ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ; ഐപിഎല്‍ താരങ്ങളെല്ലാം ടീമില്‍

Published : May 13, 2025, 10:21 AM ISTUpdated : May 13, 2025, 10:22 AM IST
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ; ഐപിഎല്‍ താരങ്ങളെല്ലാം ടീമില്‍

Synopsis

ഐപിഎല്ലില്‍ പരിക്കുമൂലം അവസാന രണ്ട് കളികളില്‍ ആര്‍സിബിക്കായി കളിക്കാതിരുന്ന പേസര്‍ ജോഷ് ഹേസല്‍വുഡ് ടീമില്‍ ഇടം നേടിയപ്പോൾ ഓൾ റൗണ്ടർ കാമറൂണ്‍ ഗ്രീന്‍ പരിക്കിന്‍റെ നീണ്ട ഇ‍ടവേളക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയതാണ് പ്രധാന മാറ്റം.

സിഡ്നി: അടുത്ത മാസം 11ന് ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ടീമിനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേിലയ. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നയിക്കുന്ന പാറ്റ് കമിന്‍സ് തന്നെയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഓസീസിനെ നയിക്കുന്നത്.

ഐപിഎല്ലില്‍ പരിക്കുമൂലം അവസാന രണ്ട് കളികളില്‍ ആര്‍സിബിക്കായി കളിക്കാതിരുന്ന പേസര്‍ ജോഷ് ഹേസല്‍വുഡ് ടീമില്‍ ഇടം നേടിയപ്പോൾ ഓൾ റൗണ്ടർ കാമറൂണ്‍ ഗ്രീന്‍ പരിക്കിന്‍റെ നീണ്ട ഇ‍ടവേളക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയതാണ് പ്രധാന മാറ്റം. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറിയ ഓള്‍ റൗണ്ടര്‍ ബ്യൂ വെബ്‌സ്റ്ററും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ഇന്ത്യക്കെതിരായ പരമ്പരയില്‍ വിരാട് കോലിയുമായും ജസ്പ്രീത് ബുമ്രയുമായും കൊമ്പു കോര്‍ത്ത യുവ ഓപ്പണര്‍ സാം കോണ്‍സ്റ്റാസും ടീമിലുണ്ട്.

ഐപിഎല്ലില്‍ കളിക്കുന്ന പാറ്റ് കമിന്‍സിനും ജോഷ് ഹേസല്‍വുഡിനും പുറമെ ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മിച്ചല്‍ സ്റ്റാര്‍ക്ക്, എന്നിവരും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ടീമിലുണ്ട്. ഇതോടെ ഇവര്‍ ഐപിഎല്‍ കളിക്കാനായി ഇന്ത്യയില്‍ തിരിച്ചെത്താനുള്ള സാധ്യത മങ്ങി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ നിലവിലെ ചാമ്പ്യൻമാര്‍ കൂടിയാണ് ഓസ്ട്രേലിയ. അടുത്ത മാസം 11ന് ഇംഗ്ലണ്ടില ലോര്‍ഡ്സിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ തുടങ്ങുന്നത്. ദക്ഷിണാഫ്രിക്ക ആദ്യമായാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ കളിക്കുന്നത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഓസ്‌ട്രേലിയൻ ടീം: പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), സ്കോട്ട് ബോളണ്ട്, അലക്സ് ക്യാരി, കാമറൂൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാൻ ഖവാജ, സാം കോൺസ്റ്റാസ്, മാറ്റ് കുനെമാൻ, മാർനസ് ലാബുഷെയ്ൻ, നഥാൻ ലിയോൺ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, ബ്യൂ വെബ്‌സ്റ്റർ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കാര്യവട്ടത്ത് ഇന്ത്യൻ ജൈത്രയാത്ര! സ്മൃതി-ഷെഫാലി വെടിക്കെട്ടിന് ശ്രീലങ്കക്ക് മറുപടിയില്ല, ലോകജേതാക്കളുടെ പകിട്ട് കാട്ടി തുടർച്ചയായ നാലാം ജയം, 30 റൺസിന്
മലയാളക്കരയിൽ ബാറ്റേന്തി ചരിത്രം കുറിച്ച് സ്മൃതി മന്ദാന! 10,000 റൺസ് ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരം, സാക്ഷിയായി തിരുവനന്തപുരം