ഓപ്പറേഷന്‍ സിന്ധൂര്‍: ഞെട്ടിയത് പാക്കിസ്താനും ചൈനയും മാത്രമല്ല, ലോകംതന്നെ അമ്പരന്നു!

Published : May 22, 2025, 04:30 PM IST
ഓപ്പറേഷന്‍ സിന്ധൂര്‍: ഞെട്ടിയത് പാക്കിസ്താനും ചൈനയും മാത്രമല്ല, ലോകംതന്നെ അമ്പരന്നു!

Synopsis

ഓപ്പറേഷന്‍ സിന്ദൂര്‍ ഞെട്ടിച്ചത് പാക്കിസ്താനെയോ അവര്‍ക്ക് പിന്തുണയേകിയ ചൈനയെയോ മാത്രമല്ല, ലോകത്തെ തന്നെ അത് ഞെട്ടിച്ചതായി അദ്ദേഹം പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ പാക്ക് അതിര്‍ത്തി കടന്ന് നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സമാനതകളില്ലാത്ത സൈനിക നടപടിയാണെന്ന് കരസേനയുടെ ആര്‍ട്ടിലറി റജിമെന്റില്‍നിന്നും വിരമിച്ച കേണല്‍ എസ് ജയകുമാര്‍ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂര്‍ ഞെട്ടിച്ചത് പാക്കിസ്താനെയോ അവര്‍ക്ക് പിന്തുണയേകിയ ചൈനയെയോ മാത്രമല്ല, ലോകത്തെ തന്നെ അത് ഞെട്ടിച്ചതായി അദ്ദേഹം പറഞ്ഞു.  ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ആരംഭിച്ച 'വാര്‍ ആന്റ് പീസ്' അഭിമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പാക്കിസ്താനില്‍ സര്‍വ്വാധിപതികള്‍ സൈനിക ജനറല്‍മാരാണ്. അവരുടെ മനസ്സ് അറിയാതെ പ്രധാനമന്ത്രിക്ക് പോലും അഭിപ്രായം പറയാനാവില്ലെന്ന് അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.  വിദേശങ്ങളില്‍ നിക്ഷേപവും സ്വത്തുക്കളുമുള്ള കോടീശ്വരന്മാരാണ് അവിടത്തെ സൈനിക മേധാവികള്‍. ഇന്ത്യയില്‍ വര്‍ഗീയ ധ്രുവീകരണം വിതയ്ക്കുകയായിരുന്നു പഹല്‍ഗാം ഭീകരാക്രമണത്തിലൂൗടെ അവര്‍ ലക്ഷ്യമിട്ടത്. അവരുടെ വ്യാമോഹങ്ങളെ തകര്‍ത്ത് കളയുകയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ചെയ്തതെന്നും കേണല്‍ എസ് ജയകുമാര്‍ അഭിമുഖത്തില്‍ പറഞ്ഞു. 

 

വാര്‍ ആന്റ് പീസ്: അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ കാണാം: 

 

തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി സ്വദേശിയാണ് എസ് ജയകുമാര്‍ 1984-ലാണ് ഇന്ത്യന്‍ മിലിറ്ററി  അക്കാദമിയില്‍ ജോയിന്‍ ചെയ്തത്. ട്രെയിനിംഗിനുശേഷം  അദ്ദേഹം ആര്‍ട്ടിലറി റെജിമെന്റില്‍ പ്രവര്‍ത്തിച്ചു.  ഇന്ത്യയിലെ ഒട്ടുമിക്ക അതിര്‍ത്തി സംസ്ഥാനങ്ങളിലും ജോലി ചെയ്ത അദ്ദേഹത്തിന്റെ ആദ്യ പോസ്റ്റിംഗ് ത്രിപുരയിലായിരുന്നു. അസമില്‍ ഉള്‍ഫ, ബോഡോ കലാപകാലത്ത് ജോലിചെയ്തു. ഇതോടൊപ്പം, ജമ്മു കശ്മീരില്‍ പല കാലങ്ങളില്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായി. 

സര്‍വീസ് കാലത്താണ് ബോക്സിംഗിലേക്ക് തിരിയുന്നത്. പലവട്ടം ചാമ്പ്യന്‍ പട്ടമണിഞ്ഞു. ബോക്സിംഗ് റഫറി, കോച്ച് തസ്തികകളിലും പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ ബോക്സിംഗ് ടീമുമൊത്ത് നിരവധി വിദേശ മല്‍സരങ്ങള്‍ക്ക് പോയി. സംഗീതം, ചിത്രകല, ഡിസൈനിംഗ്, ഫിറ്റ്നസ് എന്നിങ്ങനെ വിവിധ മേഖലകളില്‍ സജീവമാണ് അദ്ദേഹമിപ്പോള്‍. 2018-ല്‍ സര്‍വീസില്‍നിന്നും വിരമിച്ച അദ്ദേഹം റിട്ടയര്‍മെന്റിനു ശേഷം തിരുവനന്തപുരത്ത് വിശ്രമജീവിതം നയിക്കുകയാണ്. 

ഭാര്യ: സന്ധ്യ ജയകുമാര്‍. മക്കള്‍: ശ്രുതി (ആര്‍ക്കിടെക്റ്റ്), വിഗ്നേഷ് (മറീന്‍ എഞ്ചിനീയര്‍).   
 

PREV
KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കാഴ്ചപരിമിതർക്കും വായനയുടെ ലോകത്തെ തൊട്ടറിയാം; ശാന്തകുമാരനും സുഹൃത്തുക്കളും ഒരുക്കുന്നു പുതിയൊരു പുസ്തകലോകം
രാഷ്ട്രീയത്തിൻ്റെ ഭാ​ഗമാവുന്നത് പ്രത്യേക സന്ദർഭത്തിലല്ല, വളർന്ന ശീലങ്ങളിൽ ഒന്ന് തന്നെയായിരുന്നു രാഷ്ട്രീയം; എഴുത്തുകാരിയും സ്ഥാനാർഥിയുമായ റഹീമ വാളാട്