ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരക്കിടെ മുതുകിന് പരിക്കേറ്റ ബുമ്രക്ക് ഏഷ്യാ കപ്പും നഷ്ടമായിരുന്നു. രണ്ട് മാസത്തെ വിശ്രമത്തിനുശേഷം കഴിഞ്ഞ മാസം അവസാനം ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലൂടെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ ബുമ്ര പരമ്പരയിലെ ആദ്യ മത്സരത്തില്‍ കളിച്ചിരുന്നില്ല. എന്നാല്‍ രണ്ടും മൂന്നും മത്സരങ്ങളില്‍  ബുമ്ര കളിച്ചിരുന്നു.

മുംബൈ: പുറത്തേറ്റ പരിക്കിനെത്തുടര്‍ന്ന് ടി20 ലോകകപ്പില്‍ നിന്ന് പുറത്തായതില്‍ നിരാശ പങ്കുവെച്ച് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര. ഇന്നലെയാണ് ബുമ്രക്ക് ലോകകപ്പില്‍ കളിക്കാനാവില്ലെന്ന് ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ലോകകപ്പില്‍ കളിക്കാനാവില്ല എന്നതില്‍ എനിക്ക് കടുത്ത നിരാശയുണ്ട്. പക്ഷെ ഈ പ്രതിസന്ധികാലത്ത് എന്‍റെ കാര്യത്തില്‍ കരുതലെടുക്കുകയും പിന്തുണക്കുകയും ചെയ്ത പ്രിയപ്പെട്ടവര്‍ക്ക് നന്ദി പറയുന്നു. പരിക്ക് ഭേദമാകുമ്പോള്‍ ഓസ്ട്രേലിയയില്‍ ലോകകപ്പ് കളിക്കുന്ന ഇന്ത്യക്കായി കൈയടിക്കാന്‍ ഞാനുമുണ്ടാവും-ബുമ്ര ട്വിറ്ററില്‍ കുറിച്ചു.

ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരക്കിടെ മുതുകിന് പരിക്കേറ്റ ബുമ്രക്ക് ഏഷ്യാ കപ്പും നഷ്ടമായിരുന്നു. രണ്ട് മാസത്തെ വിശ്രമത്തിനുശേഷം കഴിഞ്ഞ മാസം അവസാനം ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലൂടെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ ബുമ്ര പരമ്പരയിലെ ആദ്യ മത്സരത്തില്‍ കളിച്ചിരുന്നില്ല. എന്നാല്‍ രണ്ടും മൂന്നും മത്സരങ്ങളില്‍ ബുമ്ര കളിച്ചിരുന്നു.

ടി20 ലോകകപ്പില്‍ ബുമ്രക്ക് പകരം ഷമി? നിര്‍ണായക നീക്കവുമായി ബിസിസിഐ

Scroll to load tweet…

ഓസീസിനെതിരായ പരമ്പരക്ക് പിന്നാലെയാണ് ബുമ്രക്ക് വീണ്ടും പുറംവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ബുമ്രയെ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പിന്നീട് ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോയ ബുമ്ര അവിടെ ബിസിസിഐ മെഡിക്കല്‍ സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു. മെഡിക്കല്‍ സംഘം നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ബുമ്രക്ക് ലോകകപ്പില്‍ കളിക്കാനാവില്ലെന്ന് ബിസിസിഐ ഒടുവില്‍ സ്ഥിരീകരിച്ചത്.

ബുമ്രക്ക് പകരം ലോകകപ്പില്‍ ആര് വരണം; ഷമിയെയും ചാഹറിനേയും തള്ളി വാട്‌സണ്‍

ടി20 ലോകകപ്പിലെ ജസ്പ്രീത് ബുമ്രയുടെ പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. മുഹമ്മദ് സിറാജിനെയും ഉമ്രാന്‍ മാലിക്കിനെയും ലോകകപ്പ് ടീമില്‍ റിസര്‍വ് താരങ്ങളായി ബിസിസിഐ നേരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബുമ്ര കളിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ സിറാജോ ഉമ്രാന്‍ മാലിക്കോ സ്റ്റാന്‍ഡ് ബൈ ലിസ്റ്റിലുള്ള ഫിറ്റ്നെസ് തെളിയിച്ചാല്‍ മുഹമ്മദ് ഷമിയോ 15 അംഗ ടീമിലെത്തും.