അവന്‍റെ ബാറ്റിംഗ് പലപ്പോഴും പ്രതാപകാലത്തെ എ ബി ഡിവില്ലിയേഴ്സിനെ അനുസ്മരിപ്പിക്കും. ഗ്രൗണ്ടിന്‍റെ ഏത് കോണിലേക്കും പന്ത് പായിക്കാന്‍ കഴിവുള്ള 360 ഡിഗ്രി കളിക്കാരനാണ് അവന്‍. ലാപ് ഷോട്ടുകളും, ലേറ്റ് കട്ടും കീപ്പറുടെ തലക്ക് മുകളിലൂടെ പറത്തുന്ന ഷോട്ടുകളും അങ്ങനെ എന്തും അവന് കളിക്കാനാവും. പേസിനെതിരെയും സ്പിന്നിനെതിരെയും ഒരുപോലെ കളിക്കുന്ന സൂര്യ മികച്ച ലെഗ് സൈഡ് കളിക്കാരനുമാണ്.

ദുബായ്: ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും ഇന്ത്യയുടെ അന്തിമ ഇലവനില്‍ സൂര്യകുമാര്‍ യാദവ് ഉണ്ടാകുമെന്ന് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്. ടീമിലല്ല അന്തിമ ഇലവനില്‍ തന്നെ സൂര്യകുമാര്‍ ഉറപ്പായും കളിക്കുമെന്നും ഐസിസി പ്രതിമാസ അവലോകനത്തില്‍ പോണ്ടിംഗ് പറഞ്ഞു.

ആത്മവിശ്വാസമാണ് സൂര്യകുമാറിനെ മറ്റ് കളിക്കാരില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നത്. ഏത് വെല്ലുവിളിയെയും ചങ്കുറപ്പോടെ നേരിടാമെന്ന സൂര്യകുമാറിന്‍റെ ആത്മവിശ്വാസം ഇന്ത്യക്ക് നല്‍കുന്ന മുന്‍തൂക്കം ചെറുതല്ല. ഏഷ്യാ കപ്പിലും ലോകകപ്പിലും സൂര്യകുമാര്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്നാണ് എന്‍റെ അഭിപ്രായം. ലോകകപ്പ് ടീമില്‍ അവന്‍ കളിക്കുന്നുണ്ടെങ്കില്‍ ഓസീസ് ആരാധകര്‍ക്ക് ഏറ്റവും മികച്ചൊരു കളിക്കാരകന്‍റെ പ്രകടനം കാണാന്‍ അവസരമുണ്ടാകും.

ഏഷ്യാ കപ്പ്: ഇന്ത്യ-പാക് മത്സരത്തിന്‍റെ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു, പക്ഷെ ആരാധകര്‍ നിരാശരാവേണ്ട

ആത്മവിശ്വാസത്തോടെയാണ് ഓരോ മത്സരവും സൂര്യ കളിക്കുന്നത്. അതുകൊണ്ടുതന്നെ ഏത് സാഹചര്യത്തിലും ഏത് വെല്ലുവിളിയും ഏറ്റെടുക്കാനുള്ള ചങ്കുറപ്പും അവനുണ്ട്. ഏത് സാഹചര്യത്തിലും ടീമിനെ ജയിപ്പിക്കാനാവുമെന്ന ആത്മവിശ്വാസത്തോടെയാണ് അവന്‍ ബാറ്റ് ചെയ്യുന്നത്.

അവന്‍റെ ബാറ്റിംഗ് പലപ്പോഴും പ്രതാപകാലത്തെ എ ബി ഡിവില്ലിയേഴ്സിനെ അനുസ്മരിപ്പിക്കും. ഗ്രൗണ്ടിന്‍റെ ഏത് കോണിലേക്കും പന്ത് പായിക്കാന്‍ കഴിവുള്ള 360 ഡിഗ്രി കളിക്കാരനാണ് അവന്‍. ലാപ് ഷോട്ടുകളും, ലേറ്റ് കട്ടും കീപ്പറുടെ തലക്ക് മുകളിലൂടെ പറത്തുന്ന ഷോട്ടുകളും അങ്ങനെ എന്തും അവന് കളിക്കാനാവും. പേസിനെതിരെയും സ്പിന്നിനെതിരെയും ഒരുപോലെ കളിക്കുന്ന സൂര്യ മികച്ച ലെഗ് സൈഡ് കളിക്കാരനുമാണ്.

'സംശയമുണ്ടോ', ഏഷ്യാ കപ്പില്‍ ഇന്ത്യ തന്നെ ഫേവറ്റൈറ്റുകളെന്ന് മുന്‍ പാക് നായകന്‍

സൂര്യകുമാറിനെ ഓപ്പണറായി ഒന്നാമതോ രണ്ടാമതോ നാലാമതോ ഇറക്കാം. പക്ഷെ അവനെ ന്യൂബോളില്‍ നിന്ന് മാറ്റി നിര്‍ത്തി നാലാം നമ്പറിലിറക്കി മധ്യ ഓവറുകളില്‍ കളി നിയന്ത്രിക്കാന്‍ അനുവദിക്കുന്നതാണ് നല്ലത്. കാരണം മധ്യ ഓവറുകളില്‍ അവന്‍ ഒരറ്റത്ത് ഉണ്ടെങ്കില്‍ എന്ത് സംഭവിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടുതന്നെ സൂര്യയെ ഓപ്പണറാക്കാതെ നാലാം നമ്പറില്‍ കളിപ്പിക്കുന്നതാണ് ഉചിതമെന്നും പോണ്ടിംഗ് പറഞ്ഞു.