Asianet News MalayalamAsianet News Malayalam

UPSC notification| യുപിഎസ് സി വിജ്ഞാപനം 2021; പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ആകെ 36 ഒഴിവുകളാണുള്ളത്. താത്പര്യമുളള ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. 

UPSC published new notifications
Author
Delhi, First Published Nov 17, 2021, 3:32 PM IST

ദില്ലി: യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ (Union Public SErvice Commission) വിവിധ തസ്തികകളിലേക്ക് (Notifications) അപേക്ഷ ക്ഷണിച്ചു. പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, ജോയന്റ് അസിസ്റ്റന്റ് ഡയറക്ടർ, സീനിയർ അസിസ്റ്റന്റ് കൺട്രോളർ ഓഫ് മൈൻസ് തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ആകെ 36 ഒഴിവുകളാണുള്ളത്. താത്പര്യമുളള ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. 

ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി ഡിസംബർ 2 ആണ്. പ്രൊഫസർ (ഇലക്ട്രിക്കൽ എഞ്ചിനീയറിം​ഗ്) - 1 ഒഴിവ്, അസോസിയറ്റ് പ്രൊഫസർ (ഇലക്ട്രോണിക്സ് ആന്റ് ടെലികമ്യൂണിക്കേഷൻ എഞ്ചിനീയറിം​ഗ്) - 3 ഒഴിവുകൾ, അസോസിയേറ്റ് പ്രൊഫസർ (കംപ്യൂട്ടർ എഞ്ചിനീയറിം​ഗ് /ഇൻഫോർമേഷൻ ടെക്നോളജി എഞ്ചിനീയറിം​ഗ്) -3 ഒഴിവുകൾ, അസിസ്റ്റന്റ് പ്രൊഫസർ (ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്): 7 തസ്തികകൾ, അസിസ്റ്റന്റ് പ്രൊഫസർ (കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്/ ഇൻഫർമേഷൻ ടെക്നോളജി എഞ്ചിനീയറിംഗ്): 5 തസ്തികകൾ, ജോയിന്റ് അസിസ്റ്റന്റ് ഡയറക്ടർ: 3 തസ്തികകൾ, ഡെപ്യൂട്ടി ഡയറക്ടർ: 6 തസ്തികകൾ, ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസിൽ സീനിയർ അസിസ്റ്റന്റ് കൺട്രോളർ ഓഫ് മൈൻസ്: 8 തസ്തികകൾ  എന്നിങ്ങനെയാണ് ഒഴിവുകൾ.

upsconline.nic.in. എന്ന വെബ്സൈറ്റിലൂടെ  ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി ഡിസംബർ 2. ശമ്പളമുൾപ്പെടെയുള്ള വിശദവിവരങ്ങൾ വെബ്സൈറ്റിൽ അറിയാം. 
 

Follow Us:
Download App:
  • android
  • ios