
കാബൂള്‍: ഓഗസ്റ്റ് 27 മുതല്‍ യുഎഇയില്‍ ആരംഭിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള 17 അംഗ അഫ്ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. സീനിയര്‍ താരം മുഹമ്മദ് നബിയാണ് നായകന്‍. നജീബുള്ള സര്‍ദ്രാനാണ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍.
അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ കളിക്കുന്ന ടീമിലെ ഷറഫുദ്ദീന്‍ അഷ്റഫിന് പകരം സമീയുള്ള ഷെന്‍വാരി ടീമില്‍ തിരിച്ചെത്തിയതാണ് പ്രധാന മാറ്റം. 2020നുശേഷം രാജ്യാന്തര ക്രിക്കറ്റില്‍ കളിച്ചിട്ടില്ലാത്ത ഷെന്‍വാരി അടുത്തിടെ നടന്ന ഷ്പാഗീസ ക്രിക്കറ്റ് ലീഗില്‍ മിന്നുന്ന ഫോമിലായിരുന്നു.
'ഏഷ്യാ കപ്പില്‍ വിരാട് കോലി ഫോമിലെത്തും'; കട്ട സപ്പോർട്ടുമായി സൗരവ് ഗാംഗുലി
യുഎഇയിലെ പിച്ചുകള്‍ സ്പിന്നര്‍മാരെ തുണക്കുമെന്നാ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന് പുറമെ മുജീബ് ഉര്‍ റഹ്മാന്‍ എന്നിവര്‍ക്ക് പുറമെ ഇടം കൈയന്‍ റിസ്റ്റ് സ്പിന്നര്‍ നൂര്‍ അഹമ്മദിനെ തിരിച്ചുവിളിച്ചു. കഴിഞ്ഞ ടി20 ലോകകപ്പില്‍ കളിച്ച ഗുല്‍ബാദിന്‍ നയിബ് ആണ് ഒഴിവാക്കിയ താരങ്ങളിലെ പ്രമുഖന്‍. 17 അംഗ ടീമിന് പുറമെ മൂന്ന് റിസര്‍വ് താരങ്ങളെയും അഫ്ഗാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിജാത് മസൗദ്, ക്വായിസ് അഹമ്മദ്, ഷറഫുദ്ദീന്‍ അഷ്റഫ് എന്നിവരാണ് മൂന്ന് റിസര്‍വ് താരങ്ങള്‍.
27ന് അഫ്ഗാനിസ്ഥാന്‍- ശ്രീലങ്ക പോരാട്ടത്തോടെയാണ് ഏഷ്യാ കപ്പ് ടൂര്‍ണമെന്‍രിന് തുടക്കമാകുന്നത്. 30ന് ബംഗ്ലാദേശിനെയും അഫ്ഗാന്‍ നേരിടും. ഗ്രൂപ്പില്‍ നിന്ന് രണ്ട് ടീമുകള്‍ മാത്രമാകും സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടുക എന്നതിനാല്‍ കടുത്ത പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ അയര്‍ലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ കളിക്കുന്ന അഫ്ഗാന്‍ ആദ്യ രണ്ട് കളികളും തോറ്റ് 0-2ന് പിന്നിലാണ്.
ഏഷ്യാ കപ്പിനുള്ള അഫ്ഗാനിസ്ഥാന്‍ ടീം: Mohammad Nabi (C), Najibullah Zadran (VC), Afsar Zazai (WK), Azmatullah Omarzai, Farid Ahmad Malik, Fazal Haq Farooqi, Hashmatullah Shahidi, Hazratullah Zazai, Ibrahim Zadran, Karim Janat, Mujib ur Rahman, Najibullah Zadran, Naveen ul Haq, Noor Ahmad, Rahmanullah Gurbaz (WK), Rashid Khan and Samiullah Shinwari.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!