ഈ പരമ്പരയിലാകെ അവന്‍ മൂന്ന് പന്തുകള്‍ മാത്രമാണ് കളിച്ചത്. അതുകൊണ്ടു തന്നെ അതിനെക്കുറിച്ച് എന്താണ് പറയേണ്ടത് എന്ന് എനിക്കറിയില്ല. ഈ പരമ്പരയില്‍ മൂന്ന് മികച്ച പന്തുകളിലായിരുന്നു സൂര്യ പുറത്തായത്.
ചെന്നൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ഗോള്‍ഡന്‍ ഡക്കായ സൂര്യകുമാര്‍ യാദവിനെ പിന്തുണച്ച് നായകന്‍ രോഹിത് ശര്‍മ. സൂര്യ ഈ പരമ്പരയിലാകെ മൂന്ന് പന്തുകള്‍ മാത്രമെ കളിച്ചിട്ടുള്ളുവെന്നും അതിനെക്കുറിച്ച് എന്ത് പറയണമെന്ന് തനിക്കറിയില്ലെന്നും രോഹിത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഈ പരമ്പരയിലാകെ അവന്‍ മൂന്ന് പന്തുകള്‍ മാത്രമാണ് കളിച്ചത്. അതുകൊണ്ടു തന്നെ അതിനെക്കുറിച്ച് എന്താണ് പറയേണ്ടത് എന്ന് എനിക്കറിയില്ല. ഈ പരമ്പരയില്‍ മൂന്ന് മികച്ച പന്തുകളിലായിരുന്നു സൂര്യ പുറത്തായത്. സത്യസന്ധമായി പറഞ്ഞാല്‍ മൂന്നാം ഏകദിനത്തില്‍ പുറത്തായ പന്ത് ആദ്യ രണ്ട് ഏകദിനങ്ങളില്‍ പുറത്തായതുപോലെ അത്ര മികച്ച പന്തായിരുന്നില്ല. ആഷ്ടണ്‍ അഗറിന്‍റെ പന്തില്‍ സൂര്യക്ക് മൂന്നോട്ടാഞ്ഞ് കളിക്കാമായിരുന്നു.നല്ല രീതിയില്‍ സ്പിന്നിനെ നേരിടുന്ന കളിക്കാരനാണ് അദ്ദേഹം. കഴിഞ്ഞ ഏതാനും വര്‍ഷമായി നമ്മള്‍ അത് കാണുന്നതാണ്.
അതുകൊണ്ടാണ് ചെന്നൈ ഏകദിനത്തില്‍ സൂര്യയെ ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്ക് ഇറക്കിയത്. 15-20 ഓവര്‍ ബാക്കിയുള്ളപ്പോള്‍ ഇറങ്ങിയാല്‍ തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ സൂര്യക്കാവുമെന്ന് കരുതി. പക്ഷെ അദ്ദേഹം ആദ്യ പന്തില്‍ പുറത്തായി. പരമ്പരയിലാകെ മൂന്ന് പന്തുകളെ സൂര്യ കളിച്ചുള്ളു എന്നത് നിര്‍ഭാഗ്യകരമാണ്. അത് ആര്‍ക്കും സംഭവിക്കാവുന്നതാണ്. പക്ഷെ അപ്പോഴും സൂര്യയുടെ കഴിവിനെയോ പ്രതിഭയെയോ നമ്മള്‍ സംശയിക്കേണ്ടതില്ലെന്നും രോഹിത് പറഞ്ഞു.
ഐപിഎല്ലിന് മുമ്പെ കൊല്‍ക്കത്തക്ക് അടുത്ത തിരിച്ചടി, ശ്രേയസിന് പിന്നാലെ സൂപ്പര്‍ പേസര്‍ക്കും പരിക്ക്
ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്തുകളില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായ സൂര്യ ഇന്നലെ നടന്ന മൂന്നാം ഏകദിനത്തില്‍ ആഷ്ടണ്‍ അഗറിന്‍റെ സ്പിന്നിന് മുന്നിലാണ് വീണത്. മത്സരം 21 റണ്‍സിന് തോറ്റ ഇന്ത്യ പരമ്പര 1-2ന് കൈവിടുകയും ചെയ്തു.
