'ആദ്യ സിനിമയുടെ അത്ര എളുപ്പായിരുന്നില്ല രണ്ടാമത്തെ സിനിമയിലേക്കെത്താൻ' - സാഹസം സംവിധായകൻ സംസാരിക്കുന്നു

Published : Aug 09, 2025, 05:14 PM ISTUpdated : Aug 09, 2025, 05:16 PM IST
sahasam movie

Synopsis

കുരുക്ക് അഴിക്കൽ പരിപാടിയാണ് ഞങ്ങൾ സാഹസത്തിന് പിടിച്ചത്. ഞങ്ങളുടെ പ്രധാന മോട്ടോ ഒരു എന്റർടൈൻമെൻറ് പാക്കേജ് എന്ന് തന്നെയായിരുന്നു.

 

ഓണക്കാലത്ത് പ്രേക്ഷകനെ എന്റർടൈൻ ചെയ്യിപ്പിക്കാൻ എത്തിയ ബിബിൻ കൃഷ്ണ ചിത്രം തിയേറ്ററുകളിൽ ആഘോഷമാവുകയാണ്. 21 ഗ്രാംസിന് ശേഷം സാഹസത്തിലേക്ക് എത്തിയ യാത്ര ബിബിൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറയുന്നു.

സാഹസത്തിന് കിട്ടുന്ന കൈയടി

ആദ്യ സിനിമയുടെ അത്ര എളുപ്പമല്ലാത്ത ഒരു പ്രോസ്സസായിരുന്നു സാഹസം. അതുകൊണ്ട് തന്നെ പ്രേക്ഷകർക്കിടയിൽ വർക്കായി എന്നത് തന്നെയാണ് ഇപ്പോൾ സന്തോഷം. ഫെസ്റ്റിവൽ സമയത്ത് പ്രേക്ഷകനും സാഹസം പോലെയുള്ള ഒരു സിനിമ ആഗ്രഹിച്ചിരുന്നുവെന്നാണ് പ്രതികരണം കാണുമ്പോൾ ഞങ്ങൾ മനസിലാക്കുന്നത്.

21ഗ്രാംസിന് ശേഷം സാഹസം

ആദ്യ സിനിമ 21ഗ്രാംസ് കംപ്ലീറ്റ് ത്രില്ലർ സിനിമയായിരുന്നു. അതിന് ശേഷം സാഹസം പോലെയൊരു സെലിബ്രേഷൻ സിനിമ  ചെയ്തത് എനിക്ക് വ്യക്തിപരമായി കാണാൻ ഇഷ്ടമുള്ള സിനിമ സാഹസം പോലുള്ള സിനിമകളാണ്. 21 ഗ്രാംസ്‌ എഴുതാനും എക്സ്ക്യുട്ട് ചെയ്യാനും എളുപ്പമാണെന്നത് കൊണ്ടാണ് ആദ്യ സിനിമയായി 21 ഗ്രാംസ്‌ ചെയ്തത്. ഞാനെന്ന മേക്കറെ കൂടുതൽ ഇൻസ്‌പൈർ ചെയ്തിട്ടുള്ളത് കാണാൻ ഇഷ്ടമുള്ളതും സിദീഖ് -ലാൽ സിനിമകളാണ്. ഫുൾ ഔട്ട്‌ ആൻഡ് ഔട്ട്‌ കോമഡി ചിത്രങ്ങളാണ്. സെലിബ്രേഷൻ ചിത്രങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടായത് കൊണ്ട് മാത്രമാണ് സാഹസം രണ്ടാമത്തെ സിനിമയായി വന്നത്.

 

ഏഴു പാട്ടുകൾ നിറഞ്ഞ സാഹസം

പണ്ടത്തെ സിനിമകളിൽ നിറയെ പാട്ടുകൾ ഉണ്ടാവാറുണ്ട്. എന്നാൽ ഇന്നത്തെ സിനിമകളിൽ പാട്ടുകൾ വളരെ കുറവാണ്. സാഹസത്തിന്റെ മ്യൂസിക് ചെയ്തിരിക്കുന്നത് ബിബിൻ അശോക് ആണ്. റിലീസിന് മുൻപ് എത്തിയ എല്ലാ പാട്ടുകൾക്കും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. അതിൽ ഓണപ്പാട്ട് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു. ഏഴു പാട്ടുകൾ മനഃപൂർവം സിനിമയിൽ വന്നു പോയതല്ല. പക്ഷേ സാഹചര്യം ഡിമാൻഡ് ചെയ്യുന്നത് കൊണ്ടാണ് ഓരോ പാട്ടുകളും പ്ലേസ് ചെയ്യപ്പെട്ടിരിക്കുന്നത്. സാഹസം കംപ്ലീറ്റിലി മ്യൂസിക്കൽ ഡ്രിവൺ സിനിമയാണ്. അതുകൊണ്ട് തന്നെ ഇതിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തവും ബിബിന്റെ കൈയിലായിരുന്നു. മ്യൂസിക്കലി കമ്പോസ്ഡ് സീനസുകളാണ് സാഹസത്തിൽ. ബിബിന് അതുകൊണ്ട് തന്നെ വലിയ ഉത്തരവാദിത്തമായിരുന്നു. നമ്മൾ ഒന്നും പറയാതെ ഓരോ സാഹചര്യങ്ങൾക്കനുസരിച്ച മൂഡിലുള്ള മ്യൂസിക് വരുമ്പോൾ അവിടെ കിട്ടുന്ന മൂഡും ഒപ്പം അത് കമ്മ്യൂണിക്കേറ്റഡാവും. അത് തന്നെയായിരുന്നു സാഹസത്തിന്റെ ഓവർ ഓൾ കിക്ക്. ഓണപ്പാട്ട് ഇറങ്ങിയപ്പോൾ കുറെകാലമായുള്ള ഓണപ്പാട്ടുകൾ താരതമ്യം ചെയ്തിട്ടുള്ള കമന്റുകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഓണം പാട്ട് ഒരു വൈബ് സെലിബ്രേഷൻ മൂഡിലുള്ള പാട്ട് അതും ഈ ഓണക്കാലത്ത് ഹിറ്റ് ലിസ്റ്റിൽ കേറിയതിന്റെ സന്തോഷമുണ്ട്. സാഹസത്തിന്റെ പാട്ടുകളിൽ ചർച്ചകൾ തുടങ്ങുന്നത് തന്നെ ഓണപ്പാട്ടിനെ കുറിച്ച് പറഞ്ഞാണ്. ഔട്ട് ആൻഡ് ഔട്ട് ഡാൻസുമായൊരു പാട്ട് എന്നത്.

ഡാർക്ക് ഹ്യൂമർ, അഡ്വെഞ്ചർ ജോണർ

സാഹസത്തിലെ കോമഡികൾ ഡാർക്ക് കോമഡിയാണ്. ഒരു റോളർകോസ്റ്റർ റൈഡ് പോലെയൊരു പരിപാടിയാണ് ഞങ്ങൾ പിടിച്ചത്. ട്വിസ്റ്റെന്നും പറയാൻ കഴിയില്ല. കുരുക്ക് അഴിക്കൽ പരിപാടിയാണ് ഞങ്ങൾ സാഹസത്തിന് പിടിച്ചത്. ഞങ്ങളുടെ പ്രധാന മോട്ടോ ഒരു എന്റർടൈൻമെൻറ് പാക്കേജ് എന്ന് തന്നെയായിരുന്നു. എന്നാൽ, സ്ലാപ്സ്റ്റിക് കോമഡികളില്ല.സാഹചര്യങ്ങളിൽ സംഭവിച്ചു പോകുന്ന ഹ്യൂമറുകളാണ്. എല്ലാ തരത്തിലുള്ള ഇമോഷൻസുകളിലൂടെ കടന്നു പോകുന്ന ഫെസ്റ്റിവൽ സമയങ്ങളിൽ നമ്മൾ കാണണം എന്നാഗ്രഹിക്കുന്ന ഒരു സെലിബ്രേഷൻ പടം. റിലീസ് ചെയ്തു പ്രേക്ഷകർ ഇത് ഏറ്റെടുത്തപ്പോൾ സന്തോഷം തോന്നി.

 

കാസ്റ്റിംഗിലേക്ക് എത്തിയത്

കാസ്റ്റിംഗ് വലിയിരു ജേർണി തന്നെയായിരുന്നു. ഇത് സാധാരണ പറഞ്ഞു പോകുന്ന ഒരാളിലൂടെ കഥ പറയുന്ന സിനിമയല്ല. മൾട്ടിപ്പിൾ ട്രാക്ക് വരുന്ന സിനിമയാണ്. ടിപ്പിക്കൽ സിനിമകളിൽ നിന്ന് സാഹസം മാറി നിൽക്കുന്നതും അതേ കാരണം കൊണ്ടാണ്. ഇതിലെ ഓരോ ട്രാക്കിനും അതിലെ കഥാപാത്രങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. പത്തിലധികം കഥാപാത്രങ്ങളുള്ള അവർക്കെല്ലാം പ്രത്യേകം ട്രാക്കുള്ള ഫോർമുലയാണ് സാഹസത്തിൽ. അതുകൊണ്ട് തന്നെ ഞങ്ങളുടെ കറക്ട് സ്ലോട്ടിലേക്ക് കഥാപാത്രത്തിനോട് ചേരുന്ന ആർട്ടിസ്റ്റുകളെ എത്തിക്കുക എന്നത് വലിയ വെല്ലുവിളി തന്നെയായിരുന്നു.ഇതുപോലെയുള്ള സിനിമകൾ നമ്മൾ നേരത്തെ കൂട്ടി പ്ലാൻ ചെയ്താൽ നടക്കണമെന്നില്ല. അത് അങ്ങ് സംഭവിക്കുന്നതാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സാഹസത്തിലേക്ക് വളരെ മാജിക്കലായി ഓരോ ആർട്ടിസ്റ്റുമാർ വന്നു ചേരുകയായിരുന്നു. ഉപ്പുകണ്ടം ബ്രദേഴ്‌സ്, ചന്ത പോലുള്ള സിനിമകൾ വലിയ ആവേശത്തിൽ കണ്ടൊരു ആളാണ് ഞാൻ. ഇപ്പോൾ അദ്ദേഹം സാഹസത്തിന് വന്നുചേർന്നു. നരേൻ , ബൈജു ചേട്ടൻ, ഗൗരി,റംസാൻ, ശബരീഷ് ഇവരെല്ലാം സാഹസത്തിലേക്ക് വന്നു ചേരുകയായിരുന്നു.

ആദ്യ സിനിമയിൽ നിന്ന് രണ്ടാമത്തെ സിനിമയിലെത്തുമ്പോൾ ഉണ്ടാവുന്ന സ്ട്രഗിൾ

എല്ലാവരുടെ കാര്യം എനിക്ക് അറിയില്ല. പക്ഷേ എനിക്ക് ആദ്യ സിനിമയിൽ നിന്ന് രണ്ടാമത്തെ ചിത്രത്തിലേക്കേത്താൻ എടുത്ത സ്ട്രഗിൾ വലുതായിരുന്നു. 21 ഗ്രാംസ് എന്റെ ആദ്യത്തെ സ്ക്രിപ്റ്റ് രണ്ടാമതൊരു സ്ക്രിപ്റ്റില്ല. കഥ പറഞ്ഞു മൂന്നാമത്തെ ദിവസം എന്റെ സിനിമ ഓൺ ആയി. അവിടുന്ന് പത്താമത്തെ ദിവസം സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി. അത്ര ഈസിയായി. രണ്ടാമത്തെ സിനിമ എഴുത്തിലും ബുദ്ധിമുട്ട് ഉണ്ടായിരുന്നു. എഴുതി വന്നത് മെറ്റിരിയൽസ് ചെയ്യാനും ബുദ്ധിമുട്ടുണ്ടായിരുന്നു.ഒരുപക്ഷേ കുറച്ചുകൂടെ കോംപ്ലിക്കേറ്റഡ് സിനിമയായത് കൊണ്ടാവാം എനിക്ക് ആദ്യ സിനിമ പോലെ അത്ര എളുപ്പമില്ലാതിരുന്നത്. സാഹസം തന്നെയാണ് രണ്ടാമത്തെ ചിത്രമായി എന്റേതായി വരേണ്ടതെന്ന ബോധ്യം ഉണ്ടായത് കൊണ്ടാണ് ഇത്രയും സമയം എടുത്തത്. പക്ഷേ ഞങ്ങൾ എടുത്ത എഫോർട്ടിനെല്ലാം ഇപ്പോൾ കൃത്യമായ റിസൾട്ട് കിട്ടിയപ്പോൾ ഹാപ്പിയായി.

PREV
Read more Articles on
click me!

Recommended Stories

നാട്ടിൻപുറത്തെ ഇൻട്രോവെർട്ട് പയ്യനും അവന്റെ പ്രണയവും; ലുക്മാന്റെ 'അതി ഭീകര കാമുകൻ' വരുന്നു; സംവിധായകൻ സിസി നിതിൻ അഭിമുഖം
'ലുക്മാന്‍ ഞങ്ങളുടെ നായകനായതിന് കാരണമുണ്ട്'; 'അതിഭീകര കാമുകന്‍' തിരക്കഥാകൃത്തുമായി അഭിമുഖം