രാഹുല്‍ ആയിരുന്നില്ല സഞ്ജുവാണ് ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കളിക്കേണ്ടിയിരുന്നതെന്ന് പാക് താരം

Published : Aug 26, 2022, 09:37 PM IST
രാഹുല്‍ ആയിരുന്നില്ല സഞ്ജുവാണ് ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കളിക്കേണ്ടിയിരുന്നതെന്ന് പാക് താരം

Synopsis

രാഹുല്‍ വലിയൊരു പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയതേയുള്ളു. അതിനുശേഷം അദ്ദേഹം സിംബാബ്‌വെ പര്യടനത്തില്‍ മാത്രമാണ് ഇന്ത്യക്കായി കളിച്ചത്. ഇപ്പോഴിതാ അദ്ദേഹം ഏഷ്യാ കപ്പിനുളള ഇന്ത്യന്‍ ടീമില്‍ കളിക്കുന്നു. രാഹുല്‍ എന്തായാലും ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലുണ്ടാവുമെന്ന് ഉറപ്പാണ്. അതുകൊണ്ട് ഏഷ്യാ കപ്പിനുള്ള ടീമില്‍ രാഹുലിന് പകരം സഞ്ജുവിനെപ്പോലെ പ്രതിഭാധനനായി ഒരു കളിക്കാരനെ ഉള്‍പ്പെടുത്താമായിരുന്നു. മികച്ച ഫോമിലുമാണ് സഞ്ജു.

ദുബായ്: ഏഷ്യാ കപ്പില്‍ ഞായറാഴ്ച നടക്കുന്ന ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടത്തിനുള്ള തയാറെടുപ്പിലാണ് ഇരു രാജ്യങ്ങളിലെയും ആരാധകര്‍. കഴിഞ്ഞ ടി20 ലോകകപ്പിനുശേഷം ഇരു ടീമുഖലും മുഖാമുഖം വരുന്നത് ഇതാദ്യമായാണ്. ഇതിനിടെ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കെ എല്‍ രാഹുലിനെ ഉള്‍പ്പെടുത്തിയതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് താരം ഡാനിഷ് കനേരിയ.

രാഹുല്‍ വലിയൊരു പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയതേയുള്ളു. അതിനുശേഷം അദ്ദേഹം സിംബാബ്‌വെ പര്യടനത്തില്‍ മാത്രമാണ് ഇന്ത്യക്കായി കളിച്ചത്. ഇപ്പോഴിതാ അദ്ദേഹം ഏഷ്യാ കപ്പിനുളള ഇന്ത്യന്‍ ടീമില്‍ കളിക്കുന്നു. രാഹുല്‍ എന്തായാലും ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലുണ്ടാവുമെന്ന് ഉറപ്പാണ്. അതുകൊണ്ട് ഏഷ്യാ കപ്പിനുള്ള ടീമില്‍ രാഹുലിന് പകരം സഞ്ജുവിനെപ്പോലെ പ്രതിഭാധനനായി ഒരു കളിക്കാരനെ ഉള്‍പ്പെടുത്താമായിരുന്നു. മികച്ച ഫോമിലുമാണ് സഞ്ജു.

ഞാന്‍ ക്ഷീണിതനാണ്! മോശം പ്രകടനത്തിന് പിന്നാലെ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍; ശുഭ്മാന്‍ ഗില്ലിന് പ്രശംസ

ടീമില്‍ വന്നും പോയും ഇരുന്ന സഞ്ജുവിന് ഇപ്പോള്‍ തുടര്‍ച്ചയായി അവസരം ലഭിക്കുന്നത് രാഹുല്‍ ദ്രാവിഡ് പരിശീലകനായതുകൊണ്ടാണ്. കാരണം സഞ്ജുവിനെ ദ്രാവിഡിന് അടുത്തറിയാം. പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ദ്രാവിഡിന് അറിയാം-കനേരിയ ക്രിക്കറ്റ് നെക്സ്റ്റ് ഡോട്ട് കോമിനോട് പറഞ്ഞു.

രാഹുലിന് ഫോമിലേക്ക് മടങ്ങാന്‍ ആവശ്യത്തിന് സമയം നല്‍കാമായിരുന്നു. പക്ഷെ എന്തു ചെയ്യാം, രാഹുല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ്. അയാളെ ഒഴിവാക്കിയിരുന്നെങ്കില്‍ അത് മാധ്യങ്ങളില്‍ വലിയ ചര്‍ച്ചക്കും വിവാദങ്ങള്‍ക്കുമൊക്കെ വഴിവച്ചേനെ. പക്ഷെ, ക്രിക്കറ്റിന്‍റെ കാഴ്ചപ്പാടില്‍ പറഞ്ഞാല്‍ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ രാഹുലിന് പകരം എന്തുകൊണ്ടും സഞ്ജു സാംസണായിരുന്നു അനുയോജ്യനായ താരമെന്നും കനേരിയ വ്യക്തമാക്കി.

മികച്ച ഫോമില്‍, എന്നിട്ടും ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്ത്! മറുപടിയുമായി സഞ്ജു സാംസണ്‍

സിംബാബ്‌വെ്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്കായി കളിച്ച സഞ്ജു സാംസണ്‍ രണ്ട് മത്സരങ്ങളില്‍ 58 റണ്‍സടിച്ചിരുന്നു. ആദ്യ മത്സരത്തില്‍ ബാറ്റിംഗിന് അവസരം ലഭിക്കാതിരുന്ന സഞ്ജു രണ്ടാം മത്സരത്തില്‍ 39 പന്തില്‍ പുറത്താകാതെ 43 റണ്‍സടിച്ച് ഇന്ത്യയുടെ വിജയശില്‍പ്പിയായിരുന്നു. മൂന്നാം മത്സരത്തില്‍ 15 റണ്‍സെടുത്ത് സഞ്ജു പുറത്തായി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരക്ക് നാളെ തുടക്കം, ബാറ്റിങ് ഓർഡർ വ്യക്തമാക്കി ശുഭ്മാൻ ഗിൽ; ഇന്ത്യൻ സമം, കാണാനുള്ള വഴികള്‍