കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി 20യിൽ ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റ് ജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം നാല് പന്ത് ശേഷിക്കെയാണ് ഇംഗ്ലണ്ട് മറികടന്നത്. സ്‌കോര്‍: ദക്ഷിണാഫ്രിക്ക-179/6 (20), ഇംഗ്ലണ്ട്-183/5 (19.2)

ജോണി ബെയർസ്റ്റോയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ഇംഗ്ലണ്ടിന് ജയം സമ്മാനിച്ചത്. ബെയർസ്റ്റോ 48 പന്തിൽ 86 റൺസുമായി പുറത്താകാതെ നിന്നു. ഒന്‍പത് ഫോറും നാല് സിക്സറും ചേർന്നതായിരുന്നു ബെയർസ്റ്റോയുടെ ഇന്നിംഗ്സ്. ഓള്‍റൗണ്ടര്‍ ബെൻ സ്റ്റോക്‌സ് 37 റൺസെടുത്തു. ബെയർസ്റ്റോയാണ് മാൻ ഓഫ് ദ മാച്ച്.

ഓസ്‌ട്രേലിയക്കെതിരായ വമ്പന്‍ തോല്‍വിക്കുള്ള കാരണം തുറന്നുപറഞ്ഞ് കോലി

അർധ സെഞ്ചുറി നേടിയ ഫാഫ് ഡുപ്ലസിയുടെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് ഭേദപ്പെട്ട സ്‌കോർ നൽകിയത്. ഡുപ്ലസി 40 പന്തിൽ 58 റൺസെടുത്തു. വാൻഡർ ഡസൻ 37ഉം ക്വിന്‍റണ്‍ ഡികോക്ക് 30 ഉം റൺസുമെടുത്തു. സാം കരൺ ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി. 

പൊരുതിയത് പാണ്ഡ്യയും ധവാനും മാത്രം; ഓസീസിനെതിരെ ഇന്ത്യക്ക് വമ്പന്‍ തോല്‍വി