വിരാട് കോലിയുടെ വൺ8 കമ്മ്യൂൺ പബ്ബിനെതിരെ വീണ്ടും കേസ്, ഇത്തവണ നടപടി സ്മോക്കിം​ഗ് ഏരിയ ഇല്ലത്തതിന്

Published : Jun 02, 2025, 01:41 PM IST
വിരാട് കോലിയുടെ വൺ8 കമ്മ്യൂൺ പബ്ബിനെതിരെ വീണ്ടും കേസ്, ഇത്തവണ നടപടി സ്മോക്കിം​ഗ് ഏരിയ ഇല്ലത്തതിന്

Synopsis

ഒരു വാർത്താ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം പബ്ബിൽ അപ്രതീക്ഷിതമായി പരിശോധന നടത്തിയത്.

ബെം​ഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള ബെംഗളൂരുവിലെ പബ്ബിനെതിരെ കേസ്. കോലിയുടെ വൺ8 കമ്മ്യൂൺ പബ്ബിനെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. പബ്ബിനുള്ളിൽ പുകവലിക്കുന്നവർക്ക് വേണ്ടി പ്രത്യേകമായി സ്മോക്കിം​ഗ് ഏരിയ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കബ്ബൺ പാർക്ക് പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്.

സി​ഗരറ്റും മറ്റ് പുകയില ഉത്പ്പന്നങ്ങളുമായി ബന്ധപ്പെട്ട നിയമത്തിലെ (COTPA) 4, 21 എന്നീ വകുപ്പുകൾ പ്രകാരമാണ് നടപടിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു വാർത്താ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സബ് ഇൻസ്പെക്ടർ അശ്വിനി ജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പബ്ബിൽ അപ്രതീക്ഷിതമായി പരിശോധന നടത്തുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽ നിന്ന് വെറും 200 മീറ്റർ അകലെയാണ് കോലിയുടെ പബ് സ്ഥിതി ചെയ്യുന്നത്. പരിശോധനയ്ക്ക് പിന്നാലെ മാനേജർക്കും ജീവനക്കാർക്കും എതിരെ നിർദ്ദേശങ്ങൾ പാലിക്കാത്തതിന് പൊലീസ് കേസെടുത്തു.

വൺ8 കമ്മ്യൂണിണിൽ ഇതിന് മുമ്പും പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ നിശ്ചിത സമയത്തിനപ്പുറം പ്രവർത്തിച്ചതിന് പബ്ബിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. അഗ്നിശമന വകുപ്പിൽ നിന്ന് എൻ‌ഒസി നേടാത്തതിന് ഡിസംബറിൽ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) കോലിയുടെ പബ്ബിന് നോട്ടീസും നൽകിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ഇനി കുട്ടിക്രിക്കറ്റ് ആവേശം, വിക്കറ്റിന് പിന്നില്‍ സഞ്ജു സാംസണ്‍? ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഇന്ന്
കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ