DRDO Recruitment 2021| ഡിആർഡിഒയിൽ അപ്രന്റീസ് ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 10

Web Desk   | Asianet News
Published : Nov 18, 2021, 03:32 PM IST
DRDO Recruitment 2021| ഡിആർഡിഒയിൽ അപ്രന്റീസ് ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 10

Synopsis

2021 ഡിസംബർ 10 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. 34 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.


ദില്ലി: കേന്ദ്ര സർക്കാർ സ്ഥാപനമായ ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷനിലെ (Defence Research and Development Organisation)  (ഡിആർഡിഒ)  സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് റോബോട്ടിക്സിൽ (Apprentice Vacancy)  അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് drdo.gov.in. എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 2021 ഡിസംബർ 10 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. 34 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഉദ്യോ​ഗാർത്ഥികൾ മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ പോർട്ടലായ mhrdnats.gov.in ൽ ആദ്യം രജിസ്റ്റർ ചെയ്യണം. ​ഗ്രാജ്വേറ്റ് അപ്രന്റീസ് ട്രെയിനി- 33 ഒഴിവുകൾ, ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റീസ്ഷിപ്പ് ട്രെയിനി- 1 ഒഴിവ് എന്നിങ്ങനെയാണ് ഒഴിവുകൾ. ​ ഒരു വർഷമായിരിക്കും ഗ്രാജ്വേറ്റ്/ഡിപ്ലോമ അപ്രന്റീസ്ഷിപ്പ് ട്രെയിനിം​ഗ് കാലാവധി. 

അം​ഗീകൃത സർവ്വകലാശാലയിൽ നിന്ന് എഞ്ചിനീയറിം​ഗ് ബിരുദമോ തത്തുല്യമോ യോ​ഗ്യതയുള്ളവർക്ക് ഗ്രാജ്വേറ്റ് അപ്രന്റീസ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷിക്കാം. എഞ്ചിനീയറിം​ഗ്ഡിപ്ലോമയുളളവർക്ക് ടെക്നീഷ്യൻ അപ്രന്റീസ് ട്രെയിനി പോസ്റ്റിലേക്കും അപേക്ഷിക്കാം.  രണ്ട് തസ്തികകളിലേക്കും യോ​ഗ്യത പരീക്ഷയിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് പ്രക്രിയ. തെരഞ്ഞെടുക്കപ്പെട്ടവരുടെ ചുരുക്കപ്പട്ടിക ഡിആർഡിഒ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അപ്ഡേറ്റുകൾക്കായി അപേക്ഷാർത്ഥികള്‌ വെബ്സൈറ്റ് പരിശോധിക്കേണ്ടതാണ്. ബയോഡേറ്റയിൽ നൽകിയിരിക്കുന്ന മെയിൽ ഐഡി വഴിയും അപ്ഡേഷൻസ് അറിയിക്കും. 

UPSC notification| യുപിഎസ് സി വിജ്ഞാപനം 2021; പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ISRO Vacancy|ഐഎസ്ആർ ഒയിൽ ജൂനിയർ ട്രാൻസ്‍ലേഷൻ ഓഫീസർ 6 ഒഴിവുകൾ; അവസാന തീയതി നവംബർ 20
 

BSF Recruitment 2021| ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ 72 ഒഴിവുകൾ; ശമ്പളം 29200 - 92300
 

UPSC CSE| രോ​ഗിയായ അച്ഛനെ പരിചരിച്ചു, ഒപ്പം യുപിഎസ്‍സി തയ്യാറെടുപ്പും; പ്രചോദനമാണ് റിതിക ജിൻഡാൽ ഐഎഎസ്


 

PREV
click me!

Recommended Stories

പത്താം ക്ലാസ് റാങ്കിന് പിന്നാലെ മുഖത്തെ രോമത്തിന്റെ പേരിൽ ട്രോൾ, പരിഹാസം കേട്ടു തളരാൻ പ്രാച്ചി നിന്നില്ല, പ്ലസ് ടു പരീക്ഷയിലും മിന്നുന്ന ജയം
മൂന്നാർ എൻജിനീയറിങ് കോളേജിൽ എൻ.ആർ.ഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു