കോലിയുമല്ല, ഗെയ്‌ലുമല്ല; ടി20 കണ്ട എക്കാലത്തെയും വലിയ താരം ഒരു ബൗളർ, വെളിപ്പെടുത്തലുമായി ഡിവില്ലിയേഴ്സ്

Published : Mar 17, 2026, 03:11 PM IST
Devillers

Synopsis

താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സ്ഥിരതയുള്ള താരമാണ് ബുംറയെന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞു. ഇതൊരു വിരോധാഭാസമായി തോന്നാം, കാരണം ഞാൻ പറയുന്നത് ബുംറയുടെ പേരാണ്.

ബെംഗളൂരു: ടി20 ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരത്തിന്‍റെ പേരുമായി ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എ ബി ഡിവില്ലിയേഴ്സ്. ആര്‍സിബിയിലെ സഹതാരങ്ങളായ വിരാട് കോലിയെയും ക്രിസ് ഗെയ്‌ലിനെയും തള്ളിയ ഡിവില്ലിയേഴ്സ് ഒരു ബൗളറെയാണ് ടി20 ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരമായി തെരഞ്ഞെടുത്തത് എന്നതാണ് ശ്രദ്ധേയം. ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുംറയാണ് ടി20 ക്രിക്കറ്റിലെ എക്കാലത്തയും മികച്ച താരമെന്ന് ഡിവില്ലിയേഴ്സ് പറഞ്ഞു.

താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സ്ഥിരതയുള്ള താരമാണ് ബുംറയെന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞു. ഇതൊരു വിരോധാഭാസമായി തോന്നാം, കാരണം ഞാൻ പറയുന്നത് ബുംറയുടെ പേരാണ്. ടി20 ക്രിക്കറ്റില്‍ മത്സരത്തിന്‍റെ ഏത് ഘട്ടത്തിലും പന്തെറിയാനും സമ്മർദ്ദഘട്ടങ്ങളിൽ വിക്കറ്റ് വീഴ്ത്താനുമുള്ള ബുംറയുടെ മികവ് സമാനതകളില്ലാത്തതാണ്. പുതിയ പന്തായാലും പഴയ പന്തായാലും ബുംറ ഒരേപോലെ അപകടകാരിയാണ്. ഒരു സൂപ്പർ ഓവർ എറിയാൻ നിങ്ങൾ പന്ത് ബുംറയെ ഏൽപ്പിക്കുക, അദ്ദേഹം നിങ്ങൾക്ക് വിജയം നേടിത്തരും- ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി.

ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം നിലനിർത്തിയപ്പോൾ 14 വിക്കറ്റുകളുമായി ബുംറ ലോകപ്പിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായിരുന്നു. ന്യൂസിലൻഡിനെതിരായ ഫൈനലിൽ 15 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ബുംറയായിരുന്നു മാൻ ഓഫ് ദി മാച്ച്. നിലവിൽ ടി20 ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന പേസ് ബൗളർ എന്ന റെക്കോർഡും ബുംറയുടെ പേരിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഐപിഎല്‍ 2026: സഞ്ജുവില്ലാതെ രാജസ്ഥാൻ റോയല്‍സ്, അടിമുടി ആശങ്കകള്‍; പരാഗിന് പവറുണ്ടോ?
ഐപിഎല്‍ 2026: ഇത് ഒന്നൊന്നര ടീം, അടിമുടി ഫയറായി മുംബൈ ഇന്ത്യൻസ്; ആശങ്ക 'വിദേശത്ത്'