
മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഏതാനും മാസം മുമ്പ് വരെ സ്ഥാനം ഉറപ്പിച്ച താരമായിരുന്നു അംബാട്ടി റായുഡു. ഏകദിന ടീമിലെ നാലാം നമ്പറിലേക്ക് ഇന്ത്യ കണ്ടുവെച്ച ബാറ്റ്സ്മാന്‍. എന്നാല്‍ ഓസ്ട്രേലിയക്കും ന്യൂസിലന്‍ഡിനുമെതിരായ ഏകദിന പരമ്പരകളിലെ മോശം പ്രകടനം റായുഡുവിന് തിരിച്ചടിയായി.ഐപിഎല്ലില്‍ ചെന്നൈക്കായി തിളങ്ങാനും റായഡുവിനായില്ല.
ഇതോടെ ലോകകപ്പിനുള്ള 15 അംഗ ടീം പ്രഖ്യാപിച്ചപ്പോള്‍ റായുഡു പുറത്തായി. പകരം ഓള്‍ റൗണ്ടര്‍ വിജയ് ശങ്കര്‍ നാലാം നമ്പറിലെത്തി. ഏകദിന ടീമില്‍ സമീപകാലത്ത് ഏറ്റവും മികച്ച ബാറ്റിംഗ് ശരാശരിയുള്ള റായുഡുവിനെ തഴഞ്ഞതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ പ്രതിഷേധവുമായി രംഗത്തുവരുമ്പോള്‍ രസകരമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം ട്വിറ്ററില്‍. ലോകകപ്പ് കാണാനായി ഒരു പുതിയ സെറ്റ് ത്രി ഡി കണ്ണടകള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട് എന്നാണ് പകുതി തമാശയായും പരിഹസാമായും റായഡുവിന്റെ ട്വീറ്റ്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരക്കുശേഷം റായുഡു നാലാം നമ്പറില്‍ സ്ഥാനം ഉറപ്പിച്ചുവെന്ന് ക്യാപ്റ്റന്‍ വിരാട് കോലിയും സൂചിപ്പിച്ചിരുന്നു. എന്നാല്‍ സമീപകാലത്തെ മോശം ഫോം റായുഡുവിന് തിരിച്ചടിയായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!