കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂർ ദേവസ്വം ക്ലർക്ക് പരീക്ഷ ജൂലൈ 13ന്

Published : Jul 01, 2025, 11:43 AM IST
Guruvayur devaswom

Synopsis

ഭിന്നശേഷിക്കാർക്ക് സ്ക്രൈബിനെ ആവശ്യമെങ്കിൽ ജൂലൈ 5 നകം അപേക്ഷിക്കണം.

തൃശൂർ: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂർ ദേവസ്വത്തിലെ ക്ലർക്ക് (കാറ്റഗറി നം01/2025), തസ്തികയിലേക്കുള്ള ഒ.എം.ആർ പരീക്ഷ ജൂലൈ 13 ന് ഉച്ച കഴിഞ്ഞ് 1.30 മുതൽ 3.15 വരെ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടക്കും. ഒ.എം.ആർ പരീക്ഷ എഴുതുന്ന ഭിന്നശേഷിക്കാരായ (40 ശതമാനത്തിനു മുകളിൽ) ഉദ്യോഗാർത്ഥികൾക്ക് സ്ക്രൈബിനെ ആവശ്യമുണ്ടെങ്കിൽ പരീക്ഷാ തീയതിയ്ക്ക് ഏഴ് ദിവസം മുൻപ് (ജൂലൈ 5) ഇ-മെയിൽ വഴിയോ (kdrbtvm@gmail.com), കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിൽ നേരിട്ട് എത്തിയോ അപേക്ഷ സമർപ്പിക്കണം.

പരീക്ഷയുടെ ഹാൾ ടിക്കറ്റ്, മെഡിക്കൽ ബോർഡ് നൽകുന്ന നിശ്ചിത മാതൃകയിലുള്ള ഡിസെബിലിറ്റി സർട്ടിഫിക്കറ്റിനോടൊപ്പം ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിലെ ഡോക്ടർമാർ നൽകുന്ന ''എഴുതുവാൻ ബുദ്ധിമുട്ടുണ്ട്” എന്ന് കാണിച്ച് കൊണ്ടുള്ള സർട്ടിഫിക്കറ്റ് സഹിതം സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ സ്ക്രൈബിനെ അനുവദിക്കുന്നതിന് വേണ്ടി പരിഗണിക്കുകയുള്ളു. കൂടുതൽ വിവരങ്ങൾക്ക് www.kdrb.kerala.gov.in.

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു