എ ബി ഡിവില്ലിയേഴ്സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു, കളിക്കാരനോ പരിശീലകനോ ആയല്ല

Published : Oct 04, 2022, 05:23 PM ISTUpdated : Oct 04, 2022, 05:26 PM IST
എ ബി ഡിവില്ലിയേഴ്സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു, കളിക്കാരനോ പരിശീലകനോ ആയല്ല

Synopsis

കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനായാണ് നേരത്തെ ക്രിക്കറ്റ് നിര്‍ത്തിയത് തന്നെ. പക്ഷെ എന്‍റെ പക്കലുള്ള അറിവ് പങ്കുവെക്കാന്‍ ഞാനൊരുക്കമാണ്. പക്ഷെ ടീമിനൊപ്പം ചേര്‍ന്ന് വീണ്ടും ലോകസഞ്ചാരം തുടങ്ങാന്‍ ഞാനില്ല. കാരണം, 18 വര്‍ഷത്തോളം ലോക സ‍ഞ്ചാരം കഴിഞ്ഞ് കുടുംബത്തോടൊപ്പം കഴിയാന്‍ കഴിയുന്നതില്‍ ഞാനിപ്പോള്‍ സന്തുഷ്ടനാണ്.

ജൊഹാനസ്ബര്‍ഗ്: സജീവ ക്രിക്കറ്റില്‍ നിന്ന് കഴിഞ്ഞ വര്‍ഷം തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം അടുത്ത ഐപിഎല്ലില്‍ ആര്‍സിബി കുപ്പായത്തിലുണ്ടാകും. കളിക്കാരനോ പരിശീലകനോ ആയിട്ടായിരിക്കില്ല താന്‍ എത്തുക എന്നും മറ്റേതെങ്കിലും ചുമതലകളിലായിരിക്കുമെന്നും ആരാധകരുമായി സമൂഹമാധ്യമങ്ങളില്‍ സംവദിക്കവെ ഡിവില്ലിയേഴ്സ് പറഞ്ഞു.

അടുത്തവര്‍ഷം ഒരിക്കല്‍ കൂടി ഞാന്‍ ആര്‍സിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തും. ക്രിക്കറ്റ് കളിക്കാനായല്ല വരുന്നത്. ഐപിഎല്‍ കിരീടം നേടാനാകാത്തതില്‍ ആര്‍സിബി ആരാധകരോട് ക്ഷമ ചോദിക്കാനായാണ്. കഴിഞ്ഞ ഒരു ദശകമായി നല്‍കിയ പിന്തുണക്ക് അവര്‍ക്ക് നന്ദി പറയുകയും വേണം. ഇനി എന്തായാലും എനിക്ക് ക്രിക്കറ്റ് കളിക്കാനാവില്ല. കാരണം, എന്‍റെ വലത്തേ കണ്ണിന് ഇപ്പോള്‍ ശസ്ത്രക്രിയ കഴിഞ്ഞതേയുള്ളു. അതിനാല്‍ ഇനി കളിക്കാരനായി ഒരിക്കലും എത്തില്ല. അതുപോലെ പരിശീലകനാവാനും ഞാനില്ല. കാരണം, പരിശീലകനായാല്‍ ടീമിനൊപ്പം ഒരുപാട് യാത്ര ചെയ്യേണ്ടിവരും.

'ഇതിഹാസ താരമേ, നീയില്ലാത്തത് നിന്‍റെ രാജ്യത്തിന്‍റെ നഷ്ടമായിരുന്നു'; ഒരേ ഒരു താരത്തെ വാഴ്ത്തി കോലിയും യുവരാജും

കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനായാണ് നേരത്തെ ക്രിക്കറ്റ് നിര്‍ത്തിയത് തന്നെ. പക്ഷെ എന്‍റെ പക്കലുള്ള അറിവ് പങ്കുവെക്കാന്‍ ഞാനൊരുക്കമാണ്. പക്ഷെ ടീമിനൊപ്പം ചേര്‍ന്ന് വീണ്ടും ലോകസഞ്ചാരം തുടങ്ങാന്‍ ഞാനില്ല. കാരണം, 18 വര്‍ഷത്തോളം ലോക സ‍ഞ്ചാരം കഴിഞ്ഞ് കുടുംബത്തോടൊപ്പം കഴിയാന്‍ കഴിയുന്നതില്‍ ഞാനിപ്പോള്‍ സന്തുഷ്ടനാണ്.

ഇന്ത്യയില്‍ നടക്കുന്ന ലെഡന്‍ഡ്സ് ലീഗ് ക്രിക്കറ്റില്‍ കളിക്കാന്‍ ക്ഷണം ഉണ്ടായിരുന്നെങ്കിലും കണ്ണിന് ശസ്ത്രക്രിയ വേണ്ടിവന്നതിനാല്‍ നിരസിക്കേണ്ടിവന്നു. ലോകമെമ്പാടും നിന്നുള്ള മുന്‍കാലതാരങ്ങള്‍ മാറ്റുരക്കുന്നു എന്നതിനാല്‍ ലെജന്‍ഡ്സ് ലീഗില്‍ കളിക്കാനുള്ള ക്ഷണം, മനസ് ഇളക്കുന്നതായിരുന്നു. പക്ഷെ കണ്ണിന്‍റെ കാര്യത്തില്‍ റിസ്ക് എടുക്കാനാവാത്തതിനാല്‍ ഉപേക്ഷിച്ചു.

നിരാശയുണ്ട്, പക്ഷെ ലോകകപ്പില്‍ ഇന്ത്യക്കായി കൈയടിക്കാന്‍ ഞാനുമുണ്ടാകും: ബുമ്ര

ലെഡന്‍ഡ്സ് ലീഗിലൊക്കെ കളിക്കാനുള്ള പ്രായമായി എനിക്കിപ്പോള്‍, കളിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ നിരവധി രസകരമായ മുഹൂര്‍ത്തങ്ങള്‍ ഉണ്ടാവുമായിരുന്നു. പക്ഷെ എന്തു ചെയ്യാം, കണ്ണിന് ശസ്ത്രക്രിയ വേണ്ടിവന്നു. ഒരു കണ്ണുകൊണ്ടായാലും ഞാന്‍ കളിക്കും എന്നായിരിക്കും നിങ്ങള്‍ പറയുക, പക്ഷെ അത് താന്‍ ചെയ്യില്ലെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര