അരിച്ചുപെറുക്കിയിട്ടും രക്ഷയില്ല, ട്രക്കിൻ്റെ പൊടിപോലുമില്ല കണ്ടെത്താൻ! ലണ്ടനിൽ നിന്ന് പോളണ്ടിലേക്ക് കിറ്റ്കാറ്റ് കൊണ്ടുപോയ ട്രക്ക് കാണാതായി

Published : Mar 29, 2026, 12:45 AM IST
kitkat

Synopsis

ഇറ്റലിയിൽ നിന്ന് പോളണ്ടിലേക്ക് പോയ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകളുമായി ഒരു ട്രക്ക് അപ്രത്യക്ഷമായി. ഈസ്റ്റർ സീസണിൽ യൂറോപ്പിൽ ചോക്ലേറ്റ് ക്ഷാമം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നെസ്‌ലേ അറിയിച്ചു. മോഷ്ടിച്ച ചോക്ലേറ്റുകൾ കരിഞ്ചന്തയിൽ വിൽക്കാൻ സാധ്യതയുണ്ടെന്നും കമ്പനി മുന്നറിയിപ്പ് നൽകുന്നു.

ലണ്ടൻ: ലോകപ്രശസ്തമായ കിറ്റ്കാറ്റ് ചോക്ലേറ്റിന്റെ വൻശേഖരം മോഷണം പോയെന്ന് കമ്പനി. മധ്യ ഇറ്റലിയിലെ ഉൽപ്പാദന കേന്ദ്രത്തിൽ നിന്നും പോളണ്ടിലെ വിതരണ കേന്ദ്രത്തിലേക്ക് പോയ ട്രക്കാണ് മോഷണം പോയത്. ഏകദേശം 4,13,793 ചോക്ലേറ്റ് ബാറുകളാണ് ട്രക്കിലുണ്ടായിരുന്നത്. 12 ടൺ ഭാരമുള്ള പുതിയ തരം കിറ്റ്കാറ്റ് ചോക്ലേറ്റുകളാണ് മോഷ്ടിക്കപ്പെട്ടത്. ഇറ്റലിയിൽ നിന്ന് ആരംഭിച്ച് 1,350 കിലോമീറ്റർ സഞ്ചരിച്ച് പോളണ്ടിൽ എത്തേണ്ടതായിരുന്നു ട്രക്ക്. എന്നാൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് വാഹനവും ചോക്ലേറ്റും അപ്രത്യക്ഷമായി. വരാനിരിക്കുന്ന ഈസ്റ്റർ സീസൺ ലക്ഷ്യമിട്ടാണ് ഇത്രയും വലിയ ലോഡ് പോളണ്ടിലേക്ക് പോയത്.

ട്രക്ക് മോഷ്ടിക്കപ്പെട്ട സാഹചര്യത്തിൽ യൂറോപ്പിലെ വിപണികളിൽ കിറ്റ്കാറ്റിന് ക്ഷാമം നേരിടാൻ സാധ്യതയുണ്ടെന്ന് നെസ്‌ലേ മുന്നറിയിപ്പ് നൽകി. മോഷ്ടിച്ച ചോക്ലേറ്റുകൾ കരിഞ്ചന്തയിൽ വിൽക്കാൻ സാധ്യതയുണ്ടെന്ന് കമ്പനി സംശയിക്കുന്നു. എന്നാൽ ഓരോ ചോക്ലേറ്റ് പാക്കറ്റിലും പ്രത്യേക ബാച്ച് കോഡുകൾ ഉള്ളതിനാൽ ഇവ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും. സംശയാസ്പദമായ രീതിയിൽ ചോക്ലേറ്റ് ലഭിക്കുന്നവർ ബാർകോഡ് സ്കാൻ ചെയ്ത് വിവരമറിയിക്കണമെന്ന് കമ്പനി നിർദ്ദേശിച്ചു.

കിറ്റ്കാറ്റിന്റെ പ്രശസ്തമായ പരസ്യവാചകം ("Have a break, have a KitKat") ഓർമ്മിപ്പിച്ചുകൊണ്ട് തമാശരൂപേണയാണ് കമ്പനി വക്താവ് സംഭവത്തിൽ പ്രതികരിച്ചത്. ഒരു ബ്രേക്ക് എടുക്കാൻ ഞങ്ങൾ എപ്പോഴും ഉപഭോക്താക്കലോട് പറയാറുണ്ട്. എന്നാൽ കള്ളന്മാർ ഞങ്ങളുടെ 12 ടൺ ചോക്ലേറ്റുമായി 'ബ്രേക്ക്' എടുത്ത് കടന്നുകളഞ്ഞു! കാർഗോ മോഷണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് അവബോധം വളർത്താനാണ് തങ്ങൾ ഈ വിവരം പുറത്തുവിടുന്നതെന്നും നെസ്‌ലേ അറിയിച്ചു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഉപഭോക്താക്കൾക്ക് സന്തോഷവാർത്തയുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്; ഇനി മുതൽ തുടസമില്ലാതെ സൈബര്‍നെറ്റ് വഴി ഇപിഎഫ് പേയ്മെന്റ് നടത്താം
മരുന്ന് കഴിച്ചത് തടികുറയ്ക്കാന്‍; പക്ഷെ ചോക്ലേറ്റ് കഴിയ്ക്കുന്നത് കൂടി; കച്ചവടം കൂടിയതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത് ഇത്....