സെമി കടക്കണമെങ്കില്‍ ഓസീസിന് വമ്പന്‍ ജയം വേണം, ടീമില്‍ പ്രമുഖരില്ല; ടോസ് ഭാഗ്യം അഫ്ഗാനിസ്ഥാന്

Published : Nov 04, 2022, 01:26 PM ISTUpdated : Nov 04, 2022, 01:29 PM IST
സെമി കടക്കണമെങ്കില്‍ ഓസീസിന് വമ്പന്‍ ജയം വേണം, ടീമില്‍ പ്രമുഖരില്ല; ടോസ് ഭാഗ്യം അഫ്ഗാനിസ്ഥാന്

Synopsis

ഗ്രൂപ്പ് ഒന്നില്‍ മൂന്നാം സ്ഥാനത്താണ് ഓസീസ്. നാല് മത്സരങ്ങളില്‍ അഞ്ച് പോയിന്റാണ് ഓസീസിനുള്ളത്. -0.304 നെറ്റ് റണ്‍റേറ്റെ ഒള്ളൂ ഓസീസിസ്. അതുകൊണ്ടുന്നതെ വലിയ മാര്‍ജിനിലുള്ള ജയം ആവശ്യമാണ് ഓസീസിന്.

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ അഫ്ഗാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബി ഓസീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഹാസ്ട്രിംഗ് ഇഞ്ചുറിയെ തുടര്‍ന്ന് സ്ഥിരം ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് പിന്മാറിയതോടെ മാത്യൂ വെയ്ഡാണ് ഓസ്‌ട്രേലിയയെ നയിക്കുന്നത്. ഫിഞ്ചിന് പകരം കാമറോണ്‍ ഗ്രീന്‍ ടീമിലെത്തി. ടിം ഡേവിഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരും ടീമിലില്ല. നിര്‍ണായക മത്സരത്തില്‍ പരിക്കാണ് ഡേവിഡിനെ  വലച്ചത്. ഡേവിഡിന് പകരം സ്റ്റീവ് സ്മിത്തും സ്റ്റാര്‍ക്കിന് പകരം കെയ്ന്‍ റിച്ചാര്‍ഡ്‌സും ടീമിലെത്തി.

അയര്‍ലന്‍ഡിനെ തകര്‍ത്ത് സെമിക്കരികെ ന്യൂസിലന്‍ഡ്; ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും വിയര്‍ക്കും

ഗ്രൂപ്പ് ഒന്നില്‍ മൂന്നാം സ്ഥാനത്താണ് ഓസീസ്. നാല് മത്സരങ്ങളില്‍ അഞ്ച് പോയിന്റാണ് ഓസീസിനുള്ളത്. -0.304 നെറ്റ് റണ്‍റേറ്റെ ഒള്ളൂ ഓസീസിസ്. അതുകൊണ്ടുന്നതെ വലിയ മാര്‍ജിനിലുള്ള ജയം ആവശ്യമാണ് ഓസീസിന്. അയര്‍ലന്‍ഡിനെതിരായ മത്സരം ജയിച്ചതോടെ ന്യൂസിലന്‍ഡ് ഏഴ് പോയിന്റുമായി ഒന്നാമതാണ്. +2.0113 നെറ്റ് റണ്‍റേറ്റാണ് കിവീസിന്. നാല് മത്സരങ്ങളില്‍ അഞ്ച് പോയിന്‍ുള്ള ഇംഗ്ലണ്ട് രണ്ടാമതാണ്. +0.547 റണ്‍റേറ്റുണ്ട് അവര്‍ക്ക്. അയര്‍ലന്‍ഡിനെതിരെ 35 റണ്‍സിനായിരുന്നു ന്യൂസിലന്‍ഡിന്‍റെ ജയം. നാളെയാണ് ഇംഗ്ലണ്ട്, ശ്രീലങ്കയേയും നേരിടും. ഓസ്ട്രലിയ ഇന്ന് തോല്‍ക്കുകയും നാളെ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാലും മാത്രമെ  ശ്രീലങ്കയ്ക്ക് സാധ്യയുള്ളു. 

ഓസ്‌ട്രേലിയ: കാമറൂണ്‍ ഗ്രീന്‍, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍കസ് സ്റ്റോയിനിസ്, ടിം ഡേവിഡ്, മാത്യു വെയ്ഡ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആഡം സാംപ, ജോഷ് ഹേസല്‍വുഡ്.

അഫ്ഗാനിസ്ഥാന്‍: റഹ്മാനുള്ള ഗുര്‍ബാസ്, ഉസ്മാന്‍ ഗനി, ഇബ്രാഹിം സദ്രാന്‍, നജീബുള്ള സദ്രാന്‍, ഗുല്‍ബാദില്‍ നെയ്ബ്, ദര്‍വിഷ് റസൂലി, മുഹമ്മദ് നബി, റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍, നവീന്‍ ഉള്‍ ഹഖ്, ഫസല്‍ഹഖ് ഫാറൂഖി.

PREV
Read more Articles on
click me!

Recommended Stories

'അഭിഷേക് ശര്‍മയെ പൂട്ടാനാവും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് എയ്ഡന്‍ മാര്‍ക്രം
വിജയ് മര്‍ച്ചന്റ് ട്രോഫി:യില്‍ മണിപ്പൂരിനെതിരെ തകര്‍പ്പന്‍ ഇന്നിങ്‌സ് വിജയവുമായി കേരളം