
അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യൻസ് പഞ്ചാബ് കിംഗ്സിനെ നേരിടാനിറങ്ങുകയാണ്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഞായറാഴ്ച രാത്രി 7.30നാണ് രണ്ടാം ക്വാളിഫയര്‍ പോരാട്ടം.
മഴമൂലം നിരവധി മത്സരങ്ങള്‍ നഷ്ടമായ ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയറിലും മഴ കളിക്കുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ട്. രാജ്യം മുഴുവന്‍ മണ്‍സൂണിന്‍റെ പ്രഭാവത്തില്‍ മഴയില്‍ കുതിരുമ്പോഴും അഹമ്മദാബാദില്‍ തെളിഞ്ഞ ആകാശമായിരുന്നു ഇന്നലെവരെ. എന്നാല്‍ ഇന്നലെ രാത്രിയോടെ അഹമ്മദാബാദില്‍ നേരിയ ചാറ്റല്‍ മഴ പെയ്തതാണ് ആരാധകരെ ആശങ്കയിലാഴ്ത്തുന്നത്. ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് ചാറ്റല്‍ മഴ ആരംഭിച്ചത്. മഴകാരണം നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിച്ച് മൂടിയിടേണ്ടിവന്നിരുന്നു.
ഇന്ന് അഹമ്മദാബാദില്‍ വരണ്ട കാലാവസ്ഥയാണെങ്കിലും പകല്‍ സമയം മഴ പെയ്യാനവുള്ള സാധ്യത 11 ശതമാനമുണ്ടെന്നാണ് വെതര്‍ ഡോട്ട് കോമിന്‍റെ കാലാവസ്ഥാ പ്രവചനം. എന്നാലിത് വൈകുന്നേരത്തോടെ 24 ശതമാനം ആയി ഉയരുമെന്നതും ആരാധകരെ ആശങ്കയിലാഴ്ത്തുന്നതാണ്. അക്യുവെതറിന്‍റെ പ്രവചനപ്രകാരം ഇന്ന് രാത്രി മഴ പെയ്യാനുള്ള സാധ്യത വിരളമാണ്. നാളെ പുലര്‍ച്ചെ അഞ്ച് മണിയോടെ മാത്രമെ മഴപെയ്യാന്‍ സാധ്യതയുള്ളൂവെന്നാണ് അക്യുവതര്‍ പ്രവചിക്കുന്നത്. അഹമ്മദാബാദില്‍ ഇന്ന് പകൽ പരമാവധി താപനില 37 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 27 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. മഴമൂലം മത്സരം സാധ്യമാകാതെ വന്നാല്‍ പോയന്‍റ് പട്ടികയില്‍ മുന്നിലെത്തിയ ടീമാകും ഫൈനലിന് യോഗ്യത നേടുക എന്നത് മുംബൈ ഇന്ത്യൻസിനെ ആശങ്കപ്പെടുത്തുന്നതാണ്.
വെള്ളിയാഴ്ച നടന്ന എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്ത്തിയാണ് മുംബൈ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയത്. ആദ്യ ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് തോറ്റതോടെയടാണ് പഞ്ചാബ് രണ്ടാം ക്വാളിഫയര്‍ കളിക്കേണ്ടിവന്നത്. ഇന്ന് ജയിക്കുന്ന ടീം ചൊവ്വാഴ്ച ഇതേവേദിയില്‍ നടക്കുന്ന കിരീടപ്പോരില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക