'ഈ സീസണിലെ ഏറ്റവും മോശം ബാറ്റ്‌സ്മാനാവാൻ അവർ തമ്മിൽ കടുത്ത മത്സരം', ക്യാപ്റ്റൻമാരെ നിര്‍ത്തിപ്പൊരിച്ച് ശ്രീകാന്ത്

Published : Apr 21, 2026, 07:57 PM IST
Ajinkya Rahane-Riyan Parag

Synopsis

ശ്രീകാന്തിന്‍റെ വിമർശനത്തെ ശരിവെക്കുന്നതാണ് ഇരു താരങ്ങളുടെയും ഈ സീസണിലെ പ്രകടനങ്ങൾ. ഈ സീസണിൽ ഇതുവരെ വെറും 61 റൺസ് മാത്രമാണ് റിയാൻ പരാഗിന്‍റെ സമ്പാദ്യം.

മുംബൈ: ഐപിഎല്ലിൽ മോശം ഫോമിൽ തുടരുന്ന രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിനും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകൻ അജിങ്ക്യ രഹാനെയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുൻ ഇന്ത്യൻ നായകനും ചീഫ് സെലക്ടറുമായ കൃഷ്ണമാചാരി ശ്രീകാന്ത്. ഈ സീസണിലെ 'ഏറ്റവും മോശം ബാറ്റ്‌സ്മാൻ' എന്ന പട്ടത്തിനായി ഇരുവരും തമ്മിൽ വലിയ മത്സരമാണെന്ന് ശ്രീകാന്ത് തന്‍റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു.

രാജസ്ഥാൻ റോയൽസ് പോയിന്‍റ് പട്ടികയിൽ ആദ്യ നാലിലുണ്ടെങ്കിലും നായകൻ റിയാൻ പരാഗിന്‍റെ ഫോമില്ലായ്മ ടീമിന് വലിയ തലവേദനയാകുന്നുണ്ട്. ഇതിനെതിരെയാണ് ശ്രീകാന്ത് വിമർശനവുമായി രംഗത്തെത്തിയത്. പരാഗ് പതിവുപോലെ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഒന്നും ചെയ്യുന്നില്ല. ആകെ അറിയാവുന്നത് ഗ്രൗണ്ടിലെ ആ സ്‌റ്റൈലൻ നടത്തം മാത്രമാണ്. പരാഗും രഹാനെയും തമ്മിൽ ഇപ്പോൾ ഒരു മത്സരമുണ്ട്; ആരാണ് ഈ സീസണിലെ ഏറ്റവും മോശം ബാറ്റ്‌സ്മാൻ എന്ന കാര്യത്തിൽ. പരാഗ് ഒരു സീസണിൽ നന്നായി കളിച്ചു, അതോടെ എല്ലാം കഴിഞ്ഞുവെന്നും ശ്രീകാന്ത് പരിഹസിച്ചു.

ശ്രീകാന്തിന്‍റെ വിമർശനത്തെ ശരിവെക്കുന്നതാണ് ഇരു താരങ്ങളുടെയും ഈ സീസണിലെ പ്രകടനങ്ങൾ. ഈ സീസണിൽ ഇതുവരെ വെറും 61 റൺസ് മാത്രമാണ് റിയാൻ പരാഗിന്‍റെ സമ്പാദ്യം. സ്ട്രൈക്ക് റേറ്റാകട്ടെ വെറും 122 മാത്രം. കൊൽക്കത്ത നായകനായ അജിങ്ക്യ രഹാനെ 7 മത്സരങ്ങളിൽ നിന്ന് 152 റൺസ് നേടിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാൻ ആവശ്യമായ പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്നില്ല. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് മടങ്ങുകയും ചെയ്തു.

യുവതാരങ്ങളായ വൈഭവ് സൂര്യവംശിയെയും യശസ്വി ജയ്‌സ്വാളിനെയും അമിതമായി ആശ്രയിക്കുന്നത് രാജസ്ഥാൻ റോയൽസിന്‍റെ മധ്യനിരയിലെ വിള്ളലുകൾ തുറന്നുകാട്ടുന്നുണ്ടെന്നും ശ്രീകാന്ത് പറഞ്ഞു. ഗുജറാത്തിനെതിരായ ജയത്തോടെ വിജയവഴിയില്‍ തിരിച്ചെത്തിയ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിലെത്തുമെന്ന് ശ്രീകാന്ത് പ്രവചിച്ചു. നിർണ്ണായക മത്സരങ്ങൾ ജയിക്കാനുള്ള മുംബൈയുടെ മികവ് അവരെ പ്ലേഓഫിൽ എത്തിക്കും. എന്നാൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ലക്നൗ സൂപ്പർ ജയന്‍റ്സും പ്ലേ ഓഫിലെത്താന്‍ സാധ്യതയില്ലെന്നും ശ്രീകാന്ത് പറഞ്ഞു. കൊല്‍ക്കത്തയും ലകനൗവും ടൂർണമെന്‍റിൽ നിന്ന് പുറത്തായിക്കഴിഞ്ഞുവെന്നും ഇനി അവർ ഒൻപതാം സ്ഥാനത്തിനും പത്താം സ്ഥാനത്തിനും വേണ്ടി പോരാടുമെന്നും ശ്രീകാന്ത് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വൈഭവിനും ആയുഷ് മാത്രെക്കുമെല്ലാം ഒരുപടി മുന്നിൽ അവൻ', ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത ബാറ്റിംഗ് സെന്‍സേഷനെ പ്രവചിച്ച് അശ്വിൻ
ഹൈദരാബാദിനെതിരെ ടോസില്‍ ജയിച്ച് ഡല്‍ഹി, പൃഥ്വി ഷാ ഇന്നും പുറത്ത്, ഹൈദരാബാദ് ടീമില്‍ കമിന്‍സുമില്ല