ബെംഗളൂരു: ഇന്ത്യയിലെ മുൻനിര പ്രാദേശിക ഭാഷാ സാങ്കേതിക പ്ലാറ്റ്‌ഫോമും എഐ അധിഷ്ഠിത സാങ്കേതിക കമ്പനിയുമായ വെർസേ ഇന്നൊവേഷൻ 88 ശതമാനം വരുമാന വളർച്ച കൈവരിച്ചു. 2024 ൽ 1,029 കോടി രൂപയായിരുന്ന വരുമാനം 2025 ൽ 1,930 കോടി രൂപയായി. മൊത്തം വരുമാനം 64 ശതമാനം വർദ്ധിച്ച് 2024 ലെ 1,261 കോടി രൂപയിൽ നിന്ന് 2025 ൽ 2,071 കോടി രൂപയായി. ഏറ്റെടുക്കലുകൾ ഒഴികെയുള്ള പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 33% വർദ്ധിച്ചു. ഇത് 2024 ലെ 1,029 കോടി രൂപയിൽ നിന്ന് 2025 ൽ 1,373 കോടി രൂപയായി.
ശക്തമായ മൂലധനം, പ്ലാറ്റ്‌ഫോമുകൾ വികസിപ്പിക്കാനുള്ള കഴിവ്, എഐ-അധിഷ്ഠിത നവീകരണത്തിൽ നിരന്തരമായ ശ്രദ്ധ എന്നിവയിലൂടെ, ഇന്ത്യയുടെ അടുത്ത ഡിജിറ്റൽ വളർച്ചാ തരംഗത്തെ നയിക്കാൻ വെർസേ ഇന്നൊവേഷൻ മുൻപന്തിയിലായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
● മികച്ച വരുമാനം: വരുമാനം 88% വർദ്ധിച്ച് 2024 ലെ 1,029 കോടിയിൽ നിന്ന് 2025ൽ 1,930 കോടി രൂപയായി.
● ചെലവ് നിയന്ത്രണം: ക്യാഷ് ഇതര ചെലവുകൾ ഒഴികെയുള്ള ചെലവുകൾ വർഷം തോറും 20% മെച്ചപ്പെട്ടു. ഇത് 2024 920 കോടിയിൽ നിന്ന് 2025ൽ ഇത് 1,373 കോടി രൂപയായി.
● കാര്യക്ഷമത വർദ്ധിച്ചു: ചെലവുകൾ 2024 ൽ 112% ആയിരുന്നത് 2025 ൽ 77% ആയി കുറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ഡീപ് ലേണിംഗ് സാങ്കേതികവിദ്യകൾ തുടങ്ങിയവ ഉപയോഗിച്ച് ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് അവരുടെ താത്പര്യങ്ങളെ അടിസ്ഥാനമാക്കി വ്യക്തിഗതമാക്കിയ ഉൽപ്പന്നങ്ങൾ നൽകാൻ വെർസേ ഇന്നൊവേഷൻ ശ്രമിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.