ഇന്ത്യക്ക് പരിക്കിന്‍റെ അടുത്ത പരീക്ഷ; റിഷഭ് പന്തിനെ സ്‌കാനിംഗിന് അയച്ചു

Published : Jan 09, 2021, 10:31 AM ISTUpdated : Jan 09, 2021, 10:41 AM IST
ഇന്ത്യക്ക് പരിക്കിന്‍റെ അടുത്ത പരീക്ഷ; റിഷഭ് പന്തിനെ സ്‌കാനിംഗിന് അയച്ചു

Synopsis

സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സില്‍ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സിന്‍റെ ബൗണ്‍സര്‍ കൊണ്ടാണ് പരിക്കേറ്റത്. 

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കിടെ ഇന്ത്യക്ക് അടുത്ത ആശങ്കയായി വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്‍റെ പരിക്ക്. സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിടെ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സിന്‍റെ ബൗണ്‍സര്‍ കൊണ്ട് കൈക്ക് പരിക്കേറ്റ പന്തിനെ സ്‌കാനിംഗിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ബിസിസിഐ അറിയിച്ചു. 

ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്‌സ് പുരോഗമിക്കേ റിഷഭിന് പകരം സീനിയര്‍ താരം വൃദ്ധിമാന്‍ സാഹയാണ് വിക്കറ്റ് കാക്കുന്നത്. ഇന്ത്യക്കായി ഒന്നാം ഇന്നിംഗ്‌സില്‍ 67 പന്തില്‍ നാല് ബൗണ്ടറികള്‍ സഹിതം 36 റണ്‍സ് നേടിയിരുന്നു റിഷഭ് പന്ത്. 

ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ച് കമ്മിന്‍സ്; ഓസീസിന് ഒന്നാം ഇന്നിങ്‌സ് ലീഡ്

 

PREV
click me!

Recommended Stories

ടോപ് ഗിയറില്‍ രോഹിത് - കോഹ്‌ലി സഖ്യം; ഗംഭീറിന് ഇനിയും എന്താണ് വേണ്ടത്?
'നഹീന്ന് പറഞ്ഞാ നഹി'; യശസ്വി ജയ്‌സ്വാള്‍ നല്‍കിയ കേക്ക് നിരസിച്ച് രോഹിത് ശര്‍മ