Conversations

tulu rose tony 1

ഐ മിച് യൂ മൈ ഡിയര്‍ പപ്പീ...

അങ്ങനെ നടന്ന് നടന്ന് പോകുമ്പോള്‍ റോഡ് സൈഡില്‍ ഒരമ്മപ്പട്ടിയും നാല് കുഞ്ഞുങ്ങളും. പ്രസവിച്ചിട്ട് അധികം ആയില്ലെന്ന് തോന്നുന്നു. കുഞ്ഞുങ്ങള്‍ എല്ലാം നല്ല തക്കുടുകളാണ്. അമ്മയാണെങ്കില്‍ എല്ലും തോലും. ബാംഗ്ലൂരില്‍ എവിടെ തിരിഞ്ഞാലും പട്ടികളാണ്. ഏത് പട്ടിയെ കണ്ടാലും പുറകേ പോകുന്നവളായത് കൊണ്ട് ഇവറ്റകളുടെ അടുത്തേക്കും ഞാന്‍ പോയി-ടുലു റോസ് ടോണി എഴുതുന്നു