ആദ്യമത്സരത്തില്‍ താരത്തിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. ഇന്ത്യ പത്ത് വിക്കറ്റിന് ജയിക്കുകയായിരുന്നു. രണ്ടാം മത്സരത്തില്‍ ഓപ്പണറായി രാഹുല്‍ തിരിച്ചെത്തി. എന്നാല്‍ ഒരു റണ്‍സെടുക്കാന്‍ മാത്രമാണ് രാഹുലിന് സാധിച്ചത്.

ഹരാരെ: ഏറെ വൈകിയാണ് കെ എല്‍ രാഹുല്‍ സിംബാബ്‌വെ പര്യടനത്തിനുളള ഇന്ത്യന്‍ ടീമിലത്തിയത്. നേരത്തെ, ശിഖര്‍ ധവാനെയാണ് ടീമിന്റെ ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഏഷ്യാകപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തി. ടൂര്‍ണമെന്റിന് മുമ്പ് ഫോമും കായികക്ഷമതയും തിരിച്ചെടുക്കാനാണ് രാഹുലിനെ ടീമിലെത്തിച്ചത്. എന്നാല്‍ ഓര്‍ക്കാന്‍ അത്ര നല്ല പരമ്പരയായിരുന്നില്ല രാഹുലിന്. ബാറ്റുകൊണ്ട് മോശം പ്രകടനമാണ് താരം പുറത്തെടുത്തത്. 

ആദ്യമത്സരത്തില്‍ താരത്തിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. ഇന്ത്യ പത്ത് വിക്കറ്റിന് ജയിക്കുകയായിരുന്നു. രണ്ടാം മത്സരത്തില്‍ ഓപ്പണറായി രാഹുല്‍ തിരിച്ചെത്തി. എന്നാല്‍ ഒരു റണ്‍സെടുക്കാന്‍ മാത്രമാണ് രാഹുലിന് സാധിച്ചത്. എന്നാല്‍ മൂന്നാം ഏകദിനത്തിലാവട്ടെ പതിഞ്ഞ തുടക്കമാണ് ലഭിച്ചത്. 30 റണ്‍സുമായി പവലിയനില്‍ തിരിച്ചെത്തുകയും ചെയ്തു. ഒരു സിക്‌സും ഫോറുമാണ് രാഹുലിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നത്.

മികച്ച ഫോമില്‍, എന്നിട്ടും ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്ത്! മറുപടിയുമായി സഞ്ജു സാംസണ്‍

മത്സരശേഷം മോശം പ്രകടനത്തിനുള്ള മറപടി രാഹുല്‍ നല്‍കുന്നുണ്ട്. പരിക്കിന് ശേഷം തിരിച്ചുവരുമ്പോള്‍ ക്ഷീണിതനാണെന്നാണ് രാഹുല്‍ പറയുന്നത്. ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനത്തെ കുറിച്ചും രാഹുല്‍ വാ തോരാതെ സംസാരിച്ചു. ''രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. അതിന്റേതായ ക്ഷീണമുണ്ട്. ഒരുപാട് സമയം ഫീല്‍ഡ് ചെയ്തു. കുറച്ച് സമയം ബാറ്റ് ചെയ്യേണ്ടിയും വന്നു. എന്നാല്‍ ഇതുതന്നെയണ് ഒരു ടീം എന്ന നിലയില്‍ ചെയ്യേണ്ടിയിരുന്നത്. ഐപിഎല്ലിന് ശേഷം ശുഭ്മാന്‍ ഗില്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. അവന്റെ പ്രകടനത്തില്‍ ഏറെ സന്തോഷമുണ്ട്. അവനൊരിക്കും അമിത ആത്മവിശ്വാസം കാണിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ഇത്തരത്തിലും ശാന്തയാണ് ഒരു താരത്തിന് വേണ്ടത്.'' രാഹുല്‍ മത്സരശേഷം പറഞ്ഞു.

ടി20 ലോകകപ്പില്‍ ഇന്ത്യയെ തകര്‍ത്തത് അഫ്രീദി, ഇന്ന് അങ്ങനെയൊരു പേസറുണ്ടോ പാകിസ്ഥാന്? ഇന്‍സിയുടെ മറുപടിയിങ്ങനെ

''ഒരുപാട് ആത്മവിശ്വാസം നല്‍കുന്ന പരമ്പര വിജയമാണിത്. ഒരുപാട് ആശയങ്ങളുണ്ടായിരുന്നു. ഇത്തവണ അതെല്ലാം ഉപയോഗിക്കണമെന്ന പദ്ധതിയോടെയാണ് ഇവിടെയെത്തിയത്. അവരും പ്രൊഫഷണലിസം പുറത്തെടുത്തു. ഫലത്തില്‍ ഏറെ സന്തോഷം. മത്സരം നേരത്തെ തീരേണ്ടതായിരുന്നു. എന്നാല്‍ അവര്‍ നമ്മുടെ ബൗളര്‍മാരെ മനോഹരമായി നേരിട്ടു.'' രാഹുല്‍ കൂട്ടിചേര്‍ത്തു.

മൂന്നാം ഏകദിനത്തില്‍ 13 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെടുത്തു. 130 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഇഷാന്‍ കിഷന്‍ (50), ശിഖര്‍ ധവാന്‍ (40) മികച്ച പ്രകടനം പുറത്തെടുത്തു. 

മറുപടി ബാറ്റിംഗില്‍ സിംബാബ്‌വെ സിക്കന്ദര്‍ റാസയുടെ സെഞ്ചുറിയിലൂടെ (115) മറുപടി നല്‍കിയെങ്കിലും വിജയത്തിലേക്ക് നയിക്കാനായില്ല. 49.3 ഓവറില്‍ 276ന് എല്ലാവരും പുറത്തായി. ആവേഷ് ഖാന്‍ മൂന്ന് വിക്കറ്റെടുത്തു. ഗില്ലാണ് പ്ലയര്‍ ഓഫ് ദ മാച്ച്. പരമ്പരയിലും താരം ഗില്‍ തന്നെ.