ഏഷ്യൻ ഗെയിംസ്: ഇന്ത്യയുടെ സെമി എതിരാളികളെ നാളെയറിയാം; ക്വാർട്ടർ പോരാട്ടങ്ങൾക്കും വില്ലനായി കനത്ത മഴ

Published : Sep 28, 2026, 03:46 PM IST
Team India

Synopsis

ടൂർണമെന്‍റിലെ നിയമമനുസരിച്ച് നോക്കൗട്ട് മത്സരങ്ങൾ മഴമൂലം ഉപേക്ഷിക്കേണ്ടി വന്നാൽ, ഉയർന്ന സീഡിംഗുള്ള ടീം അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടും.

നിഷിൻ (ജപ്പാൻ): കനത്ത മഴയെത്തുടർന്ന് അഫ്ഗാനിസ്ഥാനെതിരെയുള്ള ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചതോടെ, ഇന്ത്യ ഏഷ്യൻ ഗെയിംസ് 2026 പുരുഷ ക്രിക്കറ്റിന്‍റെ സെമി ഫൈനലിലെത്തി. നിഷിനിലെ കൊറോഗി സ്പോർട്സ് പാർക്ക് ഗ്രൗണ്ടിൽ ടോസിന് 16 മിനിറ്റ് മാത്രം ശേഷിക്കെയാണ് മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. മഴമൂലം മത്സരം റദ്ദാക്കേണ്ടി വന്നതിൽ അഫ്ഗാൻ താരം മുഹമ്മദ് അക്രം സസായ് നിരാശ പ്രകടിപ്പിച്ചു. 2023 ഹാംഗ്ഷൂ ഏഷ്യൻ ഗെയിംസിലും മഴമൂലം അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരം ഉപേക്ഷിക്കപ്പെട്ടത് ഇന്ത്യക്ക് അനുകൂലമായിരുന്നു.

ടൂർണമെന്‍റിലെ നിയമമനുസരിച്ച് നോക്കൗട്ട് മത്സരങ്ങൾ മഴമൂലം ഉപേക്ഷിക്കേണ്ടി വന്നാൽ, ഉയർന്ന സീഡിംഗുള്ള ടീം അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടും. ഐസിസി ടി20 ഐ റാങ്കിംഗിന്‍റെ അടിസ്ഥാനത്തിലാണ് ടീമുകളുടെ സീഡിംഗ് നിശ്ചയിച്ചിരിക്കുന്നത്. റാങ്കിംഗിൽ അഫ്ഗാനിസ്ഥാനെക്കാൾ ഏറെ മുന്നിലുള്ളതിന്‍റെ ആനുകൂല്യത്തിലാണ് ഇന്ത്യ സെമി ഫൈനൽ ഉറപ്പിച്ചത്.

ചൊവ്വാഴ്ച നടക്കുന്ന നേപ്പാൾ - ശ്രീലങ്ക ക്വാർട്ടർ ഫൈനൽ മത്സരത്തിലെ വിജയികളെയായിരിക്കും ഇന്ത്യ വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമി ഫൈനലിൽ നേരിടുക. ജപ്പാനിലെ നിഷിനിലുള്ള കൊറോഗി സ്പോർട്സ് പാർക്കാണ് ഈ പോരാട്ടത്തിനും വേദിയാകുന്നത്. ഗ്രൂപ്പ് ഘട്ടം ഒഴിവാക്കി നേരിട്ട് ക്വാർട്ടറിലേക്ക് യോഗ്യത നേടിയ നാല് ടീമുകളിൽ ഒന്നാണ് ശ്രീലങ്ക. അതിനാൽ നേപ്പാളിനെതിരെയുള്ള മത്സരവും മഴയോ മോശം കാലവസ്ഥയോ മൂലം ഉപേക്ഷിക്കുകയാണെങ്കിൽ, റാങ്കിംഗില്‍ മുന്നിലുള്ള ശ്രീലങ്കയായിരിക്കും സെമിയിൽ ഇന്ത്യയുടെ എതിരാളികളായി എത്തുക. പ്രമുഖ താരങ്ങള്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ കളിക്കുന്നതിനാല്‍ രണ്ടാം നിര ടീമിനെയാണ് ശ്രീലങ്ക ഏഷ്യൻ ഗെയിംസിന് അയച്ചിരിക്കുന്നത്.

ശ്രീലങ്കൻ ടീം: അഷൻ ബണ്ഡാര, ലസിത് ക്രൂസ്പുള്ളെ, സിനെത് ജയവർധന, നിരോഷൻ ഡിക്വെല്ല (വിക്കറ്റ് കീപ്പർ), നുവനിഡു ഫെർണാണ്ടോ, സഹൻ അരച്ചിഗെ (ക്യാപ്റ്റൻ), ചാമിക കരുണാരത്നെ, ദുഷാൻ ഹേമന്ത, ബിനുര ഫെർണാണ്ടോ, വിജയകാന്ത് വിയാസ്കാന്ത്, നുവാൻ തുഷാര, തരിന്ദു രത്നായകെ, വനുജ സഹൻ, സോഹൻ ഡി ലിവേറ, ഗാരുക്ക സങ്കേത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടീം ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ കാല്‍ വഴുതി വീണ് രോഹിത് ശര്‍മ; ആശങ്കയോടെ വിരാട് കോലി -വീഡിയോ
ഓസീസിനെതിരായ ഏകദിനത്തിനിടെ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട് ക്വിന്റണ്‍ ഡി കോക്കും ടെംബ ബാവുമയും; വീഡിയോ വൈറല്‍