സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൽ പരിശീലകരുടെ താത്കാലിക ഒഴിവുകൾ; ഗസ്റ്റ് ഫാക്കൽറ്റി നിയമനം

By Web TeamFirst Published Nov 18, 2021, 3:46 PM IST
Highlights

കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൽ ചുവടെ പറയുന്ന കായികയിനങ്ങളിൽ പരിശീലകരുടെ താൽകാലിക ഒഴിലുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. 

തിരുവനന്തപുരം: കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൽ (kerala State Sports Council) ചുവടെ പറയുന്ന കായികയിനങ്ങളിൽ പരിശീലകരുടെ (vacancies of Trainers) താൽകാലിക ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. അക്വാട്ടിക്‌സ്, ആർച്ചറി, അത്‌ലെറ്റിക്‌സ്, ബാറ്റ്മിന്റൺ (ഷട്ടിൽ), ബെയിസ്‌ബോൾ, ബാസ്‌കറ്റ്‌ബോൾ, ബോക്‌സിങ്, കാനോയിങ് ആന്റ് കയാക്കിങ്, ഫെൻസിങ്, ഫുട്‌ബോൾ, ഹാന്റ്‌ബോൾ, ഹോക്കി, ജൂഡോ, കബഡി, ഖോ-ഖോ, റൈഫിൽ, റോവിങ്, ടേബിൾ ടെന്നീസ്, വോളിബോൾ, വെയിറ്റ് ലിഫിറ്റിങ്, റസലിംങ് എന്നീ കായിക ഇനങ്ങൾക്കാണ് പരിശീലകരെ തേടുന്നത്.

ഓരോ കായിക ഇനത്തിനും ബന്ധപ്പെട്ട വിഷയത്തിലുള്ള NIS Diploma In Coaching  ആണ് യോഗ്യത. NIS Diploma ഇല്ലാത്ത ഇനങ്ങളിൽ അംഗീകൃത സർട്ടിഫിക്കറ്റ് യോഗ്യതയായി പരിഗണിക്കുന്നതാണ്. യോഗ്യരായ അപേക്ഷകർ വയസ്സ്, വിദ്യാഭ്യാസയോഗ്യത, കായികമികവ്, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നവംബർ  30ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി സെക്രട്ടറി, കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ, സ്റ്റാച്യു, തിരുവനന്തപുരം- 695001 എന്ന വിലാസത്തിൽ അപേക്ഷകൾ ലഭിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.sportscouncil.kerala.gov.in, 0471-2330167, 0471-2331546.

ഗസ്റ്റ് ഫാക്കൽറ്റി നിയമനം

പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ ഭിന്നശേഷി കുട്ടികളെ കമ്പ്യൂട്ടർ കോഴ്‌സുകൾ പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഫാക്കൽറ്റിയെ നിയമിക്കും. അംഗീകൃത സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിലോ ഇൻഫർമേഷൻ ടെക്‌നോളജിയിലോ ഉള്ള ഒന്നാം ക്ലാസ് ബി.ടെക്, എം.എസ്.സി അല്ലെങ്കിൽ എം.സി.എ ബിരുദവും ഒരു വർഷത്തിൽ കുറയാത്ത അദ്ധ്യാപന പരിചയവും ഐ.എസ്സ്.എൽ (ഇന്ത്യൻ സൈൻ ലാംഗ്വേജ്) പരിജ്ഞാനവുമാണ് യോഗ്യത. താല്പര്യമുള്ളവർ ബയോഡാറ്റയും, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 26ന് വൈകിട്ട് അഞ്ചിനകം ഡയറക്ടർ ഇൻ ചാർജ്, സെന്റർ ഫോർ എക്‌സലൻസ് ആന്റ് ഡിസബിലിറ്റി സ്റ്റഡീസ്, പൂജപ്പുര, തിരുവനന്തപുകം 695012 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471-2345627, 8289827857.

DRDO Recruitment 2021| ഡിആർഡിഒയിൽ അപ്രന്റീസ് ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 10

South Eastern Railway Recruitment 2021| സൗത്ത് ഈസ്റ്റേൺ റെയിൽവേയില്‍ 1785 അപ്രന്റീസ് ഒഴിവുകൾ
 

click me!