ങളിലും ഡ്രം ബ്രേക്കുകൾ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ. മോശം റോഡുകളിലും മികച്ച യാത്രാസുഖം നൽകുന്ന തരത്തിലാണ് സസ്പെൻഷൻ സംവിധാനം ഒരുക്കിയിരിക്കുന്നത്.

കടുത്ത മത്സരം നടക്കുന്ന സെഗ്മെന്‍റ്

എച്ച്.എഫ് ഡീലക്സിന്റെ വില കുറച്ചതിന്റെ കാരണം ഹീറോ മോട്ടോകോർപ്പ് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എന്നാൽ എൻട്രി ലെവൽ കമ്മ്യൂട്ടർ ബൈക്ക് വിഭാഗത്തിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കാനുള്ള നീക്കമായാണ് വിപണി വിദഗ്ധർ ഇതിനെ വിലയിരുത്തുന്നത്. നിലവിൽ ഈ വിഭാഗത്തിൽ ഹോണ്ട ഷൈൻ 100, ബജാജ് പ്ലാറ്റിന 100, ടിവിഎസ് സ്പോർട് തുടങ്ങിയ മോഡലുകളാണ് പ്രധാന എതിരാളികൾ. കുറഞ്ഞ വിലയും മികച്ച മൈലേജും മുന്നിൽനിർത്തി കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുകയാണ് ഹീറോയുടെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ.

വിൽപ്പന കണക്കുകൾ പരിശോധിക്കുമ്പോൾ, രാജ്യത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കമ്മ്യൂട്ടർ ബൈക്കുകളിൽ സ്ഥിരമായി ഇടംപിടിക്കുന്ന മോഡലാണ് ഹീറോ എച്ച്.എഫ് ഡീലക്സ്.

PREV
Read more Articles on
click me!

Recommended Stories

കുറഞ്ഞ വിലയിൽ സിമ്പിൾ എനർജിയുടെ പുതിയ ഫാമിലി ഇലക്ട്രിക് സ്‍കൂട്ടർ
അഡ്വഞ്ചർ ലോകം കീഴടക്കാൻ ഹീറോ, ബജാജ്, ടിവിഎസ്