ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്, സെമിയും മഴ മുടക്കിയാൽ ഫൈനലില്‍ ആരെത്തും, ഇന്ത്യ-പാക് സ്വപ്ന ഫൈനലിന് സാധ്യത

Published : Sep 29, 2026, 12:30 PM IST
Sanju Samson vs Vaibhav Sooryavamshi

Synopsis

ഐച്ചി-നാഗോയ മേഖലയിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴ വരും ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. വ്യാഴാഴ്ച നടക്കേണ്ട സെമി ഫൈനൽ ദിനത്തിൽ 60 ശതമാനവും ഒക്ടോബർ 3-ന് നടക്കുന്ന ഫൈനൽ ദിനത്തിൽ 40 ശതമാനവും മഴയ്ക്ക് സാധ്യതയുണ്ട്.

നാഗോയ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളെല്ലാം മഴമൂലം ഉപേക്ഷിക്കപ്പെട്ടതോടെ വ്യാഴാഴ്ച നടക്കുന്ന സെമിയില്‍ ഇന്ത്യയും ശ്രീലങ്കയും പാകിസ്ഥാനും ബംഗ്ലാദേശും ഏറ്റുമുട്ടാനൊരുങ്ങുകയാണ്. ഇന്ന് ജപ്പാനിലെ നിഷിനിൽ നടക്കേണ്ടിയിരുന്ന ശ്രീലങ്ക - നേപ്പാൾ, ബംഗ്ലാദേശ് - മലേഷ്യ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ടോസ് പോലും സാധ്യമാകാതെ ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ ഐസിസി ടി20 റാങ്കിംഗിൽ മുന്നിലുള്ളതിന്‍റെ ആനുകൂല്യത്തിൽ ഇന്ത്യക്കും പാകിസ്ഥാനുമൊപ്പം ശ്രീലങ്കയും ബംഗ്ലാദേശും സെമി ഫൈനലിലേക്ക് യോഗ്യത നേടി.

ഇന്ത്യ-പാക് ഫൈനൽ

ഐച്ചി-നാഗോയ മേഖലയിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴ വരും ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. വ്യാഴാഴ്ച നടക്കേണ്ട സെമി ഫൈനൽ ദിനത്തിൽ 60 ശതമാനവും ഒക്ടോബർ 3-ന് നടക്കുന്ന ഫൈനൽ ദിനത്തിൽ 40 ശതമാനവും മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ചത്തെ സെമി ഫൈനൽ മത്സരങ്ങളും മഴമൂലം ഉപേക്ഷിക്കേണ്ടി വന്നാൽ, മികച്ച ടി20 റാങ്കിംഗിന്‍റെ കരുത്തിൽ ഇന്ത്യയും പാകിസ്ഥാനും നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടും. കായിക പ്രേമികൾ കൊതിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ കലാശപ്പോരിലേക്ക് കാര്യങ്ങളെത്തിക്കാൻ ഇത് വഴിയൊരുക്കുമെങ്കിലും, ഫൈനൽ ദിനത്തിലും മഴ തുടർന്നാൽ ഒരു പന്ത് പോലും എറിയാതെ ടൂർണമെന്‍റ് അവസാനിച്ചേക്കാം.

കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ അഫ്ഗാനിസ്ഥാനെതിരായ ഫൈനൽ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോൾ ഉയർന്ന സീഡിംഗ് ഉള്ള ടീമെന്ന നിലയിൽ ഇന്ത്യയ്ക്കാണ് സ്വർണം ലഭിച്ചത്. എന്നാൽ 2026 ഗെയിംസിൽ നിയമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ നിയമപ്രകാരം ഫൈനൽ മത്സരവും മഴയിൽ കഴുകിപ്പോയാൽ ഇന്ത്യയും പാകിസ്ഥാനും സ്വർണ്ണം പങ്കിടേണ്ടി വരും. സമീപകാലത്തെ രാഷ്ട്രീയ-കായിക സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഇത് അപൂർവ മെഡൽദാന ചടങ്ങായി മാറും.

കഴിഞ്ഞ വർഷം ഏപ്രിലിലുണ്ടായ പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളായിരുന്നു. തുടർന്ന് പാകിസ്ഥാനെതിരായ മത്സരങ്ങൾക്ക് ശേഷം ഹസ്തദാനം നൽകാതിരിക്കാൻ ഇന്ത്യൻ താരങ്ങൾ ശ്രദ്ധിച്ചിരുന്നു. കൂടാതെ, ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) പ്രസിഡന്‍റും പാക് മന്ത്രിയുമായ മൊഹ്സിൻ നഖ്വിയിൽ നിന്ന് ട്രോഫികളും മെഡലുകളും വാങ്ങാനും ഇന്ത്യൻ ടീമുകൾ വിസമ്മതിച്ചിരുന്നു. അതിനാൽ, ഫൈനൽ മഴയിൽ ഒലിച്ചുപോയാൽ മെഡല്‍ പോഡിയത്തിൽ ഒന്നിച്ച് നിൽക്കേണ്ടി വരുന്നത് ഇരുടീമുകൾക്കും പുതിയ അനുഭവമായിരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അത്ര അഗ്രസീവല്ല, ക്ഷമയാണ് കൂടുതല്‍! ശൈലിമാറ്റം രോഹിതിനെ തുണയ്ക്കുന്നുണ്ടോ?
5 വിക്കറ്റുമായി വിഘ്നേഷ് പുത്തൂർ; ഒമാനെതിരെ 66 റൺസിന്‍റെ വമ്പൻ വിജയവുമായി കേരളം