പാണ്ഡ്യ താണ്ഡവം; പിറന്നത് ഏകദിന ക്രിക്കറ്റിലെ അപൂര്‍വ റെക്കോര്‍ഡ്

By Web TeamFirst Published Nov 28, 2020, 9:24 AM IST
Highlights

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ വേഗത്തില്‍ ആയിരം റണ്‍സ് തികച്ച താരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനമാണ് പാണ്ഡ്യക്കുള്ളത്. 

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ശിഖര്‍ ധവാന് പുറമെ ബാറ്റിംഗില്‍ തിളങ്ങിയ ഏക ഇന്ത്യന്‍ താരം ഹര്‍ദിക് പാണ്ഡ്യയാണ്. വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഹര്‍ദിക് ഒരു റെക്കോര്‍ഡും സ്വന്തമാക്കി. ഏകദിനത്തില്‍ വേഗതയില്‍ 1000 റണ്‍സ് സ്വന്തമാക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഹര്‍ദിക് പാണ്ഡ്യ സ്വന്തമാക്കിയത്. വെറും 857 പന്തില്‍ നിന്നാണ് പാണ്ഡ്യയുടെ നേട്ടം. 

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ വേഗത്തില്‍ ആയിരം റണ്‍സ് തികച്ച താരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനമാണ് പാണ്ഡ്യക്കുള്ളത്. വിന്‍ഡീസിന്‍റെ ആന്ദ്രേ റസല്‍(787 പന്തുകള്‍), ന്യൂസിലന്‍ഡ് വിക്കറ്റ് കീപ്പര്‍ ലൂക്ക് റോഞ്ചി(807 പന്തുകള്‍), പാകിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദി(834 പന്തുകള്‍), ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ കോറി ആന്‍ഡേഴ്‌സണ്‍(854 പന്തുകള്‍) എന്നിവരാണ് പാണ്ഡ്യക്ക് മുന്നിലുള്ളത്.   

ബെയര്‍സ്റ്റോ വെടിക്കെട്ട്; ആദ്യ ടി20യില്‍ ദക്ഷിണാഫ്രിക്കയെ വീഴ്‌ത്തി ഇംഗ്ലണ്ട്

നാല് വിക്കറ്റിന് 104 റണ്‍സ് എന്ന നിലയിലായിരുന്ന ടീം ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്ന് കരകയറ്റിയത് പാണ്ഡ്യയുടെ ബാറ്റിംഗ് മികവാണ്. ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ സിക്‌സറിന് പറത്തി 31 പന്തില്‍ അമ്പത് തികച്ച താരം ആകെ 76 പന്തില്‍ 90 റണ്‍സ് സ്വന്തമാക്കിയാണ് മടങ്ങിയത്. ഏഴ് ഫോറും നാല് സിക്‌സും സഹിതമായിരുന്നു പാണ്ഡ്യ ഷോ. ആദം സാംപയ്‌ക്കായിരുന്നു വിക്കറ്റ്. 

സിഡ്‌നിയില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 50 ഓവറില്‍ ആറ് വിക്കറ്റിന് 374 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ ഇന്ത്യ 66 റണ്‍സിന്‍റെ തോല്‍വി വഴങ്ങി. നായകന്‍ ആരോണ്‍ ഫിഞ്ച്(114), സ്റ്റീവ് സ്‌മിത്ത്(105) എന്നിവരുടെ സെഞ്ചുറികളും ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ വെടിക്കെട്ടുമാണ്(19 പന്തില്‍ 45) ഓസീസിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് നേടി. 

ഓസ്‌ട്രേലിയക്കെതിരായ വമ്പന്‍ തോല്‍വിക്കുള്ള കാരണം തുറന്നുപറഞ്ഞ് കോലി

മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റിന് 308 റണ്‍സേ നേടാനായുള്ളൂ. സാംപ നാലും ഹേസല്‍വുഡ് മൂന്നും വിക്കറ്റ് നേടിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ(90), ശിഖര്‍ ധവാന്‍(74) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. മായങ്ക് 22 ഉം കോലി 21 ഉം ശ്രേയസ് രണ്ടും രാഹുല്‍ 12 ഉം റണ്‍സെടുത്ത് പുറത്തായി. പത്താം ഏകദിന സെഞ്ചുറി കണ്ടെത്തിയ സ്റ്റീവ് സ്‌മിത്താണ് മാന്‍ ഓഫ് ദ് മാച്ച്. 

പൊരുതിയത് പാണ്ഡ്യയും ധവാനും മാത്രം; ഓസീസിനെതിരെ ഇന്ത്യക്ക് വമ്പന്‍ തോല്‍വി

click me!