നിര്‍ഭാഗ്യം, സെഞ്ചുറിക്ക് രണ്ട് റണ്‍സ് അകലെ അഹമ്മദ് ഇമ്രാന്‍ വീണു; ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ ടൈറ്റന്‍സിന് കൂറ്റന്‍ സ്കോര്‍

Published : Aug 27, 2025, 08:53 PM IST
Imran

Synopsis

കേരള ക്രിക്കറ്റ് ലീഗില്‍ തൃശൂര്‍ ടൈറ്റന്‍സിന്റെ അഹമ്മദ് ഇമ്രാന് 98 റണ്‍സെടുത്ത് പുറത്തായി..

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ തൃശൂര്‍ ടൈറ്റന്‍സിന്റെ അഹമ്മദ് ഇമ്രാന് 98ന് പുറത്ത്. ടൂര്‍ണമെന്റില്‍ രണ്ടാം സെഞ്ചുറി നേടാനുള്ള അവസരമാണ് ഇമ്രാന് നഷ്ടമായത്. ട്രിവാന്‍ഡ്രം റോയല്‍സിനെതിരായ മത്സരത്തിലാണ് രണ്ട് റണ്‍സ് അകലെ ഇമ്രാന് സെഞ്ചുറി നഷ്ടമായത്. ഇമ്രാന്റെ കരുത്തില്‍ ടൈറ്റന്‍സ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സ് നേടി. അക്ഷയ് മനോഹര്‍ (54), ഷോണ്‍ റോജര്‍ (31), ആനന്ദ് കൃഷ്ണന്‍ (32) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. നിഖില്‍ എം റോയല്‍സിന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ടോസ് നേടിയ റോയല്‍സ് ടൈറ്റന്‍സിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

മികച്ച തുടക്കമാണ് ടൈറ്റന്‍സിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ആനന്ദ് കൃഷ്ണന്‍ (32) - ഇമ്രാന്‍ സഖ്യം 99 റണ്‍സ് ചേര്‍ത്തു. പത്താം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ആനന്ദ് നിഖിലിന്റെ പന്തില്‍ ബൗള്‍ഡായി. തുടര്‍ന്നെത്തിയ വിഷ്ണു മേനോന്‍ (0) ഗോള്‍ഡന്‍ ഡക്കായി. നിഖിലിന്റെ തന്നെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു വിഷ്ണു. അതിന് പിന്നാലെയാണ് ഇമ്രാന്‍ പുറത്താവുന്നത്. അബ്ദുള്‍ ബാസിതിന്റെ പന്ത് ലെഗ് സൈഡിലേക്ക് ഫ്‌ളിക്ക് ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടു.

എന്നാല്‍ വിക്കറ്റ് കീപ്പറുടെ കയ്യില്‍ നിന്ന് വഴുതിയ പന്ത് സ്റ്റംപില്‍ കൊള്ളുകയായിരുന്നു. അപ്പോള്‍ ഇമ്രാന്റെ കാലുകള്‍ ക്രീസിന്് പുറത്തായിരുന്നു. സെഞ്ചുറി പൂര്‍ത്തിയാക്കാനാവാതെ നിരാശനായി ഇമ്രാന് മടങ്ങേണ്ടി വന്നു. 49 പന്തുകള്‍ നേരിട്ട താരം നാല് സിക്‌സും 13 ഫോറും നേടി. തുടര്‍ന്ന് അക്ഷയ് മനോഹറിന്റെ ഇന്നിംഗ്‌സ് ടൈറ്റന്‍സിന്റെ സ്‌കോര്‍ 200 കടത്താന്‍ സഹായിച്ചു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ട്രിവാന്‍ഡ്രം റോയല്‍സ്: കൃഷ്ണ പ്രസാദ് (ക്യാപ്റ്റന്‍), സുബിന്‍ എസ് (വിക്കറ്റ് കീപ്പര്‍), ഗോവിന്ദ് ദേവ് പൈ, റിയ ബഷീര്‍, അബ്ദുള്‍ ബാസിത്ത്, നിഖില്‍ എം, അജിത് വി, അഭിജിത്ത് പ്രവീണ്‍ വി, സഞ്ജീവ് സതരേശന്‍, ആസിഫ് സലാം, ഫാസില്‍ ഫനൂസ്.

തൃശൂര്‍ ടൈറ്റന്‍സ്: ആനന്ദ് കൃഷ്ണന്‍, അഹമ്മദ് ഇമ്രാന്‍, ഷോണ്‍ റോജര്‍, അക്ഷയ് മനോഹര്‍, വിഷ്ണു മേനോന്‍, അര്‍ജുന്‍ എ.കെ (വിക്കറ്റ് കീപ്പര്‍), അജിനാസ് കെ, സിജോമോന്‍ ജോസഫ് (ക്യാപ്റ്റന്‍), സിബിന്‍ ഗിരീഷ്, എം.ഡി നിധീഷ്, വിനോദ് കുമാര്‍ സി.വി.

.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കെസിഎല്‍ സീസണ്‍ 3 ടീം ലോഞ്ച് തിങ്കളാഴ്ച്ച; ആവേശം പകരാന്‍ സഞ്ജു സാംസണും
കെസിഎല്ലിലെ കരുത്തുറ്റ ഓള്‍റൗണ്ട് നിര; കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ രോഹന്‍ കുന്നുമ്മല്‍ നയിക്കും