Asianet News MalayalamAsianet News Malayalam

BSF Recruitment 2021| ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ 72 ഒഴിവുകൾ; ശമ്പളം 29200 - 92300

കോൺസ്റ്റബിൾ ഒഴിവുകളിലേക്കും മറ്റ് തസ്തികകളിലേക്കും ഔദ്യോ​ഗിക വെബ്സൈറ്റിലെ വിജ്ഞാപനം പ്രസിദ്ധീകരിച്ച് 45 ദിവസത്തിനുള്ളിൽ അപേക്ഷിക്കണം.

vacancies  border security force
Author
Delhi, First Published Nov 15, 2021, 2:31 PM IST

ദില്ലി: ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ (Border Security Force) ​ഗ്രൂപ്പ് സി തസ്തികകളിലേക്ക് അപേക്ഷ (Application Invited) ക്ഷണിച്ചു. യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ rectt.bsf.gov.in ലൂടെ അപേക്ഷ സമർപ്പിക്കാം. കോൺസ്റ്റബിൾ ഒഴിവുകളിലേക്കും മറ്റ് തസ്തികകളിലേക്കും ഔദ്യോ​ഗിക വെബ്സൈറ്റിലെ വിജ്ഞാപനം പ്രസിദ്ധീകരിച്ച് 45 ദിവസത്തിനുള്ളിൽ അപേക്ഷിക്കണം. 72 തസ്തികകളാണ് ആകെയുള്ളത്. കോൺസ്റ്റബിൾ (സിവർമാൻ) 2, കോൺസ്റ്റബിൾ (ജനറേറ്റർ ഓപ്പറേറ്റർ) 24, കോൺസ്റ്റബിൾ (ജനറേറ്റർ മെക്കാനിക്) 28, കോൺസ്റ്റബിൾ (ലൈൻമാൻ) 11, എഎസ്ഐ -1, എച്ച് സി - 6 എന്നിങ്ങനെയാണ് ഒഴിവുകൾ. 

കോൺസ്റ്റബിൾ തസ്തികകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോ​ഗാർത്ഥികൾക്ക് പ്രതിമാസം 21700-69100 രൂപ വരെ ശമ്പളം ലഭിക്കും. എഎസ്ഐ തസ്തികയിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 29200 മുതൽ 92300 വരെയാണ് ശമ്പളം. എച്ച്സിക്ക് 25500-81100 ആണ് ശമ്പളം. വിജ്ഞാപനം അനുസരിച്ച് അം​ഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് പരീക്ഷ ജയിച്ചവർക്ക് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കാം. അവർക്ക് ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. 

ബിഎസ്എഫിലെ ​ഗ്രേഡ് സി തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 18 നും 25നും ഇടയിലായിരിക്കണം. സംവരണ വിഭാ​ഗത്തിൽപെട്ടവർക്ക് പ്രായപരിധിയിൽ ഇളവുണ്ട്. അപേക്ഷിക്കുന്നതിനായി ഉദ്യോ​ഗാർത്ഥികൾ അവരവരുടെ യോ​ഗ്യതകൾ വെബ്സൈറ്റ് സന്ദർശിച്ച് ഉറപ്പു വരുത്തേണ്ടതാണ്. 

 

Follow Us:
Download App:
  • android
  • ios