വാര്‍ണറെ പുറത്താക്കി അശ്വിന് അപൂര്‍വ നേട്ടം; മുന്നില്‍ ഒരാള്‍ മാത്രം

By Web TeamFirst Published Jan 9, 2021, 11:29 AM IST
Highlights

രവിചന്ദ്ര അശ്വിന്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയത് ഡേവിഡ് വാര്‍ണറെയാണ്. 10 തവണ അശ്വിന് മുന്നില്‍ വാര്‍ണര്‍ വീണു. 

സിഡ്‌നി: ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ സ്‌പിന്നര്‍ രവിചന്ദ്ര അശ്വിന്‍റെ ഏറ്റവും വലിയ ഇരയായി ഡേവിഡ് വാര്‍ണര്‍. സിഡ്‌നി ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍ വാര്‍ണറുടെ വിക്കറ്റ് അശ്വിന്‍ നേടിയതോടെയാണിത്. ടെസ്റ്റില്‍1 0-ാം തവണയാണ് അശ്വിന് മുന്നില്‍ വാര്‍ണര്‍ കീഴടങ്ങുന്നത്. 

ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ച് കമ്മിന്‍സ്; ഓസീസിന് ഒന്നാം ഇന്നിങ്‌സ് ലീഡ്

ഇംഗ്ലണ്ടിന്‍റെ അലിസ്റ്റര്‍ കുക്കിനെ ഒന്‍പത് തവണയും ഓസ്‌ട്രേലിയയുടെ എഡ്‌വേര്‍ഡ് കോവനേയും ഇംഗ്ലണ്ടിന്‍റെ ബെന്‍ സ്റ്റോക്‌സിനേയും ഏഴ് പ്രാവശ്യം വീതവും അശ്വിന്‍ പുറത്താക്കിയിട്ടുണ്ട്. ടെസ്റ്റില്‍ വാര്‍ണറെ കൂടുതല്‍ തവണ പുറത്താക്കിയ ബൗളര്‍മാരുടെ പട്ടിക പരിശോധിച്ചാല്‍ ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് മാത്രമാണ് അശ്വിന് മുന്നില്‍ നില്‍ക്കുന്നത്. വാര്‍ണറെ 12 തവണ ബ്രോഡ് മടക്കിയിട്ടുണ്ട്. കഴിഞ്ഞ ആഷസില്‍ വാര്‍ണര്‍-ബ്രോഡ് പോരാട്ടം ശ്രദ്ധേയമായിരുന്നു. 

ഇന്ത്യക്ക് പരിക്കിന്‍റെ അടുത്ത പരീക്ഷ; റിഷഭ് പന്തിനെ സ്‌കാനിംഗിന് അയച്ചു

സിഡ്‌നി ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍ എല്‍ബിയിലാണ് വാര്‍ണറെ അശ്വിന്‍ പുറത്താക്കിയത്. അംപയര്‍ പോള്‍ റീഫെല്‍ ഔട്ട് വിധിച്ചെങ്കിലും വാര്‍ണര്‍ വിളിച്ച ഡിആര്‍എസ് വിലപ്പോയില്ല. 29 പന്തില്‍ ഒരു ബൗണ്ടറി സഹിതം 13 റണ്‍സ് മാത്രമാണ് വാര്‍ണര്‍ നേടിയത്. ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച് റണ്‍സിന് വാര്‍ണര്‍ പുറത്തായിരുന്നു. പേസര്‍ മുഹമ്മദ് സിറാജിന്‍റെ പന്തില്‍ സ്ലിപ്പില്‍ ചേതേശ്വര്‍ പൂജാര ക്യാച്ചെടുക്കുകയായിരുന്നു. 

ഏറ്റവും വേഗം കുറഞ്ഞ ഫിഫ്റ്റി; പൂജാര മുട്ടിക്കളിയെന്ന് വിമര്‍ശനം, ഉപദേശവുമായി പോണ്ടിംഗ്

click me!