'ഇങ്ങനെ പോയാല്‍ അധികകാലം അവനെ ഇന്ത്യന്‍ ജേഴ്‌സിയില്‍ കാണില്ല'; യുവതാരത്തിന് അഗാര്‍ക്കറുടെ മുന്നറിയിപ്പ്

Published : Jul 24, 2022, 06:20 PM IST
'ഇങ്ങനെ പോയാല്‍ അധികകാലം അവനെ ഇന്ത്യന്‍ ജേഴ്‌സിയില്‍ കാണില്ല'; യുവതാരത്തിന് അഗാര്‍ക്കറുടെ മുന്നറിയിപ്പ്

Synopsis

മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കറും (Ajith Agarkar) ഇതുതന്നെയാണ് പറയുന്നത്. ഇങ്ങനെ പോയാല്‍ താരത്തിന് അധികകാലം അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാനാവില്ലെന്നാണ് അഗാര്‍ക്കര്‍ പറയുന്നത്.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ പ്രതീക്ഷ നല്‍കിയ താരമായിരുന്നു ശ്രേയസ് അയ്യര്‍ (Shreyas Iyer). ശ്രീലങ്കയ്‌ക്കെതിരെ ടി20യില്‍ തുടര്‍ച്ചയായി മൂന്ന് അര്‍ധ സെഞ്ചുറി നേടിയ ശ്രേയസ് പലപ്പോഴും അടുത്ത ക്യാപ്റ്റനായി പോലും പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍ അടുത്ത കാലത്ത് ശ്രേയസിന്റെ ബലഹീനത പുറത്തുവന്നു. പേസര്‍മാര്‍ക്കെതിരെ അദ്ദേഹം ബുദ്ധിമുട്ടുന്നത് വ്യക്തമായി. ഇതോടെ പേസ് ട്രാക്കുകളില്‍ ശ്രേയസിനെ കളിപ്പിക്കരുതെന്ന വാദവും വന്നു.

മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കറും (Ajit Agarkar) ഇതുതന്നെയാണ് പറയുന്നത്. ഇങ്ങനെ പോയാല്‍ താരത്തിന് അധികകാലം അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാനാവില്ലെന്നാണ് അഗാര്‍ക്കര്‍ പറയുന്നത്. അഗാര്‍ക്കറുടെ വാക്കുകള്‍... ''നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ശ്രേയസ് അയ്യരുടെ സ്ഥാനത്തിന് ഒരുറപ്പുമില്ല. മുമ്പത്തെ പോലെയല്ല, കാര്യങ്ങളെല്ലാം മാറിയിരിക്കുന്നു. ശ്രേയസിന്റെ ബാറ്റിംഗില്‍ സാങ്കേതികമായ പിഴവുകളുണ്ട്. പുള്‍ ഷോട്ടുകള്‍ കളിക്കാനും അവന്‍ ബുദ്ധിമുട്ടുന്നു. 

റിഷഭ് പന്തിനെ പോലെയല്ല സഞ്ജു സാംസണ്‍; ടീം ഇന്ത്യയുടെ ബാറ്റിംഗ് ക്രമത്തിനെതിരെ പാക് മുന്‍താരം

എന്നാല്‍, ഷോര്‍ട്ട് ബോള്‍ മാത്രമല്ല പ്രശ്നം. ക്രീസില്‍ നിലയുറപ്പിച്ചാല്‍ അവന് നന്നായി പുള്‍ ഷോട്ടുകള്‍ കളിക്കാനായേക്കും. ക്രീസിലെത്തിയാലുടനെ ഇത്തരം ഷോട്ടുകള്‍ കളിക്കാതിരിക്കാനാണ് ശ്രമിക്കേണ്ടത്. നിലയുറപ്പിച്ച് കഴിഞ്ഞാല്‍ അത്തരം ഷോട്ടുകള്‍ കളിക്കട്ടെ. മാത്രമല്ല, സൂര്യകുമാര്‍ യാദവ് എത്രത്തോളം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് ശ്രദ്ധിച്ചാല്‍ നന്നാവും.'' അഗാര്‍ക്കര്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് മത്സരത്തില്‍ ശ്രേയസ് രണ്ട് ഇന്നിംഗ്‌സിലും പരാജയപ്പെട്ടിരുന്നു. വിന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തില്‍ അവസരം ലഭിച്ചിരുന്നു താരത്തിന്. അര്‍ധ സെഞ്ചുറി നേടുകയും ചെയ്തു. എന്നാല്‍ സ്പിന്നര്‍മാര്‍ക്കെതിരെ മാത്രമാണ് താരം അറ്റാക്ക് ചെയ്തുകളിച്ചത്. പേസര്‍മാര്‍ക്കെതിരെ കളിക്കുമ്പോള്‍ താരത്തിന് താളം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

പുതിയ സ്‌ട്രൈക്കര്‍മാര്‍, ഇനി സിറ്റിയുടെ കളിശൈലി മാറുമെന്ന് റോഡ്രി; കണ്ടതിനേക്കാള്‍ വലുതോ വരാനിരിക്കുന്നത്

ഇന്നാണ് വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനം. സാധ്യതാ ഇലവന്‍: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, അക്സര്‍ പട്ടേല്‍, ഷര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹല്‍, പ്രസിദ്ധ് കൃഷ്ണ/ആവേശ് ഖാന്‍/അര്‍ഷ്ദീപ് സിംഗ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പന്ത് സ്റ്റംപില്‍ തട്ടി, ലൈറ്റും തെളിഞ്ഞു, പക്ഷെ ബെയ്‌ൽസ് മാത്രം വീണില്ല, ജിതേഷ് ശര്‍മയുടെ ഒടുക്കത്തെ ഭാഗ്യം കണ്ട് ഞെട്ടി ആരാധകര്‍
'രണ്ടാം ടി20യിലെ ഇന്ത്യയുടെ തോല്‍വിക്ക് കാരണം ഗൗതം ഗംഭീറിന്‍റെ ആ തീരുമാനം', തുറന്നു പറഞ്ഞ് ഉത്തപ്പയും സ്റ്റെയ്നും